അമ്മയുടെ മുന്നിലിട്ട് വേലക്കാർ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി ; മലയാളത്തിന്റെ താരറാണി ആയിരുന്ന റാണി പദ്മിനിയുടെ ദുരന്ത ജീവിതം

തെന്നിന്ത്യൻ സിനിമ ആരാധകരെ ഒന്നാകെ ഒരു കാലത്ത് ഹരം കൊള്ളിച്ച നടിയായിരുന്നു റാണിപത്മിനി. യുവാക്കളുടെ സിരകളിലെ ലഹരി എന്ന് തന്നെ വിശേഷിപ്പിക്കാം. അഭിനയത്തിലെ വ്യത്യസ്തതയും കുറഞ്ഞ കാലയളവിനുള്ളിലെ പ്രശസ്തിയും താരത്തിന് വലിയ രീതിയിലുള്ള ജനപ്രീതി സ്വന്തമാക്കികൊടുത്തു. വലിയ അംഗീകാരങ്ങൾക്കും, പണത്തിനും, പ്രശസ്തിയ്ക്കും ഇടയിൽ സുഖകരമായ ജീവിതം നയിക്കുന്നതിനിടയിൽ റാണിപത്മിനിയെയും, അമ്മ ഇന്ദിരയെയും ക്രൂരമായ രീതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. യഥാർത്ഥത്തിൽ സിനിമ ലോകത്തെ ഒന്നാകെ ഞെട്ടിച്ച മരണമായിരുന്നു റാണി പത്മിനിയുടേത്.

ആരെയും മയക്കുന്ന സൗന്ദര്യവും, കണ്ണുകളിലെ തീക്ഷ്‌ണതയും കൊണ്ട് ആരാധകരെ സ്വന്തമാക്കിയ റാണി പത്മിനിയുടെ ജീവിതം 1986 – ഒക്ടോബർ പതിനഞ്ചിന് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് അവസാനിക്കുകയായിരുന്നു. റാണിപത്മിനിയെ സ്വന്തം അമ്മയുടെ മുൻപിലിട്ട് വീട്ടുജോലിക്കാർ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തുകയായിരുന്നു. റാണി മരിച്ച കാര്യം പോലും അഞ്ചു ദിവസത്തിന് ശേഷമാണ് പുറം ലോകം പോലും അറിയുന്നത്. 1981 – ൽ ‘കഥയറിയാതെ’ എന്ന ചിത്രത്തിലൂടെയാണ് റാണി അഭിനയരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. പിന്നീട് ആശ, ഇനിയെങ്കിലും, ആക്രോശം, മനസ്സേ നിനക്കു മംഗളം, കുയിലിനെതടി, കിളിക്കൊഞ്ചൽ, നസീമ, ഉയിർത്തെഴുന്നേൽപ്പ്, മരുപ്പച്ച തുടങ്ങി ഒരുപിടി നല്ല സിനിമകളിലൂടെ പ്രശസ്‌തിയുടെ പടവിലേയ്ക്ക് നടന്ന് നീങ്ങുകയായിരുന്നു.

റാണിയെ മാദകനടിയാക്കി പതിയെ ചലച്ചിത്രലോകം പ്രഖ്യാപിക്കുകയായിരുന്നു. അഭിനയത്തേക്കാൾ ശരീരപ്രദർശനം ആവശ്യപ്പെട്ടുകൊണ്ട് ഒട്ടുമിക്ക സംവിധായകരും റാണിയെ ചൂഷണം ചെയ്തു. മേനി പ്രദർശനവും ബാലൻ കെ നായരോടൊപ്പമുള്ള ഒരു ബലാത്സംഗരംഗവും റാണിയുടെ സിനിമയിലെ ഇമേജിനെ തന്നെ സാരമായി ബാധിച്ചു. ഹിന്ദി സിനിമാലോകത്തേയ്ക്ക് പോയ റാണി വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടാതെ വന്നതോടെ തിരിച്ച് മദ്രാസിലേയ്ക്ക് വണ്ടി കയറുകയായിരുന്നു. മദ്രാസിലെത്തിയ റാണി ബംഗ്ലാവ് വാടകയ്‌ക്കെടുത്ത് താമസമാക്കിയതാണ് അവരുടെ ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ കൊണ്ട് ചെന്നെത്തിച്ചത്.

