വിവാഹം കഴിഞ്ഞ് അമേരിക്കയിലെത്തിയ മകൾ കേട്ടത് അച്ഛന്റെ മരണവാർത്ത ; പുറം വേദനക്ക് ആശുപത്രിയിൽ പോയ എന്‍എഫ് വര്‍ഗീസിന് സംഭവിച്ചത്

കുറഞ്ഞകാലയളവിനുള്ളിൽ തന്നെ നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട് അകാലത്തിൽ പൊലിഞ്ഞുപോയ അഭിനയ പ്രതിഭയാണ് ‘എൻ. എഫ് വർഗീസ്’. ഗാംഭീര്യമുള്ള ശബ്‍ദത്തോട് കൂടെ മലയാള സിനിമയിൽ ഒന്നാകെ നിറഞ്ഞു നിന്ന ഈ നടൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് 20 വർഷം തികയുന്നു. മലയാളികള്‍ എന്‍.എഫ് വര്‍ഗീസിനെ മറന്ന് പോയാലും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെ എന്നും ഓർമിക്കും. ആകാശദൂതിലെ കേശവന്‍, പത്രത്തിലെ വിശ്വനാഥന്‍ എന്നിവ ഇന്നും പ്രേക്ഷകർക്കിടയിൽ ജീവിക്കുന്ന ക ഥാപാത്രങ്ങളാണ്. അഭിനയത്തോട് താൽപര്യം ഉള്ളിൽ സൂക്ഷിച്ചിരുനെങ്കിലും കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയിലിരിക്കെയാണ് മിമിക്രി വേദിയിലൂടെ കടന്ന് വന്ന് എന്‍.എഫ് എന്ന വർഗീസ് സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്.

നിനച്ചിരിക്കാത്ത നേരത്ത് മരണം വില്ലനായെത്തി തങ്ങളുടെ അച്ഛനെ കവർന്നെടുത്ത വിധിയോട് മധുരപ്രതികാരം തീർക്കുകയാണ് എൻ.എഫ്.വർഗീസിൻ്റെ മകൾ സോഫിയ വർഗീസ്. പിതാവിൻ്റെ ഓർമയ്ക്കായി ‘എൻ.എഫ്. വർഗീസ് പിക്ച്ചേഴ്സ്’ എന്ന പ്രൊഡക്ക്ഷൻ കമ്പനി സ്ഥാപിച്ച് ‘പ്യാലി’ എന്ന ചിത്രം നിർമിച്ചാണ് സോഫിയ സിനിമ രംഗത്തേയ്ക്ക് ചുവടുവെപ്പ് നടത്തിയത്. എൻ. എഫ് വർഗീസെന്ന അതുല്ല്യ കലാകാരൻ്റെ 20–ാം ചരമ വാർഷികത്തിൽ അദ്ദേഹത്തോടുള്ള ആദര സൂചകമായും ആ പേര് നിലനിർത്തുന്നതിനും വേണ്ടി സിനിമ പിടിച്ച വിശേഷങ്ങൾ പങ്കുവെക്കുയാണ് സോഫിയയിപ്പോൾ.

നിരവധി സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ അപ്പച്ചി ചെയ്തിട്ടുണ്ടെങ്കിലും ഒരു അവർഡ് ലഭിക്കണമെന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നതായും സിനിമകളിൽ അഭിനയിച്ച് വീട്ടിലെത്തുമ്പോൾ അമ്മയോട് ഈ കാര്യം പറയുമായിരുനെന്നും സമുദായം, പ്രജ, പത്രം, ഈ പുഴയും കടന്ന്, ലേലം തുടങ്ങിയ സിനിമകളിലാണ് അദ്ദേഹം അവർഡ് പ്രതീക്ഷിച്ചിരുന്നതെന്നും, അവാർഡ് ലഭിക്കാതെ വരുമ്പോൾ സങ്കടപ്പെടുന്നത് കണ്ടിട്ടുണ്ടെന്നും എന്നാൽ അപ്പന് കിട്ടാത്തത് ‘പ്യാലി’ – യിലൂടെ മികച്ച ആർട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് നേടാൻ സാധിച്ചെന്നും, 2002 – ജൂണിലാണ് അപ്പച്ചി മരിക്കുന്നതെന്നും, എന്നാൽ 2022 – മെയിൽ അപ്പച്ചിയുടെ പേരിൽ തന്നെ ആരംഭിച്ച കമ്പനി നിർമിച്ച സിനിമയ്ക്ക് 2 സംസ്ഥാന അവാർഡ് ലഭിച്ചു എന്നത് ഒരു പക്ഷേ അതൊരു നിമിത്തമാകുമെന്നും സോഫിയ പറയുന്നു.

