അഭയ ഹിരണ്മയിക്ക് സ്വപ്നസാഫല്യം, സന്തോഷവാർത്തയുമായി താരം ; ഗോപി സുന്ദറിനോടുള്ള മധുരപ്രതികാരമെന്ന് ആരാധകർ

വേറിട്ട ശബ്ദത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ഗായികയാണ് ‘അഭയ ഹിരൺമയി’. സംഗീത സംവിധായകൻ ഗോപിസുന്ദർ വഴിയാണ് അഭയ സിനിമയിയിലേയ്‌ക്കെത്തുന്നത്. ‘നാക്കുപെന്റ നാക്കുടക്കാ’ എന്ന ഗാനത്തിലൂടെയായാണ് അഭയസിനിമയിൽ പാടി രാശി തെളിയുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അഭയ പങ്കുവെച്ച പുതിയ വിശേഷമാണിപ്പോൾ ശ്രദ്ധ നേടുന്നത്. സന്തോഷവാർത്ത പങ്കുവെച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറി കഴിഞ്ഞു. ലിവിങ്ങ് ടുഗേദർ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭയ ഹിരണ്‍മയി വാർത്തകളിൽ ശ്രദ്ധ നേടിയത്.

തന്നേക്കാള്‍ 13 വയസ് പ്രായവ്യത്യാസമുള്ള ആളാണെന്നും അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നുവെന്നും അഭയ അന്ന് തുറന്ന് പറഞ്ഞിരുന്നു. ‘കുടുംബംകലക്കി’ എന്ന ആരോപണങ്ങളെല്ലാം കേട്ട് മടുത്തതാണെന്നും ഗായിക സൂചിപ്പിച്ചിരുന്നു. 19ാ – മത്തെ വയസിലായിരുന്നു അഭയ ഗോപി സുന്ദറിനെ പരിചയപ്പെടുന്നതും അഭയുടെ സംഗീത കരിയർ തന്നെ മാറി മറയുന്നത്.  തൻ്റെ ജീവിതത്തിൽ തന്നെ വഴിത്തിരിവായി മാറിയ കൂടിക്കാഴ്ചയായിരുന്നു അതെന്നും അഭയ വ്യകത്മാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ അഭയ പങ്കുവെച്ച പുതിയ സ്റ്റോറിയും, വിശേഷങ്ങളുമാണ് വൈറലായി മാറുന്നത്.

പാട്ട് മാത്രമല്ല, മോഡലിംങ്ങ് രംഗത്തും സജീവമാണ് അഭയ ഹിരൺമയി. ഡ്രസിങ്ങിൽ പ്രത്യേക സ്റ്റൈൽ സൂക്ഷിക്കുന്ന വ്യക്തിയാണ് അഭയ. ഡിസൈനിംങ്ങിലും തനിയ്ക്ക് കമ്പമുണ്ടെന്ന് അഭയ മുന്‍പ് പറഞ്ഞിരുന്നു. പട്ടുസാരിയും, നിറയെ ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെയായി അതീവ സുന്ദരിയായി നവവധുവായിട്ട് അണിഞ്ഞൊരുങ്ങുന്നതിൻ്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം അഭയ പങ്കുവെച്ചത്. മേക്കപ്പ് ആര്‍ടിസ്റ്റായ സൗമ്യ ശ്യാമയാണ്  അഭയയെ സുന്ദരിയായി ഒരുക്കിയിരിക്കുന്നത്. ബ്രൈഡല്‍ ലുക്കില്‍ ഭംഗിയോട് കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിൻ്റെ വീഡിയോയായിരുന്നു അഭയ പങ്കുവെച്ചത്. അഭയയ്ക്ക് വേണ്ടി ബ്രൈഡല്‍ മേക്കപ്പ് ചെയ്യാൻ സാധിച്ചതിൻ്റെ സന്തോഷം പങ്കുവെച്ച് മേക്കപ്പ് ആർട്ടിസ്റ്റ് സൗമ്യയും എത്തിയിരുന്നു. ‘ഷൂട്ട് ഡേ’ എന്ന അടികുറിപ്പോട് കൂടെയാണ് അഭയ വീഡിയോകള്‍ ഷെയർ ചെയ്തിരിക്കുന്നത്.

നിരവധി ആളുകളാണ് അഭയ പങ്കുവെച്ച ചിത്രത്തിന് താഴെ കമെന്റുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ ലുക്ക് കൊള്ളാലോയെന്നും, കല്യാണ വേഷത്തിൽ അതീവ സുന്ദരിയായിരിക്കുന്നുവെന്നും, ശരിയ്ക്കും സുന്ദരി തന്നെ എന്ന് തുടങ്ങി തുടങ്ങി നിരവധി കമെന്റുകളാണ് ചിത്രത്തിന് താഴെയായി കാണുന്നത്. ഈ കൂട്ടത്തിൽ ഇനി ഇത് ശരിയ്ക്കും അഭയയുടെ വിവാഹ ചിത്രമാണോ എന്ന് ചോദിക്കുന്നവരുമുണ്ട്. സമൂഹമാധ്യമങ്ങളിൽ മുൻപും സജീവമായ താരം ഇടക്കാലത്ത് കൂടുതൽ സജീവമായി മാറുകയായിരുന്നു.


തനിയ്ക്ക് നേരേ സമൂഹമാധ്യമങ്ങളിൽ വരുന്ന വിമര്‍ശനങ്ങളെ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്ത തള്ളിക്കളയുന്ന പ്രകൃതമാണ് അഭയയുടേത്. എന്തിനാണ് ഇവരൊക്കെ ഇങ്ങനെ പറയുന്നതെന്ന് തുടക്കത്തിൽ ചിന്തിച്ചിരുന്നതായും, അവര്‍ക്കത് പറയുവാനുള്ള സ്വാതന്ത്ര്യം പോലെ ഇഷ്ടം പോലെ ജീവിക്കാനുമുള്ള സ്വാതന്ത്ര്യം തനിക്കുമുണ്ടെന്നായിരുന്നു അഭയയുടെ മറുപടി. ഇത് പലരും മനസിലാക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും, മോശം കമന്റുകള്‍ കണ്ടാല്‍പ്പോലും ഒന്നും പറയാന്‍ ഇപ്പോൾ തോന്നാറില്ലെന്നും അഭയ വ്യക്തമാക്കുന്നു.

KERALA FOX
x
error: Content is protected !!