ബംഗ്ലാവിൽ താമസിക്കാൻ തുടങ്ങിയ റാണി പുതിയ വാച്ച്മാൻ, അടുക്കളക്കാരൻ, ഡ്രൈവർ എന്നിവരെ നിയമിച്ചു. റാണിയുടെ വീട്ടിലേയ്ക്ക് ആദ്യം ജോലി തേടി ‘ജെബരാജ്’ എന്നയാളെത്തി. ജെബരാജ്-ന് ശേഷം വാച്ചറായി ലക്ഷ്മിനരസിംഹൻ എന്നയാളും ജോലിയക്ക് വന്നു. കാർ മോഷണകേസിലുൾപ്പടെ ജയിൽശിക്ഷ അനുഭവിച്ച കൊടും ക്രിമിനലാണ് ജെബരാജെന്നും, ജെബരാജും നരസിംഹനും സുഹൃത്തുക്കളാണെന്നും റാണിയും, അമ്മയും അറിഞ്ഞിരുന്നില്ല. ഇവർക്ക് പുറമേ ‘ഗണേശനെന്ന’ പാചകക്കാരനും റാണിയുടെ ബംഗ്ലാവിൽ ജോലിയ്ക്കെത്തി. ഒരു ദിവസം റാണിയെ കടന്നുപിടിക്കാൻ ശ്രമിച്ച ജെബരാജിനെ റാണി തല്ലി അവിടെ നിന്നും പുറത്താക്കി. ജോലിയിൽ നിന്ന് പിരിച്ച് വിട്ടതോട് കൂടെ ജെബരാജ് റാണിയെ കൊല്ലാൻ തീരുമാനിച്ചു.

താമസിക്കുന്ന ബംഗ്ലാവ് സ്വന്തമായി വിലകൊടുത്ത് വാങ്ങിക്കാൻ റാണിപത്മിനി തീരുമാനിച്ച വിവരം അയാളറിഞ്ഞു. ഈ വിവരമറിഞ്ഞ ജെബരാജ് റാണിയുടെ വീട്ടിൽ ഒരുപാട് പണവും, സ്വർണവും കാണുമെന്ന് ഊഹിച്ചാണ് കൊല പ്ലാൻ ചെയ്തത്. അവസരം നോക്കിയിരുന്ന ജെബരാജ് വാച്ച്മാനെയും, പാചകക്കാരനെയും കൂടെകൂട്ടി. 1986 ഒക്ടോബർ 15 -ന് ഇന്ത്യയെ ഒന്നാകെ നടുക്കിയ കൊലപാതകം നടന്ന ദിവസമായിരുന്നു. രാത്രിയിൽ റാണിയും, അമ്മയും മദ്യപിക്കുന്നത് പതിവാണെന്ന് മനസിലാക്കിയ പ്രതികൾ തക്കം പാർത്തിരുന്നു. പതിവുപോലെ രാത്രിയിൽ നന്നായി മദ്യപിച്ച റാണി എന്തിനോ വേണ്ടി അടുക്കളയിലേയ്ക്ക് പോയ സമയത്ത് അക്രമികൾ അമ്മ ഇന്ദിരയെ കഠാര കൊണ്ട് കുത്തുകയായിരുന്നു.

അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ റാണി കഴുത്തിലും വയറിലും കുത്തേറ്റ് ചോരയിൽ കുളിച്ചുകിടന്ന അമ്മയെ കാണുകയായിരുന്നു. അപകടം മനസ്സിലാക്കി ഓടിരക്ഷപ്പെടാൻ നോക്കിയ റാണിയെ അക്രമികൾ അമ്മയുടെ മുമ്പിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്തു. അതിനുശേഷം അമ്മയെ കുത്തിക്കൊലപ്പെടുത്തി 15 ലക്ഷത്തോളം വിലവരുന്ന സ്വർണവും, 10,000 രൂപയും മൂന്നായി പങ്കിട്ടെടുത്ത് അക്രമികൾ സ്ഥലംവിട്ടു . ഇരുവരും കൊല്ലപ്പെട്ടതു പോലും കുറേ ദിവസങ്ങൾ കഴിഞ്ഞാണ് പുറംലോകം പോലും അറിയുന്നത്. ബംഗ്ലാവ് വാങ്ങിക്കാനായി പണം തരാമെന്ന് പറഞ്ഞ റാണിയെ കാണാതായതോടെ വീട്ടിൽ വന്ന ഇടനിലക്കാരനായ പ്രസാദ് എന്നയാളാണ് കുളിമുറിയിലായി ദുർഗന്ധം വന്ന പുഴുവരിച്ച നിലയിൽ റാണിയുടേയും, അമ്മയുടെയും മൃതദേഹങ്ങൾ കാണുന്നത്. അങ്ങനെയാണ് ഇരുവരുടെയും കൊടും ക്രൂരകൊലപതാകം എല്ലാവരും അറിയുന്നത്.

KERALA FOX

Articles You May Like

x
error: Content is protected !!