പാപ്പുവിനെ ഡിപൻഡ് ചെയ്താണ് മുന്നോട്ടുള്ള യാത്ര; അവളെനിക്ക് വലിയ ശക്തിയായിരുന്നു തുറന്ന് പറഞ്ഞ് അമൃത സുരേഷ്

ഗോപി സുന്ദറും അമൃത സുരേഷും ആണ് വാർത്തകളിൽ കുറച്ചുകാലങ്ങളായി നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വങ്ങൾ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇരുവരും ഒരുമിച്ചുള്ള തൊന്തരവ് എന്ന ഗാനവും ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഒരു കിസ്സിങ് സീന്റെ പോസ്റ്റ് കഴിഞ്ഞദിവസം ആണ് ഇൻസ്റ്റഗ്രാമിൽ എത്തിയത്. അത് മനപ്പൂർവം ആയിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ ഇപ്പോൾ ഗോപി സുന്ദർ പറയുന്നത്. തങ്ങളുടെ പ്രണയത്തെ കുറിച്ചും ഒന്നിച്ചതിനുശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമോക്കെ പങ്കുവെക്കുകയായിരുന്നു ഗോപി സുന്ദർ.

എങ്ങനെയായിരുന്നു ജീവിതത്തിൽ രണ്ടുപേരും തമ്മിൽ ജീവിക്കാൻ തീരുമാനിക്കുന്നതിനേ കുറിച്ച് ഫാമിലിയിൽ അവതരിപ്പിച്ചത് എന്ന് അവതാരിക ചോദിച്ചപ്പോൾ അങ്ങനെ അവതരണം ഒന്നും ഉണ്ടായിരുന്നില്ലന്നും സ്വാഭാവികമായി അത് സംഭവിച്ചതാണെന്നും അതിന്റെതായ ഫ്ലോയിൽ അങ്ങ് പോവുകയായിരുന്നു. ഒരു മഴ പെയ്യിക്കാൻ ആവില്ലല്ലോ. സ്വാഭാവികമായി പെയ്യേണ്ടതല്ലേ, എന്നത് പോലെയായിരുന്നു ഇതെന്നും ആണ് പ്രണയം വീട്ടിൽ അവതരിപ്പിച്ച കാര്യത്തെക്കുറിച്ച് ഗോപിസുന്ദർ പറഞ്ഞത്. അങ്ങനെ ഉള്ളത് മാത്രമാണ് കൂടുതലായും നാച്ചുറൽ ആവുകയുള്ളൂ. ഒന്നും ഉണ്ടാക്കേണ്ടി വന്നില്ല. അത് സംഭവിക്കുകയായിരുന്നു. പ്രകൃതിയാൽ സംഭവിച്ചുപോയ കാര്യമാണ് അത്. ഉണ്ടാക്കിയെടുതാൽ അതിന്റെ വിശുദ്ധി നഷ്ടപ്പെടും.

മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് വിചാരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയല്ല ഞാൻ. എനിക്ക് തോന്നിയിട്ടുള്ളത് മറ്റുള്ളവർക്ക് വേണ്ടി നമ്മൾ പല കാര്യങ്ങളും ചെയ്യാറുണ്ട്. എന്നാൽ നമുക്ക് എന്തെങ്കിലും വരുമ്പോൾ അവർ ആരെയും കാണാറില്ല. നാച്ചുറൽ ആയി സംഭവിച്ച കാര്യം ഇഴകീറി പരിശോധിക്കാൻ ആരും പോകുന്നില്ല. മരിക്കുമ്പോൾ നമ്മൾ ഒറ്റക്ക് ആണല്ലോ പോകുന്നത്. നമുക്ക് വേണ്ടി ആരും വരുന്നില്ല. അതുകൊണ്ട് തന്നെ ഹാപ്പിയായി ജീവിക്കുക എന്നതാണ് എന്റെ പോളിസി എന്ന് ഗോപി സുന്ദർ പറയുന്നുണ്ട്. പ്രതിസന്ധിയും വിഷമവും നിറഞ്ഞ ഘട്ടങ്ങളിൽ തന്റെ ശക്തി എന്ന് പറയുന്നത് മകൾ പാപ്പുവാണെന്നാണ് അമൃത പറയുന്നത്. ജീവിതത്തിൽ മുന്നോട്ടു പോവുക എന്ന ഓപ്ഷൻ ആണ് ഞാൻ തിരഞ്ഞെടുത്തിട്ടുള്ളത്. ഇടയ്ക്കുവെച്ച് സ്റ്റക്കായി വീഴുന്നതിൽ താൽപര്യമില്ലായിരുന്നു. അടിച്ചുപൊളിച്ചു മുൻപോട്ടു പോവുകയെന്നത് എന്നെ സംബന്ധിച്ച് പാപ്പുവിനെ ഡിപൻഡ് ചെയ്താണ് മുന്നോട്ടുള്ള യാത്ര. അവളെനിക്ക് വലിയ ശക്തിയായിരുന്നു.

സിംഗിൾ മദർ ബുദ്ധിമുട്ടാണെന്ന് ഒക്കെ പലരും പറയാറുണ്ട്. എന്നാൽ എനിക്ക് വലിയ ശക്തിയായിരുന്നു. ഞാൻ വീഴാൻ പോകുമ്പോൾ വീണാൽ ശരിയാവില്ലല്ലോ അങ്ങനെയായിരുന്നു എനിക്ക് അവൾ. ഇതിലും വലിയ എന്തുവന്നാലും നേരിടുന്നതാണ് ഇപ്പോഴത്തെ ഒരു ലെവൽ എന്നും പറയുന്നുണ്ട്. അത്ര ഈസി ആയിട്ടുള്ള തീരുമാനങ്ങൾ ഒന്നുമല്ല ഞാൻ ജീവിതത്തിൽ എടുത്തിട്ടുള്ളത്. ഫാമിലിയിൽ ഒക്കെ മുറുമുറുപ്പുകൾ ഉണ്ടായിട്ടുണ്ടെന്നും. ചിന്തകളെ പ്രാക്ടിക്കൽ ആയി സമീപിക്കുന്ന ആളെയാണ് എനിക്ക് പാർട്ണറായി കിട്ടിയിട്ടുള്ളത്. ഇഷ്ടം ഉള്ള പോലെ ജീവിച്ച കാണിക്കുന്ന ആളാണ് അദ്ദേഹം. എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ നീ എന്തിനാണ് പേടിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ചോദ്യം എന്നും പറയുന്നുണ്ടായിരുന്നു അമൃത.

KERALA FOX

Articles You May Like

x
error: Content is protected !!