സ്‌കൂട്ടർ പഞ്ചറായി, ഞാൻ ഒറ്റക്കാണ്, ഇവരെ കണ്ടിട്ട് പേടിയാകുന്നു ; ഇത്രയും പറഞ്ഞു കാൾ കട്ട് ചെയ്ത പ്രിയങ്കയെ പിന്നെ കത്തിക്കരിഞ്ഞ നിലയിലാണ് സഹോദരി കണ്ടത്

ടോൾ പ്ലാസക്ക് സമീപം തങ്ങളുടെ ട്രക്ക് നിർത്തി വിശ്രമിക്കുമ്പോഴാണ് ലോറി ജീവനക്കാരായ പ്രതികളുടെ സംഘം , അവിടെ അടുത്തായി തന്റെ സ്‌കൂട്ടി പാർക്ക് ചെയ്തു മറ്റൊരു വാഹനത്തിൽ കയറിപ്പോകുന്ന സുന്ദരിയായ പെൺകുട്ടിയെ കാണുന്നത്. അതിന് ശേഷം ഇവർ സംഘം ചേർന്ന് മദ്യപിക്കുകയും മദ്യപാനത്തിനിടയിലെ സംസാരത്തിനിടയിൽ പ്രതികളിൽ ഒരാൾ തങ്ങൾ നേരത്തേ കണ്ട പെൺകുട്ടിയുടെ കാര്യം എടുത്തു ഇടുകയും ചെയ്യുന്നത്. ആ ചർച്ച അവസാനിച്ചത് കുറച്ചു സമയം കഴിയുമ്പോൾ സ്‌കൂട്ടി എടുക്കാൻ തിരികെ വരുന്ന പെൺകുട്ടിയെ അക്രമിക്കാം എന്ന പദ്ധതിയിൽ ആയിരുന്നു.

 

 

തങ്ങളുടെ പദ്ധതി പ്രകാരം പ്രതികളിൽ ഒരാളായ നവീൻ പെൺകുട്ടിയുടെ സ്‌കൂട്ടറിന്റെ ടയർ പഞ്ചറാക്കി. കുറച്ചു സമയങ്ങൾക്ക് ശേഷം തന്റെ സ്‌കൂട്ടർ എടുക്കാൻ തിരികയെത്തിയപ്പോൾ സ്‌കൂട്ടറിന്റെ ടയർ പഞ്ചറാണെന്ന് ചൂണ്ടിക്കാണിക്കുന്നത് മറ്റൊരു പ്രതിയായ ആരിഫ് ആണ്. അപ്പോഴേക്കും മൂന്നാമനായ ശിവ യുവതിക്ക് സഹായ വാഗ്ദാനം ചെയ്യുകയും പഞ്ചർ ഒട്ടിച്ചു വരാം എന്ന് പറഞ്ഞു സ്‌കൂട്ടർ ഉരുട്ടി കൊണ്ട് പോവുകയും ചെയ്യുന്നു. മറ്റ് പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെൺകുട്ടി ഉടൻ തന്നെ തന്റെ സഹോദരിയെ ഫോൺ വിളിച്ചു കാര്യം പറഞ്ഞു.

സഹോദരിയെ വിളിച്ച പെൺകുട്ടി അവിടെ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. തന്റെ സ്‌കൂട്ടറിന്റെ ടയർ പഞ്ചർ ആയെന്നും ഒരാൾ അത് ഒട്ടിക്കാൻ കൊണ്ടു പോയേക്കുകയാണെന്നും, എന്നാൽ ഇവിടെ നിൽക്കുന്നവരുടെ പെരുമാറ്റത്തിൽ തനിക്കു എന്തോ പന്തികേട് തോന്നുന്നു എന്നും പെൺകുട്ടി തന്റെ സഹോദരിയോട്‌ പറഞ്ഞു. എന്നാൽ സഹോദരിയുമായി സംസാരിച്ചുകൊണ്ടു നിക്കുന്നതിനിടെ പെൺകുട്ടിയുടെ കാൾ കട്ടാകുകയായിരുന്നു. സഹോദരി പെൺകുട്ടിയെ തിരിച്ചു വിളിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും പെൺകുട്ടിയുടെ ഫോൺ സ്വിച്ഛ് ഓഫ് ആയിരുന്നു.

