എനിക്ക് വേണ്ട നിങ്ങളുടെ കുഞ്ഞിനെ എന്നുപറഞ്ഞ് ‘അമ്മ എന്നെയും അച്ഛനെയും ഉപേഷിച്ച് ഇറങ്ങിപ്പോയി , അച്ഛനെക്കുറിച്ചുള്ള ഉള്ളുതൊടുന്ന കുറിപ്പ് വൈറലാകുന്നു

”തന്നെയും തന്റെ ചോരയിലുണ്ടായ ഈ കുഞ്ഞിനേയും എനിക്ക് ആവിശ്യമില്ല , നിങ്ങള് ചാകുവോ ജീവിക്കുവോ ചെയ്യ് ” ഇത് പറഞ്ഞ് ഭാര്യാ ഇറങ്ങിപോകുമ്പോൾ കുഞ്ഞിന്റെ ജീവിതം ഓർത്തെങ്കിലും പോകരുത് എന്ന് അപേഷിക്കാനെ ആ ഭർത്താവിന് സാധിച്ചുള്ളൂ .. വിവാഹ ബന്ധം ഉപേക്ഷിച്ചു ഭാര്യാ ഇറങ്ങി പോകുമ്പോൾ കുഞ്ഞിന് പ്രായം വെറും 8 മാസം .. എന്നാൽ കാരണമില്ലാതെ ഭാര്യാ ഉപേക്ഷിച്ചപ്പോൾ ജീവിതതോട് പടവെട്ടി ജയിക്കാൻ തന്നെയായിരുന്നു ആ അച്ഛന്റെ തീരുമാനം .. അവൾക്ക് വേണ്ടങ്കിലും എന്റെ കുഞ്ഞിന് ഞാൻ ഉണ്ടാകും ജീവിതകാലം മുഴുവൻ .. ‘അമ്മ ഉപേക്ഷിച്ചിട്ടും സ്വന്തം കുഞ്ഞിനെ പൊന്നുപോലെ വളർത്തിയ അച്ഛനെക്കുറിച്ചെഴുതിയ മകളുടെ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ ;

എനിക്ക് വെറും 8 മാസം പ്രായമുള്ളപ്പോഴണ് നിങ്ങളെയും നിങ്ങളുടെ കുഞ്ഞിനേയും എനിക്ക് വേണ്ട എന്ന് പറഞ്ഞ് ‘അമ്മ ഞങ്ങളെ ഉപേക്ഷിച്ചു പോയത് . പെൺകുഞ്ഞാണ്‌ അവൾക്ക് അമ്മയില്ലാതെയാക്കരുത് എന്ന് കരഞ്ഞുപറഞ്ഞെങ്കിലും അതൊന്നും ‘അമ്മ കേട്ടില്ല . അമ്മ പെട്ടിയുമെടുത്തു ടാക്സിയിൽ കയറും വരെ പുറകെ എന്നെയുമെടുത്ത് കരഞ്ഞുകൊണ്ട് അച്ഛൻ പുറകെ പോയിരുന്നു .. കുഞ്ഞിനെ ഓർത്തെങ്കിലും പോവരുത് എന്ന് പറഞ്ഞപ്പോൾ “ഞാൻ വിവാഹം കഴിഞ്ഞ് ഇങ്ങോട്ട് വന്നപ്പോൾ ഈ സാധനം എന്റെ കൂടെയുണ്ടായിരുന്നില്ല അതുകൊണ്ട് പോകുമ്പോൾ ഇതിനെ കൊണ്ടുപോകേണ്ട കാര്യം ഇല്ല” ഈ കുഞ്ഞ് നിങ്ങളുടേത് മാത്രമാണ് ..അച്ഛന്റെ വിഷമമോ എന്റെ ജീവിതത്തെക്കുറിച്ചോ ഒന്നും അമ്മ ചിന്തിക്കാതെയാണ് ഞങ്ങളെ ഉപേഷിച്ചുപോയത് ..എന്നാൽ അച്ഛൻ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല ..അച്ഛൻ രണ്ടാമത് ഒരു വിവാഹം കഴിക്കാൻ തയ്യാറല്ലായിരുന്നു , രണ്ടാമത് ഒരു വിവാഹം കഴിച്ചാൽ ആ സ്ത്രീ എന്റെ കുഞ്ഞിനോട് എങ്ങനെ പെരുമാറും എന്നൊരു ഉൾഭയമായിരുന്നു അച്ഛന് ..

അച്ഛനും അച്ഛന്റെ ചേച്ചിയും കൂടിയാണ് പിന്നെ എന്നെ വളർത്തിയത് ..അച്ഛന്റെ സഹോദരിയെ ഞാൻ പതുക്കെ അമ്മെ എന്ന് വിളിച്ചു തുടങ്ങി ..അത് നിന്റെ അമ്മയല്ല എന്ന് അയല്പക്കകാരും മറ്റുള്ളവരും എന്നോട് പറയുമ്പോൾ ഞാൻ പൊട്ടിക്കരയുമായിരുന്നു .. എന്റെ കരച്ചിൽ കണ്ട് ഓടിയെത്തുന്ന അച്ഛന്റെ സഹോദരി കെട്ടിപിടിച്ചു പറയും ഞാൻ തന്നെയാണ് മോളുടെ ‘അമ്മ എന്ന് .. അത് കേൾക്കുമ്പോഴായിരുന്നു ഞാൻ കരച്ചിൽ നിർത്തിയിരുന്നത് .ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അച്ഛന്റെ സഹോദരിയും അച്ഛനും എനിക്കൊപ്പം കൂടെയുണ്ടായിരുന്നു . എന്റെ ആദ്യ ആർത്തവത്തെക്കുറിച്ച് എനിക്ക് യാതൊരു ബോധവും ഇല്ലായിരുന്നു . ആദ്യ ആർത്തവനാളുകളിൽ എന്താണ് എനിക്ക് സംഭവിക്കുന്നത് എന്ന് പോലും എനിക്ക് മനസിലായില്ല . എന്നാൽ അച്ഛൻ ഇതിനെക്കുറിച്ച് ഒരമ്മയുടെ സ്ഥാനത്ത് നിന്ന് പറഞ്ഞു തരുകയും , പേടിക്കണ്ട എന്ന് പറഞ്ഞ് ചേർത്തുനിർത്തുകയും ചെയ്തു . എനിക്കന്ന് 10 വയസ് മാത്രമാണ് അന്ന് പ്രായം ..ജീവിതത്തിന്റെ ഓരോ അവസ്ഥയിലും അച്ഛൻ എനിക്ക് പൂർണ പിന്തുണ നൽകി ..

