പണത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയെ വേണ്ടാന്ന് വെച്ചു , പിന്നീട് നടന്നത് കണ്ട് കയ്യടിച്ച് സോഷ്യൽ ലോകം

സ്ത്രീ.ധനത്തിന്റെ പേരിൽ  കഷ്ടപ്പാട് അനുഭവിക്കുന്ന  പെൺകുട്ടികൾ ഇന്നും നമുക്കിടയിൽ തന്നെയുണ്ട്.പലരും എല്ലാം ഷെമിച്ചും സഹിച്ചും ഉള്ളിലൊതുക്കി കഴിയുന്ന പെൺകുട്ടികൾ ഇന്നും ഉണ്ട്.എന്നാൽ സ്ത്രീധനമല്ല സ്ത്രീയാണ് ധനം എന്ന് ചിന്തിക്കുന്നവർ വളരെ കുറവാണ് , അങ്ങനെ ചിന്തിക്കുന്നവരുടെ കുടുംബജീവിതം സുന്ദരമാകാറുണ്ട്.സ്ത്രീ.ധനത്തിന്റെ പേരിൽ ഉപേക്ഷിക്കപ്പെടുന്ന അനേകം പെൺകുട്ടികൾ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട് , എന്നാൽ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടികൾ തിരിച്ചൊന്നു നിവർന്ന് നിന്നാൽ തീരുന്ന പ്രേശ്നമേ ഉള്ളു എന്ന് തെളിയിക്കുന്ന ഒരു യഥാർത്ഥ സംഭവ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

 

 

അതെ സ്ത്രീ.ധനത്തിന്റെ പേരിൽ ഉപേക്ഷിച്ച ഭർത്താവിന് ഭാര്യയുടെ ജീവിതം കൊണ്ടുള്ള മറുപടിയാണ് ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്.ഗുജറാത്തിലെ അംറേലിയിലാണ് കോമൾ എന്ന പെൺകുട്ടി ജനിച്ചത്.അച്ഛന്റെയും അമ്മയുടെയും പൊന്നോമന പുത്രിയായിരുന്നു കോമൾ.പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി സിവിൽ സർവീസ് എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന സമയത്താണ് കോമളിന് നല്ലൊരു വിവാഹ ആലോചന വരുന്നത്.തരക്കേടില്ലാത്ത ആലോചന ആയത് കൊണ്ടും , പഠനം മുന്നോട്ട് കൊണ്ടുപോകൻ കഴിയും എന്നുള്ളതുകൊണ്ടും ആ വിവാഹം വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.

 

 

ഉയർന്ന കുടുംബം ആയത്കൊണ്ട് മാത്രം കാര്യമുണ്ടായിരുന്നില്ല , വിവാഹം കഴിഞ്ഞു ചെന്നതോടെ കോമളിന് സങ്കടങ്ങൾ മാത്രമായിരുന്നു ഭർത്താവിന്റെ വീട്ടിൽ നിന്നും ലഭിച്ചത്.അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം അവർ തല്ലി കെടുത്തി.എന്നിട്ടും അവൾ ആരോടും പരിഭവം പറഞ്ഞില്ല , സങ്കടപ്പെട്ടില്ല , തന്റെ ഭർത്താവിന്റെ സന്തോഷത്തിനായി അവൾ അവളുടെ സന്തോഷങ്ങൾ എല്ലാം വെടിഞ്ഞു.കുറച്ചുനാൾ കഴിഞ്ഞപ്പോൾ സ്ത്രീധനം ഇനിയും വേണം എന്നായി.എന്നാൽ തന്റെ വീട്ടുകാരോട് വീണ്ടും പണം ചോദിയ്ക്കാൻ കോമൾ മടിച്ചു.അത് ഭർത്താവിനെയും വീട്ടുകരെയും കൂടുതൽ ദേഷ്യത്തിലാക്കി.ഇതോടെ വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾ ആയപ്പോഴേക്കും ഭർത്താവ് കോമളിനോട് പിണങ്ങി ന്യൂ സീലന്റിലേക്ക് പറന്നു.ഇനിയും സ്ത്രീ.ധനം കൊണ്ടുവന്നാൽ മാത്രേ ഇനി കോമളിനോടൊപ്പം ജീവിക്കു എന്നായിരുന്നു അയാളുടെ തീരുമാനം.

