രണ്ട് കൈകളിലും ദേഹം മുഴുവനും സ്വർണ്ണവും വജ്രവും, അതിഥികളായി താരരാജാക്കന്മാർ ; ആഘോഷമായി നാദിർഷായുടെ സഹോദരന്റെ മകളുടെ വിവാഹം

മിമിക്രി വേദികളിലൂടെ കടന്ന് വന്ന് സിനിമയിൽ ശ്രദ്ധ നേടിയ താരമാണ് നാദിർഷ. ഗായകൻ, അഭിനേതാവ്, സംവിധായകൻ, അവതാരകൻ എന്നീ നിലകളിലെല്ലാം അറിയപ്പെടുവാൻ നാദിർഷയ്ക്ക് സാധിച്ചു. മിനിസ്ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ നാദിർഷ വളരെ വേഗത്തിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയും ചെയ്തു. സിനിമ മേഖലയിലാണ് പ്രവൃത്തിക്കുന്നതെങ്കിലും എല്ലാ തിരക്കുകളും മാറ്റിവെച്ച് കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങൾ ചെലവഴിക്കുവാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ട്.

ഒരുവർഷം മുൻപായിരുന്നു നാദിർഷയുടെ മൂത്തമകൾ ആയിഷയുടെ വിവാഹം കഴിഞ്ഞത്. വളരെ ആഡംബര പൂർണമായ വിവാഹമായിരുന്നു മകളുടേത്. താരലോകത്ത് നിന്നുള്ള നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. മകളുടെ വിവാഹത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സഹോദരൻ്റെ മകളുടെ വിവാഹം കൊച്ചിയിൽ വെച്ച് നടന്നത്. വിവാഹ ആഘോഷങ്ങളുടെ വീഡിയോയും, ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ വൈറലായി മാറുന്നത്.

അതിമനോഹരമായ വസ്ത്രമണിഞ്ഞ് നിറയെ ആഭരണം അണിഞ്ഞുകൊണ്ടാണ് സഹോദരൻ്റെ മകൾ വീഡിയോയിലുള്ളത്. ഷെൽവ എന്നാണ് സഹോദരൻ്റെ മകളുടെ പേര്. കഴുത്തിൽ നിറയെ മാലകളും, കൈകൾ നിറച്ചും സ്വർണവളകൾ അണിഞ്ഞുകൊണ്ട് വധു എത്തിയത് മെറൂൺ കളർ ലഹങ്ക അണിഞ്ഞ നവ വധുവിലേയ്‌ക്കായിരുന്നു എല്ലാവരുടെയും കണ്ണുകൾ. വെള്ളകല്ലുകൾ പതിപ്പിച്ച ലഹങ്കയാണ്‌ എല്ലാവരെയും കൂടുതലായി ആകർഷിച്ച മറ്റൊന്ന്. സ്വന്തം മകളുടെ വിവാഹം എല്ലാ ഉത്തരവാദിത്വത്തോടും, കടമയോടും കൂടെ മുന്നിൽ നിന്ന് നടത്തിയ നാദിർഷ സഹോദരൻ്റെ മകളുടെ വിവാഹദിവസവും മുൻപിൽ തന്നെയുണ്ടായിരുന്നു. വരുന്ന അതിഥികളെ സ്വീകരിക്കുന്നതിനായും, കാര്യങ്ങൾ നോക്കി നടത്തുന്നതിനും മറ്റുമായി നാദിർഷയ്ക്കൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യയും, മക്കളും എല്ലാവരും മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

 

സ്വന്തം മകളെ പോലെ തന്നെ വരന് കൈപിടിച്ച് കൊടുക്കുവാനും, യാത്ര പറഞ്ഞയക്കുവാനും കൂടെ നാദിർഷയും, ഭാര്യയും മക്കളും ഉണ്ടായിരുന്നു. സഹോദരൻ്റെ ബന്ധത്തിൽ ഉള്ളവരേക്കാൾ കൂടുതൽ നാദിർഷയുടെ സുഹൃത്തുക്കളും, സഹപ്രവർത്തകരുമായിരുന്നു വിവാഹത്തിന് എത്തിയത്. വളരെ ആഡംബരപൂർണമായി നടത്തിയ വിവാഹത്തിന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങളൂം ഉയരുന്നുണ്ട്. ഇതെന്താ സ്വർണ്ണക്കടയാണോ ? എന്തിനാണ് ഇത്രമാത്രം ആഭരണം? ഒരൽപം ഓവറായി പോയി തുടങ്ങി അങ്ങനെ പലതരത്തിലാണ് വിമർശനങ്ങൾ ഉയരുന്നത്.


നാദിർഷയുടെ ഉറ്റ ചങ്ങാതി ദിലീപ് ഉൾപ്പടെയുള്ളവർ സിനിമരംഗത്ത് നിന്നും വിവാഹത്തിൽ പങ്കെടുത്തിരുന്നു. സഹോദരൻ്റെ മകൾക്കും,വരനും ആശംസകൾ അറിയിച്ച്കൊണ്ടാണ് ദിലീപ് മടങ്ങിയത്. അതേസമയം സഹോദരൻ്റെ മകളുടെ വിവാഹം ഭംഗിയായി നടത്തിയതിൽ നിരവധി പേർ നാദിർഷയ്ക്കും കുടുംബത്തിനും അഭിന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിത്രങ്ങളും, വിഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി കഴിഞ്ഞു.

KERALA FOX

Articles You May Like

x