നാടിനുവേണ്ടി ലോങ്ങ് ജെമ്പിൽ മെഡലുകൾ വാരിക്കൂട്ടി, ഒടുവിൽ കാലിന് പരിക്കേറ്റ് സ്പോർട്സ് കോട്ടയിലെ സർക്കാർ ജോലി നഷ്ടമായി, തോൽക്കാൻ തയ്യാറാകാത്ത കോഴിക്കോട്ടുകാരി ഇപ്പോൾ നേടിയിരിക്കുന്നത് രണ്ടു പിഎസ് സി പരീക്ഷയിലും ഒന്നാം റാങ്ക്

ഇന്ന് നമ്മുടെ നാട്ടിലെ എല്ലാ ചെറുപ്പക്കാരുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് പിഎസ്‌സി പരീക്ഷയിൽ ഒരെണ്ണത്തിന്റെ എങ്കിലും ലിസ്റ്റിൽ കയറി പറ്റുക എന്നത്.ഒരുപാട് കഷ്ടപ്പാടുകൾക്കൊടുവിൽ എൽഡിസി ഒന്നാം റാങ്കിന് പിന്നാലെ സബ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിലും സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കോഴിക്കോട് സ്വദേശിനി സ്വാതിയാണ് ഇപ്പോൾ പി എസ് സി പഠിക്കുന്നവർക്കും പരീക്ഷ എഴുതുന്നവർക്കും പ്രചോദനമായി തീരുന്നത്. വനിതാ സിവിൽ പോലീസ് ഓഫീസർ നാലാം റാങ്ക് ഉൾപ്പെടെ പിഎസ്സിയുടെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉയർന്ന വിജയമാണ് മുൻ ദേശീയ ലോങ്ങ്ജമ്പ് താരം ഇപ്പോൾ നേടിയിരിക്കുന്നത്. താമരശ്ശേരി അസിസ്റ്റൻറ് ലേബർ ഓഫീസിൽ എൽഡി ക്ലർക്ക് ആയി ജോലി ചെയ്യുന്ന സ്വാതി വനിതാ സിവിൽ പോലീസ് ഓഫീസർ ആയാണ് ജോലിയിൽ തുടക്കത്തിൽ പ്രവേശിച്ചത്. സ്വാതി കായികതാരം ആക്കണമെന്നത് അച്ഛൻറെ അതിയായ ആഗ്രഹമായിരുന്നു. അച്ഛൻറെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനുമായി ചെറുപ്പം മുതലേ കായികരംഗത്തേക്ക് സ്വാതി തിരിഞ്ഞു.ലോങ്ജമ്പ് ആയിരുന്നു ഏറ്റവും പ്രിയപ്പെട്ട ഐറ്റം.

പഠനത്തോടൊപ്പം ലോങ്ങ് ജമ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. അച്ഛൻറെ ചിട്ടയായ പരിശീലനം സ്വാതിയിലെ കായിക താരത്തെ ഉയർത്തി. എല്ലാ കായിക മത്സരങ്ങളിലും പങ്കെടുക്കാൻ അച്ഛൻ തന്നെ മുൻകൈയെടുത്ത് കൊണ്ടുപോവുകയും ചെയ്തു. ഏഴാം ക്ലാസ് വരെ അച്ഛൻറെ മേൽനോട്ടത്തിൽ ലോങ്ങ് ജമ്പ് പരിശീലിച്ചു. ഏഴാം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം ഇടുസ്ക്കിയിലെ ദ്രോണാചാര്യൻ കെ പി തോമസ് മാഷിൻറെ ശിക്ഷണത്തിൽ ആയിരുന്നു പിന്നീടുള്ള പരിശീലനം. കൂടുതൽ മികവോടെ ഉയരങ്ങൾ കഴിയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. സ്കൂളിനായി നിരവധി ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തു. പഞ്ചാബിലെ ലുധിയാനയിൽ നടന്ന ദേശീയ തല മീറ്റിൽ ലോങ്ങ് ജന്റിൽ വെങ്കലവും സ്വാതി നേടി. പിന്നീട് ബാംഗ്ലൂരിൽ നടന്ന മീറ്റിൽ ലോങ്ങ് ജംബിൽ വെള്ളി നേടി സ്വാതി കൂടുതൽ ഉയരങ്ങളിലേക്ക് എത്തി. അതിനിടെ പരിശീലനത്തിനോടനുബന്ധിച്ച് ഒരു അപകടം നടക്കുകയും സ്വാതിയെ പരിശോധിച്ച ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട് പഴയതുപോലെ മത്സരങ്ങൾ പങ്കെടുക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ സ്വാതി സർക്കാർ ജോലി എന്ന മോഹം കൈവിട്ടില്ല

കൂടെ വന്ന പലർക്കും സ്പോർട്സ് കോട്ടയിൽ നിയമനം ലഭിച്ചു എങ്കിലും പരിക്ക്മൂലം ട്രയൽസിൽ പങ്കെടുക്കാൻ സ്വാതിക്ക് കഴിയാതിരുന്നത് സ്പോർട്സ് കോട്ടയിലുള്ള സർക്കാർ ജോലി നഷ്ടപ്പെടുത്തി. അവിടെ നിന്നാണ് സ്വാതി സർക്കാർ ജോലി തയ്യാറെടുക്കാൻ തീരുമാനിച്ചത്. കോച്ചിംഗ് സെന്ററിലെ പഠനത്തോടൊപ്പം ജോലി വാർത്തകളുമായിട്ടാണ് പിഎസ്‌സി പരീക്ഷയ്ക്ക് സ്വാതി തയാറെടുത്തത്. സ്വാതി ആദ്യമായി സിപിഒ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു. പിന്നീട് 2021ൽ വനിത സിപിഎം ആയി നിയമിതയായി. എൽഡിസി പ്രിലിമിനറി പരീക്ഷ പാസായ ശേഷം സിപിഒ പരിശീലനത്തിന് പോയി. അന്നും മെയിൽ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിൽ ഒരു വിട്ടുവീഴ്ചയും നടത്തിയില്ല. പരിശീലന കാലയളവിലും സമയം കണ്ടെത്തി. എൽഡിസി മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുത്തു. ഇടവേളകളിൽ വീണുകിട്ടിയ അരമണിക്കൂർ പോലും പഠനത്തിനായി ചെലവഴിച്ചു. അങ്ങനെ എൽഡിസി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചു. അതും കോഴിക്കോട് ജില്ലയിൽ നിന്ന് ഒന്നാം റാങ്കോടെ. ഇപ്പോൾ ആ മധുരം ഇരട്ടിച്ച് ഇരട്ട റാങ്ക് ആയി.

Articles You May Like

x