റോബിന്റെ ഏറ്റവും വലിയ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് ദിൽഷ ; വൈറലായി മാറി ദിൽഷ പങ്കുവെച്ച വാക്കുകൾ

പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഈ വട്ടം ബിഗ്ബോസ് സീസൺ ഫോറിൽ ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ വട്ടം ബിഗ് ബോസ് മത്സരാർത്ഥികളെല്ലാം തന്നെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറുകയും ചെയ്തു. ഈ വട്ടം ബിഗ്ബോസിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ദിൽഷ റോബിൻ ബ്ലെസ്ലി തുടങ്ങിയവരുടെ സൗഹൃദമായിരുന്നു.

അതോടൊപ്പം തന്നെ ദിൽഷയോടുള്ള റോബിന്റെ പ്രണയവും ശ്രദ്ധനേടിയിരുന്നു. തനിക്ക് ദിൽഷയോടെ പ്രണയം ഉണ്ടെയെന്ന് ബിഗ്ബോസ് വീട്ടിൽവെച്ചു തന്നെ റോബിൻ തുറന്നു പറഞ്ഞിരുന്നു. ഡോക്ടറോട് തനിക്ക് സൗഹൃദം മാത്രമാണുള്ളത് എന്നായിരുന്നു ദിൽഷയുടെ മറുപടി. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് എത്തിയതിനുശേഷം ദിൽഷയുടെ വീട്ടുകാരുമായി സംസാരിക്കുമെന്നും ദിൽഷയ്ക്ക് ഇഷ്ടമാണെങ്കിൽ വിവാഹത്തെക്കുറിച്ച് ആലോചിക്കുമെന്നും ഒക്കെയാണ് ഡോക്ടർ പറഞ്ഞിരുന്നത്. ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇരുവരും തമ്മിൽ പിരിയുകയായിരുന്നു ചെയ്തത്. ഡോക്ടറുമായി ഒരു സൗഹൃദത്തിനും താൽപര്യമില്ലെന്ന് ദിൽഷ തന്നെയാണ് പറഞ്ഞത്.

ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തെത്തിയ റോബിന് വലിയ ആരാധകനിരയെ തന്നെ സ്വന്തമാക്കാൻ സാധിച്ചിരുന്നു. അതോടൊപ്പം റോബിൻ ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് തന്നെ സന്ദർശനം നടത്തിയത് സനാഥാലയത്തിൽ ആയിരുന്നു. മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ ഫിറോസിന്റെ നേതൃത്വത്തിൽ മുൻപോട്ടു പോകുന്നതാണ് സനാഥാലയം. ആരുമില്ലാത്ത നിരവധി ആളുകൾക്കാണ് ഈ സ്ഥാപനം തുണയായി മാറിയത്. പലരുടെയും വേദനകളിൽ ഒരു കരുതലും സാന്ത്വനവുമായി സനാഥാലയം ഒപ്പമുണ്ടായിരുന്നു. ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങി റോബിൻ അവിടെ എത്തിയപ്പോൾ ഫിറോസിന്നോട് പറഞ്ഞ വാക്കാണ് ഒരിക്കൽ ഇവിടെ ദിൽഷയുമായി വരുമെന്ന്.

ദിൽഷയുമായി ഇവിടെ വരണം എന്നത് തന്റെ ആഗ്രഹം ആണെന്നും. മുൻപോട്ടുള്ള ദിൽഷയുടെ ജീവിതത്തിൽ സനാധാലയത്തിൽ നിന്നും ലഭിക്കുന്ന ആളുകളുടെ സ്നേഹവും അനുഗ്രഹവും നല്ല രീതിയിൽ തന്നെ അനുഗ്രഹമാകും എന്നുമൊക്കെ ആയിരുന്നു റോബിൻ പറഞ്ഞിരുന്നത്. ദിൽഷയെ അവിടെ കൊണ്ടു വരുന്നതിനു മുൻപ് തന്നെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമാവുകയും ഇവർ തമ്മിലുള്ള സൗഹൃദം അവസാനിപ്പിക്കുകയും ആയിരുന്നു ചെയ്തത്.

 

 

View this post on Instagram

 

A post shared by Firoz A Azeez (@kidilam_firoz)

എന്നാൽ ഇപ്പോൾ വാക്ക് പാലിച്ച് ദിൽഷ എത്തിയിരിക്കുകയാണ്. സനാഥാലയത്തിൽ എത്തി എല്ലാവരെയും കാണുകയും അവർക്ക് മുൻപിൽ നൃത്തം ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ടായിരുന്നു. റോബിൻ എഴുതിയ ബുക്കിന്റെ മറുപേജിൽ തന്നെയാണ് ദിൽഷയും എഴുതിയിരിക്കുന്നത്. എന്നാൽ ഇരുവരും ഒരുമിച്ച് വന്നില്ലല്ലോ എന്ന വേദന പ്രേക്ഷകർക്കും ഉണ്ട്. ഒരുമിച്ച് വരും എന്ന് ഉറപ്പ് പറഞ്ഞിരുന്നതാണ് റോബിൻ. എന്നാൽ ഒരുമിച്ചു വരാൻ സാധിച്ചിരുന്നില്ല. എങ്കിലും ഡോക്ടറുടെ അരികിൽ തന്നെയാണ് ദിൽഷയുടെ വാക്കുകളും ഉള്ളത് എന്നത് ദിൽഷയേയും ഡോക്ടറെയും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷം നിറയ്ക്കുന്ന ഒരു വാർത്ത തന്നെയാണ്.

KERALA FOX
x
error: Content is protected !!