സഹോദരി ഈ വിവരം രക്ഷിതാക്കളെ അറിയുകയും അവർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസം രക്ഷിതാക്കൾ കാണുന്നത് തങ്ങളുടെ പ്രിയപ്പെട്ട മകളുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ്. 2019 ഡിസംബറിൽ ഹൈദരാബാദിൽ ആണ് അതിദാരുണമായ ഈ സംഭവം നടക്കുന്നത്. വെറ്റിനറി ഡോക്റ്ററായ പ്രിയങ്ക അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെടുകയായിരുന്നു . ഡോക്റ്റർ പ്രിയങ്ക കൊലക്കേസ് ഇന്ത്യയെ തന്നെ നടുക്കിയ ഒരു സംഭവമായിരുന്നു.

വിജയമായ സ്ഥലത്തു ഒറ്റപ്പെട്ടു പോയ പ്രിയങ്കയെ പ്രതികൾ തങ്ങളുടെ വണ്ടിയിൽ തട്ടിക്കൊണ്ട് പോവുകയും , ടോൾ പ്ലാസയുടെ പരിസരത്തുള്ള ഒരു ആൾതാമസമില്ലാത്ത കെട്ടിടത്തിൽ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. പ്രിയങ്കയെ കീഴ്പ്പെടുത്തുന്നതിനിടെ പ്രതികളിലൊരാളായ ആരിഫ് പെൺകുട്ടിയുടെ മൂക്കും വായും പൊത്തിപ്പിടിച്ചതാണ് മരണത്തിന് കാരണമായത്. ഈ സംഭവത്തിൽ ആദ്യം പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി ആരോപണം ഉണ്ടായെങ്കിലും , വിഷയം രാജ്യമെങ്ങും ചർച്ചയായതോടെ അന്വേഷണം ഊർജിതമായി. പ്രതികളായ നാല് പേരെയും പോലീസ് അറസ്റ്റ് ചെയുകയും ചെയ്തു. എന്നാൽ പൊലീസിന് കയ്യടി നേടിക്കൊടുത്ത മറ്റൊരു സംഭവം കൂടി അവിടെ അരങ്ങേറി.

പ്രിയങ്കയെ കൊലപ്പെടുത്തിയ അതേ സ്ഥലത്തു വെച്ചുതന്നെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്നു എന്ന സന്തോഷകരമായ വാർത്ത കേട്ടുകൊണ്ടാണ് ജനം പിറ്റേന്ന് എഴുന്നേൽക്കുന്നത്. സംഭവസ്ഥലത്തു തെളിവെടുപ്പിനായി കൊണ്ട് വന്ന പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും അങ്ങനെയാണ് വെടി വെക്കേണ്ടി വന്നതെന്നും ആണ് പോലീസ് ഭാഷ്യം. ഹൈദ്രബാദ് പോലീസ് കമ്മീഷണർ ആയ വിസി സജ്ജനാർ ഐപിഎസിന്റെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ട് വന്നത്. ഏറ്റുമുട്ടലിൽ നാല് പ്രതികളെയും കൊന്നതിൽ സോഷ്യൽ മീഡിയയിലെങ്ങും സജ്ജനാർക്ക് അഭിനന്ദനപ്രവാഹം ആയിരുന്നു. പ്രിയങ്കയുടെ വാർത്ത അറിഞ്ഞ ഓരോരുത്തരും മനസ്സുകൊണ്ട് ആഗ്രഹിച്ച കാര്യമായിരുന്നു അത്. പ്രിയങ്കയുടെ കൊലപാതകവും പ്രതികളുടെ എൻകൗണ്ടറും പ്രശസ്ത സംവിധായകനായ റാം ഗോപാൽ വർമ്മ “ദിശ എൻകൗണ്ടർ” എന്ന പേരിൽ സിനിമ ആക്കിയിരുന്നു.

 

KERALA FOX
x
error: Content is protected !!