ശ്രീഹരിക്ക് ഹാട്രിക് ഗോൾഡൺ ക്രൗൺ – ഇത് അവിശ്വസിനീയം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗാന ഗന്ധർവ്വൻ ദാസേട്ടൻറെ പ്രാണ സഖി എന്ന ഗാനം ആലപിച്ചാണ് ശ്രീഹരി ടോപ്‌ സിംഗറിന്റെ ഫൈനൽ ഓഡിഷനിലൂടെ കടന്നു വരുന്നത് .ഈ ഗാനത്തിലൂടെ ശ്രീഹരി ടോപ്‌ സിംഗറിലേക്കും മലയാളികളുടെ മനസിലേക്കുമാണ് കടന്നു വന്നത് .പാലക്കാടുകാരനാണ് ജിത്തു എന്ന വിളിപ്പേരുള്ള ശ്രീഹരി .മണിച്ചേട്ടന്റ്റെ ഗാനവുമായി വന്ന സ്റ്റേജ് ഇളക്കി മറിച്ച ശ്രീഹരി നാടൻ പാട്ടുകൾ പാടാൻ മിടുക്കനാണ് .നാടൻ പാട്ടുകൾ പാടി ശ്രീഹരി ജഡ്ജസിനെ ഉൾപ്പടെ എല്ലാവരുടെയും മനഃ കവരുന്നു .മണി ചേട്ടന്റെ പാട്ടുകൾ അവിസ്മരണീയമാക്കിയ ശ്രീഹരിയയെ ജഡ്ജസ് മണിയൻ എന്നാണ് വിളിക്കുന്നത് . ടോപ്‌ സിംഗറിലെ മറ്റുള്ള മത്സരാ ത്തിരികളിൽ നിന്ന് വ്യത്യസ്തത ഉള്ള രീതിയിലാണ് ശ്രീഹരി പാട്ടുകൾ ആലപിക്കുന്നത് . ശ്രീഹരി തൻ്റെ സ്വതം ശൈലി കൊണ്ട് എല്ലാവരുടെയും മനം കവരുന്നു .

ആദ്യ മൊക്കെ ശ്രീഹരിക് നാടൻ പാട്ട് ഒഴിക്കെയുള്ള പാട്ടുകൾ പാടുമ്പോൾ വിചാരിച്ചതു പോലുള്ള ഗ്രേഡുകൾ വാരി ക്കൂട്ടാൻ സാധിച്ചില്ല .എന്നാൽ കഴിഞ്ഞ നാല് എപ്പിസോഡുകളായി ടോപ്‌ സിംഗെർ വേദിയിൽ അത്ഭുതം തീർക്കുകയാണ് ശ്രീഹരി ജഡ്ജസിനെയും ഓർക്കസ്ട്രക്കാരെയും കുട്ടി ജഡ്ജസിനെയും എല്ലാം എണീറ്റു നിൽപ്പിച്ചു കൈയടിപ്പിച്ചാണ് ഈ വീരൻ കൈയ്യടി നേടുന്നത്. ശ്രീഹരിയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത എപ്പിസോഡുകളാണ് കഴിഞ്ഞ നാല് എപ്പിസോഡുകളിലായി നടന്നത്. അതിൽ തന്നെ മലയാളത്തിലെ ക്ലാസിക് ഹിറ്റുകളിൽ ഒന്നായ കണ്ണുനീർ തുള്ളിയയെ സ്ത്രീയോട് ഉപമിക്കുന്ന എന്ന ഗാനവും കടുവായയെ കിടുവാ പിടിക്കുന്നെ എന്ന ദാസേട്ടൻ ആലപിച്ച അടിപൊളി ഗാനവും വേദിയിൽ അവതരിപ്പിച്ച ഗോൾഡൻ ക്രൗൺ നേടിയാണ് ശ്രീഹരി വേദി വിട്ടത് .

ടോപ്പ് സിങ്ങറിന്റെ കഴിഞ്ഞ എപ്പിസോഡിൽ കണ്ടത് ശ്രീഹരിയുടെ പുതിയ മുഖമായിരുന്നു.ഈ സീസണിൽ ഒരു മത്സരാർത്ഥി പോലും പൂർണമായും ഡാൻസ് ചെയ്തത് ഒര് പാട്ടു പാടുന്നു .അത് ആദ്യ കാല അടി പൊളി ഗാനങ്ങളിൽ ഒന്നായ ചെട്ടി കുളങ്ങര ഭരണി നാളിൽ എന്ന പാട്ടാണ് ശ്രീഹരി പാടിയത് ഇത്ര മികച്ച പെർഫോമൻസ് ടോപ്പ് സിങ്ങറിന്റെ ഈ സീസണിൽ ആരും തന്നെ പ്രകടിപ്പിച്ചിട്ടില്ല ആ പെർഫോമൻസിനു ശേഷം ജഡ്ജസ് ആയ അനുരാധക്കും ദീപക് ദേവിനും നൃത്ത ചുവടുകൾ പഠിപ്പിച്ചു .ഡാൻസും പാട്ടും എന്റർടൈൻമെൻറ്റുമായി ശ്രീഹരി നേടിയെടുത്ത മൂന്നാമത്തെ ഗോൾഡൻ ക്രൗൺ ആണ്. അങ്ങനെ ഹാട്രിക് ഗോൾഡൻ ക്രൗൺ നേടുന്ന ടോപ്പ് സിങ്ങറിന്റെ ഈ സീസണിലെ ആദ്യ മത്സരാർത്ഥിയാണ് ശ്രീഹരി .എങ്ങനെയായിരിക്കണം ഒരു യഥാർത്ഥ പോരാളി എന്ന് ശ്രീഹരി കാണിച്ചു തന്നു. തന്നെ കൊണ്ട് ഒന്നിനും ആകില്ല എന്ന മറ്റുള്ളവർ പറയുന്നിടത്തു അതല്ല താൻ അതിലും മുകളിലാണ് എന്ന തെളിയിക്കുന്ന ശ്രീഹരിയാണ് താരം.

KERALA FOX
x