വിവാഹ ശേഷം ഒരു പെൺകുട്ടി അവളുടെ ഭർത്താവിൽ നിന്ന് അനുഭവിച്ചത്; ഓരോ പെൺകുട്ടിയും വായിച്ചിരിക്കേണ്ടത്

പല പെൺകുട്ടികളും വിവാഹ ശേഷം ഭർത്താക്കന്മാരുടെ ഇടയിൽ നിന്ന് നേരിടുന്ന ഉപദ്രവങ്ങളും മറ്റും സ്വന്തം മാതാപിതാക്കളോടോ മറ്റു ബന്ധുക്കളോടോ പറയാതെ ഉപദ്രവും സഹിച്ച് മൗനം പാലിച്ച് സ്വന്തം ജീവിതം തന്നെ ഇല്ലാതാകാറുണ്ട്, ഇപ്പോൾ അതുപോലത്തെ അനുഭവം തൻറെ ഭർത്താവിൽ നിന്ന് നേരിട്ട ഒരു യുവതിയുടെ അനുഭവം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആകുന്നത്, പക്ഷെ ഇവിടെ അവൾ ധൈര്യമായി എടുത്ത തീരുമാനം കാരണം അവനെ വിവാഹമോചനം ചെയ്‌ത്‌ ഒഴിവാക്കുകയായിരുന്നു അവളുടെ വാക്കുകൾ ഇങ്ങനെ

ഞങ്ങളുടെ വിവാഹം ഉറപ്പിച്ച ശേഷം ആരോടും പറയാതെ വിവാഹത്തിന് മുമ്പ് തന്നെ ഞങ്ങൾ മൂന്ന് തവണ കണ്ടുമുട്ടിരുന്നു, ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയപ്പോൾ തന്നെ ഞാൻ നാടകങ്ങളിലും ഫിറ്റ്നസിലും ഏർപ്പെട്ടിട്ടും എന്റെ താഴത്തെ ശരീരഭാഗം എന്തുകൊണ്ടാണ് തടിച്ചിരിക്കുന്നത് എന്നാണ് അദ്ദേഹം ചോദിച്ചു. ഞാൻ അത് കേട്ടപ്പോൾ ഞെട്ടിപ്പോയി, പക്ഷേ അതിനെക്കുറിച്ച് ഞാൻ കൂടുതൽ ചിന്തിച്ചില്ല.രണ്ടു മാസങ്ങൾക്ക് ശേഷം ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, താമസിയാതെ ഞങ്ങൾ വിവാഹിതരായി.
രണ്ടാമത്തെ അനുഭവം എനിക്ക് നേരിട്ടത് സംക്രാന്തി ദിനത്തിലായിരുന്നു, അവന്റെ അമ്മ സംക്രാന്തിയിൽ എന്നെ വിളിച്ച് അവർക്ക് പണം അയക്കാത്തതിന് ചീത്ത പറയുകയായിരുന്നു. എന്നാൽ അന്നു രാത്രിയിൽ , ഞാൻ അവനിലെ രാക്ഷസനെ ആദ്യമായി കാണുകയായിരുന്നു. അവൻ എൻറെ അമ്മയെ ഫോണിൽ വിളിച്ചിട്ട് അത് ഓണാക്കി വെച്ച ശേഷം എന്നോട് അലറിക്കൊണ്ട് ചീത്തകൾ പറയാൻ തുടങ്ങി, എൻറെ അമ്മയ്ക്ക് എല്ലാം കേൾക്കാനായിരുന്നു അവൻ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി. അവൻ എന്നെ മാനസികമായി പീഡിപ്പിക്കാൻ ആഗ്രഹിച്ചു.

