പത്ത് വർഷം മുൻപ് ഞാനെൻ്റെ ഇഷ്ടം അദ്ദേഹത്തോട് തുറന്ന് പറഞ്ഞിരുന്നു, നിഗൂഢതകൾ നിറഞ്ഞ ലൗസ്റ്റോറിയാണ് ഞങ്ങളുടേത് ; ഇപ്പോൾ ഞങ്ങങ്ങളുടെ ജീവിതം ഇങ്ങനെ മറുപടിയുമായി അമൃതയും ഗോപിസുന്ദറും

പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിരന്തരം വാർത്തകളിൽ നിറഞ്ഞ് നിന്ന വ്യക്തികളാണ് സംഗീത സംവിധയകൻ ഗോപിസുന്ദറും, ഗായിക അമൃത സുരേഷും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. പുതിയ പാട്ടും, വിശേഷങ്ങളും, യാത്രകളുമായി അടിച്ച് പൊളിക്കുകയാണ് ഇരുവരും. പലപ്പോഴും തങ്ങൾക്ക് നേരേ വരുന്ന രൂക്ഷമായ വിമർശനങ്ങളെ പോലും ശക്തമായി പ്രതിരോധിച്ച് കൊണ്ടാണ് രണ്ടുപേരും മുൻപോട്ട് പോകുന്നത്
ഇപ്പോഴിതാ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും മനസ് തുറന്ന് തുറന്നത്.

ഇപ്പോഴത്തെ ജീവിതം എങ്ങനെയുണ്ടെന്ന ചോദ്യത്തോട് ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന് ഗോപി സുന്ദര്‍ മറുപടി പറഞ്ഞപ്പോൾ തനിയ്ക്കും അതേപോലെ തന്നെയാണെന്ന് പറയുകയായിരുന്നു അമൃതയും. കഴിഞ്ഞ ദിവസം റിലീസായ ‘തൊന്തരവാ’ എന്ന ഗാനത്തെക്കുറിച്ചും ഇരുവരും സംസാരിക്കുകയുണ്ടായി. കംപ്ലീറ്റ്‌ലി റൊമാന്റിക്കാണ് ആ പാട്ടെന്നും അമ്മു സംസാരിക്കുന്ന ടോണില്‍ത്തന്നെ പാടിയെന്നുള്ളതാണ് അതിൻ്റെ പ്രത്യേകതയെന്നും, അമൃത സംസാരിക്കുമ്പോഴുള്ള ടോണ്‍ താൻ ഒരുപാട് ഇഷ്ടപ്പെടുന്നതായും ഗോപിസുന്ദർ തുറന്ന് പറഞ്ഞിരുന്നു.

തനിയ്ക്ക് ഇങ്ങനെയൊരു വോയ്‌സ് ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ഇപ്പോഴാണെന്നും, തൊന്തരവാ എന്ന് പറഞ്ഞൊരു സാധാരണ പോസ്റ്റര്‍ ഇട്ടിരുന്നതായും മൂന്നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും രണ്ടോ മൂന്നോ കമന്റുകളാണ് വന്നതെന്നും ഒരു ദിവസമായപ്പോള്‍ എട്ട് കമന്റ് എന്തോ ആയിരുന്നു. ആളുകള്‍ക്കെന്തെങ്കിലും സ്‌പൈസി വേണമെന്ന് മനസിലാക്കിയത് അപ്പോഴാണെന്നും, അതുകൊണ്ടാണ് വീഡിയോയിലെ ഒരു ഷോട്ട് മാത്രം എടുത്തിട്ടതെന്നും, ഒന്ന് ഉമ്മ വെക്കാന്‍ പോവുന്നു എന്നുള്ള ചിത്രമായിരുന്നു അതെന്നും ആളുകളുടെ ഒരു പൾസ് മനസിലാക്കിയാണ് അങ്ങനെ ചെയ്തതെന്നും, തങ്ങൾ പരസ്‌പരം തീരുമാനിച്ചാണ് അങ്ങനെയൊരു തീരുമാനം എടുത്തതെന്നും അമൃത വ്യക്തമാക്കുന്നു.

പാട്ടിന് എല്ലാവരിൽ നിന്നും വ്യത്യസ്തമായ പ്രതികാരമാണ് ലഭിച്ചതെന്നും, നെഗറ്റീവും, പോസിറ്റീവുമായ അഭിപ്രായങ്ങൾ പറഞ്ഞവർ ഈ കൂട്ടത്തിലുണ്ടെന്നും, നെഗറ്റീവിനെ ആ രീതിയിൽ എടുക്കുന്നതായും, പോസിറ്റീവ് വശങ്ങളെ ഉൾക്കൊള്ളുന്നതായും പാട്ട് ഹിറ്റാക്കുക, വ്യൂവേർസിനെ കൂട്ടുക എന്ന ലക്ഷ്യമായിരുന്നു തനിയ്ക്ക് ഉണ്ടായിരുന്നതെന്നും അതിന് സാധിച്ചെന്നും അമൃത കൂട്ടിക്കിച്ചേർത്തു. നിരവധി ആളുകളാണ് ഇതിനോടകം തന്നെ പുതിയ ഗാനം കാണുകയും, ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്.

ഇരുവരുടെയും പ്രണയകഥയെക്കുറിച്ച് ചോദിച്ചപ്പോൾ അത് നിഗൂഢമായിരിക്കട്ടെയെന്നായിരുന്നു അമൃത പറഞ്ഞ മറുപടി. അത് നമ്മളുടെ വളരെ പേഴസ്ണലായിട്ടുള്ള സ്‌പേസാണെന്നും തങ്ങൾ രണ്ടുപേരും പൊന്നുപോലെ സൂക്ഷിക്കുന്ന നിമിഷങ്ങളാണെന്നും . അത് ഷെയര്‍ ചെയ്യാന്‍ താല്‍പ്യമില്ലെന്നുമായിരുന്നു ഗോപി സുന്ദറും, അമൃതയും ഒരുമിച്ച് പറഞ്ഞത്. മറ്റുള്ളവരുടെ ലവ് സ്‌റ്റോറിയൊക്കെ അറിയാന്‍ ത ങ്ങള്‍ക്കും ആഗ്രഹമുണ്ടെന്നും പക്ഷേ, നമ്മളത് മാക്‌സിമം വേണ്ടെന്ന് വെച്ച് പോവാറാണെന്നും അതേപോലെ നിങ്ങളും ചെയ്താല്‍ മതിയെന്നായിരുന്നു ഗോപിസുന്ദറിൻ്റെ നിലപാട്. താൻ പണ്ടേ ഗോപിസുന്ദർ എന്ന വ്യക്തിയുടെ ഫാനാണെന്നും, പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു പരിപാടിയിൽ വെച്ച് കണ്ടപ്പോൾ താൻ ഈ കാര്യം നേരിട്ട് പറഞ്ഞതായും അമൃത പറഞ്ഞു.

KERALA FOX
x
error: Content is protected !!