മുയൽപല്ലൻ എന്ന്പറഞ്ഞു കളിയാക്കി അവസാനം അവന് ദൈവംകാത്തുവെച്ചിരുന്നത്

നമ്മളിൽ പലരും പലവിധ കളിയാക്കലുകൾക്കും ഇരയായിട്ടുള്ളവരാഗം ചിലപ്പോൾ നമ്മുടെ നിറത്തിൻറെ പേരിൽ അല്ലെങ്കിൽ നമ്മുടെ എന്തെങ്കിലും വൈകല്യങ്ങളുടെ പേരിൽ ഇനി ഒരു പ്രശ്നവും ഇല്ലെങ്കിലും ആളുകൾ നമ്മളെ എന്തെങ്കിലും പറഞ്ഞു കളിയാക്കാറുണ്ട് ഈ കളിയാക്കുന്നവർ നമ്മളെ എന്തുമാത്രം വിഷമിക്കും എന്നത് പലപ്പോഴും കളിയാക്കുന്നവർ ചിന്തിക്കാറില്ല കുറച്ചുനേരത്തെ തമാശയ്ക്ക് വേണ്ടിയുള്ള അവരുടെ കളിയാക്കലുകൾ ചിലപ്പോൾ നമ്മുടെ ജീവിതകാലം മുഴുവൻ വേദനിപ്പിക്കാൻ പോകുന്നതായിരിക്കും


പലപ്പോഴും ഇങ്ങനെയുള്ള കളിയാക്കലുകൾ ഒന്നും ശ്രദ്ധിക്കാതിരിക്കുക എന്ന് തന്നെയാണ് ഇതിനൊക്കെയുള്ള ഏറ്റവും നല്ല മറുപടി എന്നാൽ കളിയാക്കലുകൾ അതിരുകടന്നാലോ ഇവാൻ ഹിൽസ് എന്ന ഈ കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് നമുക്കൊന്നു നോക്കാം മുൻനിരയിലെ രണ്ട് പല്ലുകൾ ക്രമാതീതമായി വളർന്നു അതുകൊണ്ടുതന്നെ വായ ശരിയായി അടക്കാനോ നേരെ സംസാരിക്കാനോ അവന് കഴിഞ്ഞില്ല ഇങ്ങനെയുള്ള ഒരു കുട്ടിയെ സ്കൂളിൽ എന്തെല്ലാം പറഞ്ഞു കളിയാക്കും എന്ന് നമുക്ക് ഊഹിക്കാമല്ലോ കുട്ടികൾ അവനെ മുയൽ പല്ലൻ എന്നും പല പേരുകൾ വിളിച്ചു കളിയാക്കി മാനസികമായി തളർന്ന അവൻ ഇനി സ്കൂളിൽ പോകില്ല എന്ന് മാതാപിതാക്കളോട് പറഞ്ഞു പാവപ്പെട്ടവരായ അവർ ഡോക്ടറെ കാണിച്ചു പല്ല് നേരെയാക്കാൻ ശ്രമിച്ചെങ്കിലും 8300 ഡോളർ പല്ലുകൾ ശരിയാക്കാൻ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു ഇത്രയും ഭീമമായ തുക അ പാവപ്പെട്ട മാതാപിതാക്കളുടെ കയ്യിൽ ഇല്ല വിദ്യാഭ്യാസം കൂടി ഇല്ലെങ്കിലും അവൻറെ മുന്നോട്ടുള്ള ജീവിതം ദുഷ്കരമാകും എന്ന ആ മാതാപിതാക്കൾക്ക് അറിയാം പക്ഷേ ദരിദ്രരായ അവർ എന്ത് ചെയ്യാൻ മൂന്ന് പേർക്കും കൂടി ജീവിതം അവസാനിപ്പിക്കാൻ എന്ന് തീരുമാനിച്ചു എന്നാൽ വിവരമറിഞ്ഞ അവരുടെ അയൽക്കാരൻ കുട്ടിയെയും കൂട്ടി ഒരു ടിവി ചാനലിൽ പോയി കാര്യം പറഞ്ഞു അവർ കുട്ടിയുടെ അവസ്ഥ കാണിച്ചു ഒരു ടിവി പ്രോഗ്രാം ചെയ്തു എങ്കിലും ഇത്രയും വലിയ തുക കിട്ടുന്ന കാര്യം അവർക്ക് സംശയം ആയിരുന്നു പക്ഷേ അത്ഭുതമെന്നു പറയട്ടെ രണ്ട് ദിവസം കൊണ്ട് ഒരു ലക്ഷം ഡോളറാണ് നല്ലവരായ ആളുകൾ അയച്ചുകൊടുത്തത്

ആ തുകയ്ക്ക് അവൻറെ പല്ലുകൾ ശരിയാക്കി ബാക്കി വന്ന തുകയിൽ നിന്നും ഒരു രൂപ പോലും എടുക്കാതെ ആ മാതാപിതാക്കൾ ഇതുപോലെ കഷ്ടപ്പെടുന്ന കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് ആ പണം ദാനം നൽകി ഇവാൻ വീണ്ടും സ്കൂളിൽ പോയി തുടങ്ങി പക്ഷേ അവൻറെ വാക്കുകൾ എല്ലാവരെയും അത്ഭുതപ്പെടുത്തി ഇനിയും എന്തെങ്കിലും പറഞ്ഞ് എന്നെ കളിയാക്കാൻ ഒരുപാടു പേർ കാണും പക്ഷേ പഴയതുപോലെ ഞാൻ സങ്കടപ്പെടില്ല കാരണം ഒരുപാട് നല്ല മനുഷ്യർ ഈ ലോകത്തുണ്ട് അങ്ങനെയുള്ള ഈ ലോകത്ത് എനിക്കും സന്തോഷമായി ജീവിക്കണം കളിയാക്കലുകൾ എല്ലാം ഞാൻ എൻറെ ചിരി കൊണ്ട് തോൽപ്പിക്കും

KERALA FOX
x
error: Content is protected !!