അന്ന് അമിതാബച്ചന്റെ കൈയിൽ നിന്ന് അഞ്ചുകോടി രൂപ കൈപ്പറ്റിയ വ്യക്തി ; ഇന്ന് ഭാര്യയും മക്കളൂം വരെ ഉപേക്ഷിച്ച് ഇത്രയും കോടികൾ കിട്ടിയിട്ടും അദ്ദേഹത്തിന് സംഭവിച്ചത്

അഞ്ചു കോടിയോളം പണം ലഭിച്ചിട്ടും ഇന്ന് ദരിദ്രനായി ജീവിക്കുകയാണ് സുശീൽ കുമാർ, ഒരു കാലത്ത് തിളങ്ങി നിന്ന അയാളോടൊപ്പം ഇന്ന് ഭാര്യയോ ബന്ധുക്കളോ ആരുമില്ല, അമിതാ ബച്ചൻ ആതിഥേയനായി വന്ന കൗൺ ബനേഗ ക്രോർപതിയിലെ 2011ലെ വിജയിയാണ് സുശീൽ കുമാർ, അതുവരെയുള ഷോകളിൽ ഇത്രയും പണം കൈപ്പറ്റുന്ന ആദ്യ വ്യക്തി കൂടിയാണ് സുശീൽ കുമാർ, ഇപ്പോൾ തൻറെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം അദ്ദേഹം തന്നെ തുറന്ന് പറയുകയാണ്, ബിഹാറിലെ ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ച അദ്ദേഹം അധ്യാപകൻ ആയി മാറണം എന്നായിരുന്നു സ്വപ്‍നം പിന്നിടാൻ ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്

അവസാനം ആ വർഷത്തെ വിജയായി സുശീൽ കുമാർ മാറി, അതും അഞ്ചു കോടി രൂപ അതോടെ വളരെ പ്രശസ്തൻ ആവുകയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ “2015-2016 എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു അത്. എന്തുചെയ്യണമെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. ഞാൻ എൻറെ നാടായ ബീഹാറിലെ ഒരു സെലിബ്രിറ്റിയായി മാറുകയായിരുന്നു. എനിക്ക് മാസത്തിൽ പത്ത് ദിവസത്തിന് മുകളിൽ ചിലപ്പോൾ പതിനഞ്ചു ദിവസം പോലും ഞാൻ അതിഥിയായി പരിപാടികളിൽ പങ്കെടുത്തിരുന്നു, അതോടെ ഞാൻ അധ്യാപകൻ ആകണം എന്ന സ്വപ്‌നം തന്നെ മറന്നു പോയി, എന്നെ പല പത്രമാദ്യമങ്ങളും അഭിമുഖം ചെയാൻ എത്തീരുന്നു

പിന്നിട് ഞാൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പക്ഷെ അതെല്ലാം പ്രഹസനമാണെന്ന് പിന്നിടാണ് മനസിലായത്. ഇതും പിന്നിട് എൻറെ ഭാര്യയുമായുള്ള ബന്ധം വഷളാക്കി. ഞാൻ കൂടുതൽ മനുഷ്യ സ്‌നേഹി ആയി ഞാൻ രഹസ്യ സംഭാവനകൾക്ക് അടിമയായി മാറി, ഒരു മാസത്തിൽ ഏകദേശം അമ്പതിന് മുകളിൽ ആൾക്കാർക്ക് സംഭാവന കൊടുക്കാൻ തുടങ്ങി, ഇതിനിടയിൽ ധാരാളം ആളുകൾ എന്നെ വഞ്ചിച്ചു, എന്നാൽ അതെല്ലാം ഞാൻ സംഭാവനകൾ നൽകിയതിനുശേഷം മാത്രമാണ് അറിയുന്നത്. അതോടെ എന്റെ ഭാര്യയുമായുള്ള എന്റെ ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരുന്നു. തെറ്റും ശരിയും തമ്മിൽ എങ്ങനെ വേർതിരിക്കണമെന്ന് എനിക്കറിയില്ലെന്നും ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയില്ലെന്നും അവൾ പലപ്പോഴും പറയുമായിരുന്നു.അതോടെ ഇതിനെച്ചൊല്ലി ഞങ്ങൾ തമ്മിൽ നിരന്തരം ഞങ്ങളുടെ വീട്ടിൽ വഴക്കായിരുന്നു

