കുഞ്ഞിനെ കണ്ടതും അതീവ സ്നേഹത്തോടെ നില അവനെ വിളിച്ചത് ഇങ്ങനെയെന്ന് പേർളി മാണി

പേർളിയുടെയും മകൾ നിലയുടെയും പുതിയ വിശേഷമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. പേർളിയുടെ സഹോദരി റേയ്ച്ചൽ കഴിഞ്ഞ ദിവസം ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ വീട്ടിലേയ്ക്ക് നിലയ്ക്ക് ഒരു കുഞ്ഞു അതിഥിയെ കിട്ടിയതിൻ്റെ സന്തോഷത്തിലാണ് എല്ലാവരും. താൻ ഒരു ചേച്ചി ആയതിൻ്റെ സന്തോഷവും നിലയ്ക്കുണ്ട്. റേയ്ച്ചൽ അമ്മയായ വിശേഷം റൂബൺ തന്നെയാണ് ആദ്യം പങ്കുവെച്ചത്. സഹോദരി കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ റേയ്ച്ചലിനെക്കുറിച്ചും , കുഞ്ഞിനെക്കുറിച്ചും വലിയൊരു കുറിപ്പ് പേർളി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നില ബേബി കുഞ്ഞിനെ കാണുന്നതും, ഇരുവരും തമ്മിലുള്ള മുഹൂർത്തങ്ങളും ഒന്ന് കാണിക്കാമോ എന്ന് ആരാധകർ പേർളിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കുഞ്ഞ് ജനിച്ച് ദിവസങ്ങൾ ആവുന്നതേയുള്ളു, കുഞ്ഞിൻ്റെ ചിത്രങ്ങൾ പകർത്തുന്നതിലും, വീഡിയോ എടുക്കുന്നതിലെല്ലാം പ്രയാസം ഉണ്ടെന്നായിരുന്നു പേർളി തൻ്റെ ആരാധകരോടായി പറഞ്ഞിരുന്നത്. എന്നാൽ ഇരുവരേയും ഒരു നോക്ക് തങ്ങൾക്ക് കാണാനാണെന്ന് പറഞ്ഞതോടെ ആരാധകരുടെ ആഗ്രഹത്തിന് പേർളി വഴങ്ങുകയായിരുന്നു. നില ബേബി പേർളിയ്ക്കും കുഞ്ഞിനുമൊപ്പം കിടക്കയിൽ ഇരിക്കുന്നതും നില പതിയെ കുഞ്ഞിന് അരികിലെത്തി അവനെ ഒന്ന് തൊട്ടു നോക്കുന്നതുമാണ് പേർളി ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞിനെ കണ്ടതും അതീവ സ്നേഹത്തോടെ നില അവനെ വിളിച്ചിരിക്കുന്നത് വാവോ എന്നാണെന്നും വാവോ എന്ന് അവൾ ആദ്യം കുഞ്ഞിനെ നോക്കി വിളിച്ചപ്പോൾ താൻ ഞെട്ടി പോയെന്നും ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ലെന്നും ശരിയ്ക്കും അത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പേർളി പങ്കുവെച്ച വീഡിയോയിൽ പറയുന്നു. സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ കുടുംബത്തിലേയ്ക്ക് എത്തിയ പൊന്നോമനയെക്കുറിച്ചും പേർളി പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനെ പേര് വിളിക്കുന്നത് ‘റെയിൻ’ എന്ന രീതിയിൽ തന്നെ ആണെന്നും എങ്ങനെയാണ് ആ പേര് ഉച്ചരിക്കേണ്ടതെന്നും പേർളി തന്നെ പറയുന്നു.

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബന്ധമാണ് സഹോദരങ്ങൾ തമ്മിലുള്ളതെന്നാണ് പേർളി പറയുന്നത്. തൻ്റെ കൈകളിൽ റെയിനിയെ എടുത്തപ്പോൾ ഒരിക്കൽ കൂടെ അമ്മയായ ഒരു അനുഭൂതിയാണ് തനിയ്ക്ക് ലഭിക്കുന്നതെന്നും പേർളി പറയുന്നു. തൻ്റെ സഹോദരി സ്‌ട്രോങ്ങും ബോൾഡുമാണെന്നും ഇന്ന് റെയിനെ കൈകളിൽ എടുത്തപ്പപ്പോൾ തനിയ്ക്ക് അത്തരത്തിലൊരു ആതബന്ധം തോന്നിയതായും പേർളി തൻ്റെ പോസ്റ്റിൽ വ്യകതമാക്കുന്നു. നിലയുടെയും, റെയിനിയുടെയും കൂട്ട് കാണുമ്പോൾ നല്ല സുഹൃത്തക്കൾ മാത്രമല്ല നല്ലൊരു സഹോദര സ്നേഹം കൂടെ താൻ അവരിൽ കാണുന്നതായും പേർളി പറഞ്ഞു. തനിയ്ക്ക് അതിൽ അഭിമാനം തോന്നുന്നതായും റൂബണും നിലയും തമ്മിലും നല്ല സുഹൃത്തുക്കളാണെന്നും പേർളി പറയുന്നു.
നിരവധി ആളുകളാണ് പേർളി പങ്കുവെച്ച നിലയുടെയും, കുഞ്ഞുവായുടെയും വീഡിയോ ഇതിനോടകം തന്നെ ഏറ്റെടുത്തിരിക്കുന്നത്. വാവയെ തങ്ങളെ കാണിച്ചു തന്നതിൽ സന്തോഷമുണ്ടെന്നും, പേർളിയെയും, റേയ്ച്ചലിനെയും പോലെ ഭാവിയിൽ നല്ല സഹോദരങ്ങളും, സുഹൃത്തുക്കളുമായി മാറാൻ നിലയ്ക്കും, പേർളിയ്ക്കും സാധിക്കട്ടെയെന്നാണ് ആരാധകർ പറയുന്നത്.

KERALA FOX

Articles You May Like

x
error: Content is protected !!