 

 

കോമളിന്റെ അവസ്ഥ അവളുടെ വീട്ടിൽ അറിഞ്ഞു.അതോടെ അതീവ ദുഖിതനായ കോമളിന്റെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുകയും ചെയ്തു.എന്നാൽ അവിടെയും വല്യ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല , കോമൾ ന്യൂ സിലാന്റിലെ ജനറൽ ഗവൺമെന്റ് നു വരെ കത്തയച്ചു.മറുപടി എത്തിയെങ്കിലും വല്യ മാറ്റമൊന്നും ഉണ്ടായില്ല.സഹായങ്ങൾ ലഭിക്കേണ്ട സ്ഥലത്തുനിന്നെല്ലാം അവൾക്ക് നിരാശയായിരുന്നു മറുപടിയായി ലഭിച്ചത്.ഉടൻ തന്നെ അവൾ തീരുമാനിച്ചു പഠിച്ചു പാസ്സായി തന്നെ പോലെ ദുരിതം അനുഭവിക്കുന്നവർക്ക് സഹായമാകുക.അതിനിടെ ഭർത്താവിന്റെ വീട്ടുകാർ അവളെക്കുറിച്ച് അപവാദ പ്രചാരണം തുടങ്ങി , ഇതോടെ നാട്ടിൽ നില്ക്കാൻ കഴിയത്ത അവസ്ഥയിൽ ഒരു സ്കൂൾ ടീച്ചറായി ജോലി നോക്കി അവൾ പോയി.ഒപ്പം തന്റെ സിവിൽ സർവിസ് പഠനം പുനരാരംഭിക്കാനും അവൾ തീരുമാനിച്ചു.

 

 

ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പി എസ് സി അവൾക്ക് കഷ്ടതയുള്ളതായി തോന്നി , ആവിശ്യത്തിന് ബുക്ക് വാങ്ങി പഠിക്കാൻ പോലുമുള്ള പണം അവളുടെ കയ്യിൽ ഉണ്ടായിരുന്നില്ല , എന്നാൽ വെല്ലുവിളികൾ ഏറും തോറും പോരാട്ട വീര്യം കൂടും എന്ന് പറയുന്നത് പോലെ അവൾ പോരാടാൻ ഉറച്ചു തീരുമാനിച്ചു..തിങ്കൾ മുതൽ വെള്ളിവരെ സ്കൂളിൽ പഠിപ്പിച്ച ശേഷം അവൾ അഹമ്മദാബാദിലേക്ക് വണ്ടി കയറി.അവിടെ സിവിൽ സർവിസ് ക്ലാസുകൾ അറ്റന്റ് ചെയ്തു.ഒന്നും രണ്ടും തവണ തോൽവികളായിരുന്നു എങ്കിലും മൂന്നാമത്തേതിൽ കോമളിന് വിജയം നേടാൻ സാധിച്ചു.

 

 

 

ബന്ധുക്കളും നാട്ടുകാരും എല്ലാം കോമളിനെ കുറ്റപെടുത്തിയപ്പോൾ മാതാപിതാക്കൾ മാത്രമായിരുന്നു കോമളിന് ഒപ്പം ധൈര്യം പകർന്ന് പ്രതീക്ഷയേകി നിന്നത്..പകൽ മുഴുവൻ സ്കൂളിൽ കുട്ടികളെ പഠിപ്പിച്ചു ഷീണിച്ചെത്തിയ ശേഷം അവൾ അവളുടെ സ്വപ്നങ്ങൾക്കയി ഉറക്കമൊഴിച്ച് പഠിച്ചു .ഒടുവിൽ അവൾ ജയിച്ചു തന്നെ കേറി.കോമൾ ഇന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ആയി ദില്ലയിൽ ഉണ്ട്.തന്റെ സ്വപ്നങ്ങളെ ചവിട്ടി മെതിച്ച ആദ്യ ഭർത്താവിനെ പിന്നെ അവൾ ജീവിതത്തിൽ അടുപ്പിച്ചില്ല..കോമൾ പുനർവിവാഹിതയാകുകയും ചെയ്തു.തന്നെ മനസിലാകുന്ന ഒരാളെ അവൾക്ക് ദൈവം നൽകുകയും തക്ഷി എന്നൊരു പൊന്നുമോളെ ഈശ്വരൻ ഇവർക്ക് കൂട്ടായി നൽകുകയും ചെയ്തു.

 

 

സ്ത്രീ.ധനമല്ല സ്ത്രീയാണ് ധനം അത് ചിന്തിച്ചുതുടങ്ങുമ്പോൾ ഒരു ഭർത്താവായും ഒരു നല്ല കുടുംബനാഥനായും പുരുഷൻ വിജയിച്ചുകയറുകയാണ്.സ്ത്രീകളുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുകയല്ല മറിച്ച് പിന്തുണക്കുകയാണ് ചെയ്യേണ്ടത്.

KERALA FOX
x
error: Content is protected !!