അപ്പച്ചി മരിച്ച് പോയെങ്കിലും അദ്ദേഹത്തിൻ്റെ ഓർമകൾ നിലനിൽക്കണം എന്ന ആഗ്രഹത്തിലാണ് സിനിമമേഖലയിലേയ്ക്കും, നിർമാണരംഗത്തേയ്‌ക്കും ചുവട് വെക്കുന്നതെന്നും, സിനിമ നിർമിക്കണമെന്ന ആഗ്രഹം അപ്പച്ചിയ്‌ക്ക് ഇല്ലായിരുന്നെന്നും സോഫിയ കൂട്ടിച്ചേർത്തു. വീട്ടിൽ വളരെ കർക്കശകാരനായ പിതാവായിരുന്നെന്നും, മക്കൾ നന്നായി പഠിച്ച് നല്ല അച്ചടക്കമുള്ളവരായി മാറണമെന്ന നിർബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നതായും, വീട്ടിൽ ഇല്ലാത്തതുകൊണ്ട് അപ്പച്ചിയുടെ അസാനിധ്യത്തിൽ മമ്മിയാണ് തങ്ങൾ നാല് മക്കളുടെയും കാര്യങ്ങൾ നോക്കിയിരുന്നതെന്നും, മമ്മിയെ ഭംഗിയായി കാര്യങ്ങൾ നോക്കി നടത്തുന്നതിൽ അപ്പച്ചി പ്രശംസിസിച്ചിരുന്നതായും സോഫിയ കൂട്ടിച്ചേർത്തു.

പറമ്പിൽ പണിയെടുത്ത് കൊണ്ടിരിക്കുന്നതിന് ഇടയിലാണ് അപ്പച്ചിയ്ക്ക് നെഞ്ചുവേദന വരുന്നതെന്നും, അറ്റാക്കായിരുന്നെന്നും, അത് അറിഞ്ഞില്ലെന്നും അപ്പച്ചി തന്നെ വണ്ടിയോടിച്ച് പോയെന്നും പിന്നീട് തിരിച്ച് വന്നില്ലെന്നും വേദനയോടെ മകൾ ഓർക്കുന്നു. അപ്പച്ചിയുടെ വിയോഗം എല്ലാവരെയും വല്ലാതെ തളർത്തിയതായും ആ വിടവ് എന്നും ജീവിതത്തിൽ അനുഭവപ്പെട്ടിട്ടുണ്ടെന്നും വലിയ താരങ്ങൾക്കൊപ്പം നൂറിലേറേ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടങ്കിലും അദ്ദേഹത്തിൻ്റെ മരണശേഷം തങ്ങൾക്ക് സിനിമയിൽ നിന്നുള്ള സൗഹൃദങ്ങളും, ബന്ധങ്ങളും നഷ്ടമായതായും മകൾ പറഞ്ഞു.

പ്യാലിയിലൂടെ വീണ്ടും സിനിമലോകത്തേയ്ക്ക് തിരിച്ചെത്താൻ തനിയ്ക്ക് സാധിച്ചെന്ന് സോഫിയ പറയുന്നു. കുട്ടികളാണ് പ്യാലിയിൽ പ്രധാന കഥാപാത്രമെങ്കിലും ഒരു കുടുംബ ചിത്രമാണ് പ്യാലി. അപ്പച്ചിയുടെ ഓർമയ്ക്കായി ഇനിയും സിനിമകൾ നിർമിക്കാനാണ് തനിയ്ക്ക് ആഗ്രഹംമെന്നും സോഫിയ വ്യക്തമാക്കുന്നു.

KERALA FOX
x
error: Content is protected !!