സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. കോമഡി, റൊമാന്‍സ്, ആക്ഷന്‍, ത്രില്ലര്‍ എന്നിങ്ങനെ എല്ലാ വേഷങ്ങളും ഒരുപോലെ തന്നെ കൈകാര്യം ചെയ്യുന്ന നടനാണ് ദിലീപ്. ദിലീപ് – മഞ്ജു വാര്യരുടെ മകളായ മീനാക്ഷി സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും ഒരു സെലിബ്രിറ്റി തന്നെയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷി. താരപുത്രിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യം കാണിക്കാറുണ്ട്.
കേശു ഈ വീടിന്റെ നാഥന്‍ എന്ന നാദിര്‍ഷ സംവിദാനം ചെയ്ത സിനിമയിലാണ് ദിലീപ് അവസാനമായി അഭിനയിച്ചത്. വോയിസ് ഓഫ് സത്യനാഥന്‍  ദിലീപിന്റെ അടുത്തതായി ഇറങ്ങാന്‍ പോകുന്ന സിനിമ.

 

സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ മീനാക്ഷി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോള്‍ ദിലീപിന്റെയും മീനാക്ഷിയുടെയും പുതിയ ഫോട്ടോകളും വീഡിയോകളും ആണ് വൈറലാകുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് പങ്കെടുക്കാനെത്തിയ ദിലീപിന്റെയും മീനാക്ഷിയുടെയും ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചിലര്‍ കാവ്യയെ കുറിച്ചും മകള്‍ മഹാലക്ഷ്മിയെ കുറിച്ചും ചോദിക്കുന്നുണ്ട്. ഗുരുവായൂര്‍ വെച്ച് നടന്ന ലയനയുടെയും ഷിഷോറിന്റെയും വിവാഹ ചടങ്ങിലാണ് ദിലീപും മകള്‍ മീനാക്ഷിയും എത്തിയത്. ഫോട്ടോകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം, തൃശൂരില്‍ വെച്ച് നടന്ന, ജയശ്രീ- ലതേഷ് ദമ്പതികളുടെ മകള്‍ ലയനയുടെ വിവാഹത്തിലാണ് ദിലീപും മീനാക്ഷിയും എത്തിയത്. ഇരുവരും എത്തിയതോടെ വിവാഹ വീഡിയോ വൈറലായി മാറി. വീഡിയോയോടൊപ്പം സുരേഷ് ഗോപിയുടെ മകനോടൊപ്പം ഉള്ള ദിലീപിന്റെയും മീനാക്ഷിയുടെയും ഫോട്ടോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകന്‍ മാധവിനോടൊപ്പം, നടന്‍ ടിനി ടോമും കുടുംബത്തോടും ഒപ്പം ദിലീപും മീനാക്ഷിയും നില്‍ക്കുന്ന ഫോട്ടോ ടിനി ടോമാണ് പങ്കു വച്ചത്.

 

ഉടനെ, ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ‘ഞാനും എന്റെ കുടുംബവും ഗുരുവായൂര്‍ കല്യാണ ദിവസം’ എന്നായിരുന്നു ടിനി ടോം നല്‍കിയ ക്യാപ്ഷന്‍. ഒപ്പം, ദിലീപിനെയും മാധവ് സുരേഷ് ഗോപിയെയും മീനാക്ഷിയെയും മെന്‍ഷന്‍ ചെയ്തിട്ടും ഉണ്ട്. കുറെ നാളുകള്‍ക്കു ശേഷമാണ് ദിലീപും മീനാക്ഷിയും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. വെള്ള നിറത്തിലുള്ള മുണ്ടും, ഷര്‍ട്ടുമായിരുന്നു ദിലീപിന്റെ വേഷം. പ്രിന്റഡ് പാറ്റേണിലുള്ള സല്‍വാറായിരുന്നു മീനാക്ഷിയുടെ വേഷം.

അമ്മയുടെ വിവാഹ വസ്ത്രത്തില്‍ എത്തിയ ലയനയുടെയും ഷിഷോറിന്റെയും കല്യാണ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് വി. കെ ആണ് വധുവിനെ ഒരുക്കിയത്. അമ്മയുടെ ലുക്കിലാണ് മകള്‍ ലയനെയും ഒരുക്കിയിരിക്കുന്നത്. അതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ അടുത്ത് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്ന ഫോട്ടോകള്‍ വൈറലായിരുന്നു. അനിയത്തി മഹാലക്ഷ്മിയോടൊപ്പമുള്ള ഫോട്ടോകളും മീനാക്ഷി പങ്കു വയ്ക്കാറുണ്ട്. മീനാക്ഷിയും ദിലീപും എത്തിയതോടെ വിവാഹ ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും കൂടുതല്‍ ജനശ്രദ്ധ നേടിയിരിക്കുകയാണ്.

KERALA FOX
x