ഒരു മാസത്തിനുശേഷം അവൻ അവന്റെ ബാല്യകാല സുഹൃത്തിനോടൊപ്പം ബന്ധപെടുന്നത് ഞാൻ കൈയോടെ പിടിച്ചു, ഈ കണ്ട കാര്യം മാതാപിതാക്കളോട് പറയരുതെന്ന് അദ്ദേഹം എന്നോട് കേണപേക്ഷിക്കുകയായിരുന്നു, എന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു, എനിക്ക് മൂന്ന് രാത്രികളിൽ ഉറങ്ങാൻ പോലും കഴിഞ്ഞില്ല.താമസിയാതെ അവന് എന്നെ മറച്ചുവെച്ചുകൊണ്ട് വീണ്ടും മെസേജുകളും മറ്റും അയക്കാൻ തുടങ്ങി ഞാൻ അവനെ വീണ്ടും പിടികൂടി അത് എനിക്ക് കാണണമെന്ന് ഞാൻ നിർബന്ധിച്ചു. പക്ഷേ, അവൻ എന്നെ കുറഞ്ഞത് മുപ്പത് തവണയെങ്കിലും അടിച്ചു, എന്റെ വയറ്റിൽ ചവിട്ടി, എന്നെ തറയിൽ ഇട്ടു, എന്നാൽ ഇപ്രാവശ്യം ഇത് ആരോടും പറയരുതെന്ന് അദ്ദേഹം എനിക്ക് ഭീഷണിയാണ് നൽകിയത്. ഈ വഴക്കുകൾക്ക് ശേഷം ഞങ്ങൾ ആഴ്ചകളോളം സംസാരിച്ചില്ല. പിന്നിട് ഒരിക്കൽ, ഞങ്ങൾ ഷോപ്പിംഗിന് പോയപ്പോൾ, ഞാൻ അദ്ദേഹത്തോട് പറഞ്ഞു, എനിക്ക് വീട്ടുപകരണങ്ങൾ വാങ്ങണമെന്ന്.

അത് കേട്ട അയാൾ എന്നെ തെരുവിന്റെ നടുവിൽ വച്ച് തന്നെ അധിക്ഷേപിക്കാൻ തുടങ്ങി, ഞങ്ങൾ വീട്ടിലെത്തിയപ്പോൾ അവൻ എന്നെ കൊല്ലാൻ ശ്രമിച്ചു, ഞാൻ ബോധം കെട്ടു വീഴുന്നതുവരെ അവൻ എന്റെ കഴുത്തിൽ ഞെക്കി. അവൻ എന്താണ് ചെയുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോൾ, അയാൾ എന്നെ വിട്ടത് , ഞാൻ ബോധം കേട്ടത് നാടകം ആണെന്ന് പറഞ്ഞുകൊണ്ട് അവൻ പിറുപിറുത്ത് കൊണ്ട് പോവുകയായിരുന്നു. ഞാൻ എന്റെ മാതാപിതാക്കളെ വിളിച്ച് എന്നെ തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു, അല്ലെങ്കിൽ അവൻ ‘എന്നെ തല്ലിക്കൊല്ലും’ എന്ന് ഞാൻ പറഞ്ഞു, എന്റെ മാതാപിതാക്കൾക്ക് അതുവരെ യാതൊരു വിവരവുമില്ലായിരുന്നു, അപ്പോൾ തന്നെ എൻറെ വീട്ടുകാർ അവിടെ എത്തി, അവർ അവനോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ, അവൻ എന്റെ അച്ഛന് നേരെ അവിടെയിരുന്ന ഒരു വെള്ളക്കുപ്പി എടുത്ത് എറിഞ്ഞു. അപ്പോൾ തന്നെ ഞാൻ കുറച്ച് ദിവസത്തേക്ക് ഞാൻ എന്റെ മാതാപിതാക്കളോടൊപ്പം തിരിച്ചുപോയി, അവനെ ഉപേക്ഷിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു അത് കൊണ്ട് ഞാൻ തിരികെ വന്നു.

