കല്ല്യാണ വേഷത്തിൽ അതീവ സുന്ദരിയായി ‘അമ്മയറിയാതെ’ സീരിയൽ താരം അപർണ, ആരെയും ആകർഷിക്കുന്ന അഴകെന്ന് പ്രേക്ഷകർ, ചിത്രങ്ങളേറ്റേടുത്ത് ആരാധകർ

‘മകളുടെ അമ്മ’ എന്ന പരമ്പരയിൽ ‘തുമ്പി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് പാർവതി. ഇപ്പോഴിതാ ‘അമ്മയറിയാതെ’ എന്ന പരമ്പരയിലെ അപർണ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. പാർവതി എന്നാണ് യഥാർത്ഥ പേരെങ്കിലും പ്രേക്ഷകർ ‘പാറു’ എന്നാണ് സ്നേഹത്തോടെ താരത്തെ വിളിക്കുന്നത്. അമ്മയറിയാതെ എന്ന പരമ്പരയിൽ മികച്ച അഭിനയമാണ് പാർവതി കാഴ്ചവെക്കുന്നതെന്നാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഇപ്പോഴിതാ വിവാഹ വേഷത്തിൽ അതീവ സുന്ദരിയായി ഇന്നേവരെ കണ്ടിട്ടില്ലാത്ത സ്റ്റൈലൻ ലുക്കിലെത്തിയ പാർവതിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇത് തങ്ങളുടെ അപർണ തന്നെയാണോ എന്നാണ് പാർവതിയുടെ ചിത്രം കണ്ടുകൊണ്ട് പ്രേക്ഷകർ ചോദിക്കുന്നത്. ഫോട്ടോഷൂട്ടിനോ മറ്റോ വേണ്ടിയാണോ? ഇനി അതല്ലെങ്കിൽ വിവാഹം കഴിഞ്ഞിട്ടാണോ ? ഇങ്ങനെയൊരു യഥാർത്ഥ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നാണ് താരത്തിന്റെ ആരാധകരുടെ പ്രധാന ചോദ്യം.

പച്ച സാരിയും, അതിനു ചേരുന്ന ചുവന്ന ബ്ലൗസും ധരിച്ച് കാതിലും, കഴുത്തിലും, കൈകളിലും അനുയോജ്യമായ ആഭരണങ്ങളും ധരിച്ചു കൊണ്ടാണ് പുത്തൻ ചിത്രങ്ങളും വീഡിയോകളും തന്റെ ആരാധകർക്കായി പാർവതി പങ്കു വെ ച്ചിരിക്കുന്നത്. സാരിയും, അതിനോടൊപ്പം ധരിച്ചിരിക്കുന്ന ആഭരണങ്ങളും പാർവതിക്ക് നന്നായി ചേരുന്നുവെന്നും, പരമ്പരങ്ങളിൽ കാണുന്നതുപോലെയല്ല, ഇപ്പോഴാണ് കൂടുതൽ സുന്ദരിയായിരിക്കുന്നതെന്നാണ് ഫോട്ടോയ്ക്ക് താഴെയായി വന്നിരിക്കുന്ന കൂടുതൽ കമെന്റുകളും.

അതേസമയം, വിവാഹത്തിനുവേണ്ടി പകർത്തിയ ചിത്രങ്ങളാണോ ഇതെന്ന് ചോദിക്കുന്നവർക്കായി അങ്ങനെയല്ല, മോഡലിങ്ങിന്റെ ഭാഗമായിട്ടുള്ള വിവാഹ വേഷമാണ് താൻ ധരിച്ചിരിക്കുന്നതെന്നായിരുന്നു താരത്തിന്റെ മറുപടി. അഭിനയം പോലെ തന്നെ മോഡലിംഗ് മേഖലയിലും വളരെ സജീവമാണ് പാർവതി. പങ്കുവെച്ച ചിത്രങ്ങളെല്ലാം തന്നെ നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി മാറികഴിഞ്ഞു. സ്നേഹ ജാലകം, മഞ്ഞുരുകും കാലം, കൃഷ്ണതുളസി തുടങ്ങി ശ്രദ്ധിക്കപ്പെട്ട നിരവധി സീരിയലുകളുടെ ഭാഗമാവാൻ പാർവതിയ് ക്ക് സാധിച്ചു.

കഥാപാത്രങ്ങളിലെ വ്യത്യസ്തതയും, അഭിനയത്തിലെ വേറിട്ട രീതിയുമാണ് പാർവതിയെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാക്കി മാറ്റിയത്. പരമ്പരകൾക്ക് പുറമേ സീരിയലുകളിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ ചെയ്യാൻ പാർവതിയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ പട്ടണത്തിൽ ഭൂതം, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ സിനിമകളിലെല്ലാം അഭിനയിക്കുവാൻ പാർവതിക്ക് സാധിച്ചു.അഭിനയത്തിനും മോഡലിങ്ങിനും പുറമേ യാത്രകളെയും ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പാർവതി. തിരുവനന്തപുരം സ്വദേശിയാണ് പാർവതി. സമൂഹമാധ്യമങ്ങളിലൂടെ താൻ യാത്ര പോകുന്ന സ്ഥലങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. യുവ സീരിയൽ നടിമാരിൽ ശ്രദ്ധിക്കപ്പെടുന്ന ഒരാളായി മാറാൻ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പാർവതിയ്ക്ക് സാധിച്ചുവെന്ന് വേണം പറയാൻ.

KERALA FOX

Articles You May Like

x
error: Content is protected !!