ഞാൻ പല ബിസിനസുകളും തുടങ്ങി അതോടെ ഞാൻ പുതിയ പുതിയ ആൾക്കാരെ പരിചയപെട്ടു, അതിനിടയിൽ ഞാൻ ചില നടന്മാരെയും കലാകാരന്മാരെയും പരിചയപെട്ടു. എന്നാൽ ഈ കലാകാരന്മാർ ഓരോ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ ഭയപ്പെടുകയായിരുന്നു, എനിക്ക് ഈ വിഷയങ്ങളെക്കുറിച്ച് കൂടുതൽ അറിയില്ലെന്ന് മനസ്സിലാക്കുകയും, ആ കുറ്റബോധം പതുക്കെ എന്നെ മദ്യത്തിനും പുകവലിക്കും അടിമയാക്കി മാറ്റുകയായിരുന്നു. ഞാൻ ഒരാഴ്ച ഡൽഹിയിൽ താമസിക്കുമ്പോൾ, ഏഴ് വ്യത്യസ്ത ഗ്രൂപ്പുകളുമായി ചേർന്ന് ഞാൻ മദ്യപാനവും പുകവലിയും നടത്തിയത്, ഒരു ദിവസം ഞാൻ വീട്ടിൽ നിൽകുമ്പോൾ ഒരു ഇംഗ്ലീഷ് പത്രത്തിലെ ഒരു പത്രപ്രവർത്തകൻ എന്നെ വിളിച്ചു. ഇന്റർവ്യൂ എടുക്കുന്നതിനിടയിൽ പെട്ടെന്ന് അവൻ എന്നോട് എന്തോ ചോദിച്ചു അത് എന്നെ അസ്വസ്ഥനാക്കി, അതോടെ എന്റെ പണം മുഴുവൻ തീർന്നുവെന്നും എനിക്ക് രണ്ട് പശുക്കളുണ്ടെന്നും ഞാൻ പാൽ വിറ്റ് അതിൽ നിന്ന് കിട്ടുന്ന പണം കൊണ്ടാണ് ജീവിക്കുന്നതെന്നും അവനോട് പറഞ്ഞു, ഞാൻ പാപ്പരാണെന്ന് അദ്ദേഹം എഴുതി അതിനുശേഷം ആളുകൾ എന്നെ പരിപാടികളിലേക്ക് വിളിക്കുന്നത് നിർത്തി.

അപ്പോഴേക്കും സുശീൽ തന്റെ ഭാര്യയുമായി ഏറെക്കുറെ പിരിഞ്ഞിരുന്നു, അദ്ദേഹം ഒരു ചലച്ചിത്ര സംവിധായകനാകാനുള്ള സ്വപ്നവുമായി മുംബൈയിൽ പോയി. ഞാൻ മുറിയിൽ കിടന്ന് കഥയ്ക്ക് വേണ്ടി ഒന്നിനുപുറകെ ഒന്നായി സിനിമ കാണുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്തുകൊണ്ടിരുന്നു, ഏകദേശം ആറുമാസത്തോളം ഇത് തുടർന്നു, അവിടെ ഞാൻ ഒരു ദിവസം മുഴുവൻ പാക്കറ്റ് സിഗരറ്റ് വലിക്കും. ഞാൻ തനിച്ചായതിനാൽ, എന്നെ നിയന്ത്രിക്കാൻ ആരുമില്ലായിരുന്നു അതിനിടയിൽ, ഞാൻ ഒരു പ്രൊഡക്ഷൻ ഹൗസിന് വേണ്ടി മൂന്ന് സ്ക്രിപ്റ്റുകൾ എഴുതി, അതവർക്ക് ഇഷ്ടപ്പെട്ടു അതിന് എനിക്ക് ഇരുപതിനായിരം രൂപ തന്നു. അതും കൊണ്ട് ഞാൻ മുംബൈയിൽ നിന്നും എൻറെ വീട്ടിലേക്ക് മടങ്ങി ഒരു അധ്യാപകൻ ആകണെമെന്ന് തീരുമാനിച്ച് ഉറപ്പിച്ച് കൊണ്ട്, ഞാൻ വീട്ടിൽ തിരിച്ചെത്തി ഒരു അദ്ധ്യാപന കോഴ്സിന് ചേർന്നു ,ഞാൻ അതിൽ വിജയിച്ചു, എനിക്ക് മനസിന് സമാധാനം കിട്ടുന്ന ധാരാളം പാരിസ്ഥിതിക പ്രവർത്തനങ്ങളിലും ഞാൻ പങ്കെടുത്തു. ഞാൻ 2016 ൽ അവസാനമായി മദ്യം കഴിച്ചത് കഴിഞ്ഞ വർഷം പുകവലി ഉപേക്ഷിക്കുകയും ചെയ്തു. ഇപ്പോൾ, ഓരോ ദിവസവും എനിക്ക് ഒരു ആഘോഷം പോലെയാണ്. ഇപ്പോൾ എന്റെ നിലനിൽപ്പിന് വേണ്ടത്രമാത്രം സമ്പാദിക്കാനും പരിസ്ഥിതിയുടെ പുരോഗതിക്കായി എന്തെങ്കിലും ചെയ്യാനും കഴിയുന്നു, എത്ര കോടി കിട്ടിയാലും കാര്യമില്ലെന്നും നിരവധി പേർക്ക് ഇദ്ദേഹത്തിന്റെ ജീവിതം ഒരു പാഠമാണെന്നും നിരവധി പേർ അഭിപ്രായം രേഖപെടുത്തുന്നത്

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!