“അരയ്ക്ക് താഴേയ്ക്ക് മരവിച്ചു എന്നാണ് കരുതിയത്, പക്ഷേ ഞാൻ അലറി വിളിക്കുകയായിരുന്നു, പിന്നീട് ഓക്സിജൻ മാസ്കിലൂടെയാണ്‌ മയങ്ങാനുള്ള അനസ്തേഷ്യ തന്നത്” ; നടി സംവൃത സുനിലിന്റെ ജീവിതത്തിൽ സംഭവിച്ചത്

മലയാള സിനിമയിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. വിവാഹത്തിന് പിന്നാലെ അഭിനയത്തിൽ നിന്ന് പൂർണമായി മാറി നിന്നെങ്കിലും അഭിനയം തൻ്റെ പാഷനാണെന്ന് വ്യകത്മാക്കിക്കൊണ്ട് കുറച്ച് കാലങ്ങൾക്ക് ശേഷം വീണ്ടും സംവൃത അഭിനയത്തിലേയ്ക്ക് തിരിച്ച് വരികയായിരുന്നു. ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിൽ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണിപ്പോൾ താരം. തൻ്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ സംവൃത പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ, സംവൃത മുൻപൊരിക്കൽ തൻ്റെ ഡെലിവറി സർജറിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ലാൽജോസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രസികൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് സംവൃത ചുവട് വെക്കുന്നത്. രസികന് പിന്നാലെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാവാൻ സംവൃതയ്ക്ക് സാധിച്ചു. ബിജു മേനോൻ നായകനായെത്തിയ ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃത മലയാളത്തിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയത്.
വലിയൊരു ഇടവേളയ്ക്ക് ശേഷം സിനിമകളിൽ സംവൃത അത്ര കണ്ട് സജീവമായില്ലെങ്കിലും മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയുടെ ജഡ്‌ജായി വന്ന സംവൃതയെ പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെ വരവേറ്റു. സംവൃതയ്ക്കൊപ്പം ലാൽജോസും കുഞ്ചാക്കോ ബോബനും വിധികർത്താക്കളായി എത്തിയ ഷോയായിരുന്നു അത്.

റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായെത്തിയ തേജസും, മാളവികയും പെർഫോം ചെയ്യാനെത്തി ആദ്യത്തെ രംഗംതേജസിനായിരുന്നു. പിന്നാലെ മാളവികയും പെർഫോം ചെയ്തു. സിസേറിയൻ ചെയ്യുന്ന രംഗങ്ങളായിരുന്നു മാളവിക അഭിനയിച്ചത്. മാളവികയുടെ അഭിനയം കണ്ടപ്പോൾ സിസേറിയൻ ഇത്ര നിസാരമാണോ എന്ന് തോന്നിപോകുമെന്നായിരുന്നു ചാക്കോച്ചനും ലാൽജോസും ചോദിച്ചത്. അപ്പോഴാണ് ഇരുവരുടെയും ചോദ്യത്തിന് സംവൃത മറുപടി നൽകിക്കൊണ്ട് തൻ്റെ അനുഭവം പങ്കുവെച്ചത്.

ഈ കാണുന്നത് പോലെ അത്ര നിസാര കാര്യമല്ല സിസേറിയനെന്നാണ് സംവൃത സൂചിപ്പിച്ചത്. അവസാന നിമിഷത്തിലാണ് തൻ്റെ കാര്യത്തിൽ അത് തീരുമാനിച്ചതെന്നും, നേരത്തെ ഇഞ്ചക്ഷൻ നൽകിയിരുന്നെന്നും അതുകൊണ്ട് താൻ മരവിച്ച അവസ്ഥയിലായിരിക്കുമെന്നാണ് ഡോക്ടർമാർ കരുതിയതെന്നും എന്നാൽ തുടങ്ങിയപ്പോഴാണ് താൻ അലറിവിളിച്ചതെന്നും അതോടെ ഓക്സിജൻ മാസ്ക് വഴി അനസ്തേഷ്യ നൽകുകയായിരുന്നുവെന്നും സംവൃത കൂട്ടിച്ചേർത്തു. മാളവികയുടെ പെർഫോമനസിൽ കണ്ടത് പോലെ അത്ര സുഖമോ, എളുപ്പമോമുള്ള ഒന്നല്ല സിസേറിയനെന്ന് സംവൃത ബോധ്യപ്പെടുത്തുകയായിരുന്നു.

അമേരിക്കയിൽ നിന്നും കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുവാൻ നാട്ടിലെത്തിയിരിക്കുകയാണ് സംവൃതയിപ്പോൾ. തൻ്റെ സുഹൃത്തുക്കളെയും, സഹപ്രവർത്തകരെയും കാണുന്ന തിരക്കിലാണിപ്പോൾ താരം. നാട്ടിലെത്തിയതിന് പിന്നാലെ സംവിധായകൻ ലാൽജോസിനെയാണ് സംവൃത ആദ്യം പോയി കണ്ടത്. പിന്നാലെ കഴിഞ്ഞ ദിവസം പൂർണിമയ്‌ക്കും, ഇന്ദർജിത്തിനുമൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. നിരവധി ആളുകളാണ് വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയ താരത്തെ വീണ്ടും കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. അഭിനയജീവിതത്തിലായാലും, വ്യകതിജീവിതത്തിലായാലും ഇന്നവേരെ യാതൊരു വിധ വിവാദങ്ങൾക്കും തലവെച്ച് കൊടുത്തിട്ടില്ലാത്ത നടിയാണ് സംവൃത.

KERALA FOX

Articles You May Like

x
error: Content is protected !!