അവന്റെ ഭാഗത്ത് എന്തെങ്കിലും ഒരു പ്രശ്നമുണ്ടായതിൽ അവൻ എന്നെ കൈകാര്യം ചെയ്യും. ഒരുദിവസം എൻറെ അമ്മാവൻ ഞങ്ങളുടെ വീട്ടിൽ രാത്രി താമസിക്കുന്ന ദിവസം അദ്ദേഹം എന്നെ വീണ്ടും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, അവൻ എന്റെ തല ചുമരിനോട് ചേർത്ത് ഒരു കത്തി എന്റെ നേരെ പിടിച്ചു. ഞാൻ അവന്റെ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അവൻറെ നീക്കങ്ങൾ. അതോടെ ഇത് അവസാനമാണെന്ന് ഞാൻ ഉറപ്പിക്കുകയായിരുന്നു, ഞാൻ എൻറെ അമ്മയെ വിളിച്ചു ഞാൻ ഉടൻ വീട്ടിൽ വരുമെന്ന് പറയുകയായിരുന്നു ഒരു ജോലി അഭിമുഖത്തിനിടെ അവൻ എന്നെ അപമാനിക്കാൻ തുടങ്ങിയതിന്റെ പിറ്റേന്ന് തന്നെ ഞാൻ എൻറെ വീട്ടിലേക്ക് പോയി, അത് ഒരു പ്രധാനപെട്ട കോൾ ആയിരുന്നു, എന്നെ ശല്യപ്പെടുത്തരുതെന്ന് ഞാൻ അദ്ദേഹത്തോട് പ്രതേകം ആവശ്യപെട്ടിരുന്നു.

പക്ഷേ, ടിവിയുടെ മെയിൻ സ്വിച്ച് ഒനായികിടന്നപ്പോൾ , വീട് കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരു റാണി എന്ന് പറഞ്ഞു കൊണ്ടായിരുന്നു അന്ന് എന്നെ ഉപദ്രവിച്ചത്. ഞാൻ അങ്ങനെ വിവാഹമോചനത്തിനും ഗാർഹിക പീഡനത്തിനും കേസ് ഫയൽ ചെയ്തു. പക്ഷേ ഞാൻ ആകെ തകർന്ന് പോയിരുന്നു. എനിക്ക് വലിയ ഉത്കണ്ഠ ഉണ്ടായിരുന്നു, ഏതെങ്കിലും ഓർക്കുമ്പോൾ തന്നെ ഞാൻ തകർന്നപോകും . ഉറക്കത്തിൽ പോലും ഞാൻ ഞെട്ടി വിറയ്ക്കുമായിരുന്നു രണ്ടു വർഷത്തോളം ഇത് തന്നെയായിരുന്നു എന്റെ ജീവിതം.പക്ഷേ ഇപ്പോൾ ഇത് ഇന്നലെ സംഭവിച്ചതായിട്ടാണ് എനിക്ക് തോന്നുന്നത്, ഞാൻ ഇപ്പോഴും ആ ആഘാതത്തിലാണ്. ഒടുവിൽ, എന്റെ സുഹൃത്തുക്കൾ തെറാപ്പി ചെയിപ്പിക്കാനും എന്റെ ഫിറ്റ്നസ് ക്ലാസുകളിലെ ജോലികളിലും കൂടുതൽ സമയം ഇടപെടാനും എന്നെ സഹായിച്ചു. എന്നിട്ടും, ചിലപ്പോൾ ഞാൻ ചെയ്യുന്നതെല്ലാം ഒരു ശ്രദ്ധ വ്യതിചലിക്കുന്നതായി തോന്നുന്നു. ഞാൻ വീണ്ടും മറ്റൊരു സ്നേഹം കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷേ അതിനായി എനിക്ക് ഇനിയും ഒരുപാട് സമയമുണ്ട്. എന്റ മുറിവുകൾ സുഖപ്പെടുത്തൽ അത്ര മനോഹരമല്ല, പക്ഷേ അത് ആവശ്യമാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ എനിക്ക് വേണ്ടത് ഞാൻ ഇപ്പോൾ പരിശ്രമിക്കുന്നു, ഇതായിരുന്നു ആ പെൺകുട്ടിയുടെ കുറിപ്പ് ഒരു പക്ഷെ അവിടത്തന്നെ അവൾ നിന്നെങ്കിലും ഒരു പക്ഷെ ഇന്നവൾ ഈ ലോകത്ത് തന്നെ കാണില്ലായിരുന്നു

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!