എന്ത് കാരണം കൊണ്ടാണ് എന്നെ ‘അമ്മ ഉപേക്ഷിച്ചത് എന്ന് അറിയണം എന്നൊരു വാശി എന്നിൽ ഉയർന്നുകൊണ്ടിരുന്നു . ഒരിക്കൽ ഉപേക്ഷിച്ചുപോയ അമ്മയെ തിരക്കി കണ്ടുപിടിക്കാനും ഇതിനെക്കുറിച്ച് ചോദിക്കാനും ഞാൻ തീരുമാനിച്ചു .. അങ്ങനെ അമ്മയെ സോഷ്യൽ മീഡിയകളിലൂടെ ലഭ്യമായ വിവരത്തോടെ അമ്മയെ ഞാൻ തിരിച്ചറിഞ്ഞു . അമ്മയോട് ഓൺലൈൻ ആയി മെസ്സേജ് ചെയ്യുകയും കാണണം എന്ന ആവിശ്യം മുന്നോട്ട് വെയ്ക്കുകയും ചെയ്തു .. ‘അമ്മ അത് സമ്മതിച്ചു ..2 കുട്ടികളെയും കൂട്ടിയാണ് ‘അമ്മ എന്നെ കാണാൻ വന്നത് ..സുഖമാണോ എന്ന് മാത്രമാണ് ‘അമ്മ ചോദിച്ചത് . വെറുതെക്കാരനോട് ചോദിക്കുന്ന രീതിയിൽ മറ്റൊരു ബന്ധവുമില്ലാത്ത രീതിയിലായിരുന്നു ‘അമ്മ എന്നോട് പെരുമാറിയത് . ‘അമ്മ കൂടെയുണ്ടായിരുന്ന 2 മക്കളെയും സ്നേഹത്തോടെ ഉമ്മ വയ്ക്കുന്നതും സ്നേഹിക്കുന്നതും ലാളിക്കുന്നതും ഞാൻ കൊതിയോടെ നോക്കി നിന്നു ..ഞാൻ ആകെ തകർന്നു പോയി ..’അമ്മ എന്നോട് യാതൊരു ബന്ധവുമില്ലാത്ത രീതിയിലാണ് പെരുമാറിയത് .. വീട്ടിൽ എത്തിയപ്പോൾ അച്ഛന്റെ സ്നേഹം കണ്ടപ്പോൾ ഞാൻ എത്ര ഭാഗ്യവതിയാണെന്നു തോന്നിപോയി ..

ഇക്കഴിഞ്ഞയിടക്കായിരുന്നു എന്റെ വിവാഹം നടന്നത് ..വിവാഹവേദിയിൽ വെച്ച് അച്ഛൻ പറഞ്ഞ കാര്യങ്ങൾ എന്റെ കണ്ണ് നിറയ്ക്കുകയും മനസ് നിറയ്ക്കുകയും ചെയ്തു . വിവാഹ വേദിയിൽ എല്ലാവരുടെയും മുന്നിൽ വെച്ച് അച്ഛൻ പറഞ്ഞത് ഇങ്ങനെ ; ” ഇവൾ കുട്ടിയായിരിക്കുമ്പോൾ ഇവളുടെ ‘അമ്മ ഞങ്ങളെ ഉപേഷിച്ചുപോയതാണ് , അന്ന് എല്ലാവരും എന്നോട് പറഞ്ഞു മറ്റൊരു വിവാഹം കഴിക്കാതെ ഈ പെൺകുഞ്ഞിനെ നിനക്ക് വളർത്താൻ കഴിയില്ല എന്ന് .. എന്നാൽ ഞാൻ പറഞ്ഞു എന്റെ പൊന്നുമോൾക്ക് അമ്മയാകാനും അച്ഛൻ ആകാനും എനിക്ക് സാധിക്കും എന്ന് .. അത് ഞാൻ തെളിയിച്ചു .. വേദിയിൽ അച്ഛൻ ഇത് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .. അച്ഛന് വേണമെങ്കിൽ സ്വന്തം ജീവിതം നോക്കി പോകാമായിരുന്നു .. എന്നാൽ എന്നെ ചേർത്തുപിടിക്കാനും എന്റെ സംരക്ഷിക്കാനുമായിരുന്നു അച്ഛൻ ശ്രെമിച്ചത് ..ആ അച്ഛന്റെ സ്നേഹത്തിലും സംരക്ഷണത്തിലാണ് ഞാൻ ഇവിടം വരെ എത്തിയത് . അച്ഛൻ എന്റെ സ്വർഗമാണ് ..അച്ഛൻ ആണെന്റെ ജീവനും ജീവിതവും .. ഇതായിരുന്നു പെൺകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് .. കുറിപ് ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട് ..

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!