തങ്ങളുടെ പ്രണയത്തെ കുറിച്ച് വാതോരാതെ സംസാരിച്ചു ബാലയും ഗോപി സുന്ദറും ; ചിരിച്ചു മണ്ണുകപ്പി സോഷ്യൽ മീഡിയ – വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ മുഴുവൻ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന രണ്ടുപേരാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇവർ ഒരുമിച്ച് ജീവിതത്തിലേക്ക് കടന്നതോടെ ആണ് ഇവരെക്കുറിച്ചുള്ള വാർത്തകൾക്ക് ആളുകൾ നിറഞ്ഞത്. ഇവരുടെ കഴിഞ്ഞകാല ജീവിതം പ്രേക്ഷകർക്ക് എല്ലാം തന്നെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അമൃത സുരേഷ് മകൾക്കൊപ്പം ഉള്ള ജീവിതം തിരഞ്ഞെടുത്തിരുന്നത്. ഗോപി സുന്ദർ ആവട്ടെ ഇത് മൂന്നാമത്തെ ബന്ധമാണ്.

ഭാര്യയും മക്കളും ആയുള്ള ബന്ധം ഉപേക്ഷിച്ചിട്ട് ആണ് ഗായികയായ അഭയ ഹിരണ്മയിക്കൊപ്പം ഗോപി സുന്ദർ തന്റെ ജീവിതം തുടർന്നത്. ഒമ്പതു വർഷക്കാലം നീണ്ടുനിന്ന ഒരു ബന്ധമായിരുന്നു ഇത്. ഇപ്പോൾ ഗോപി സുന്ദറിന്റെ ഒരു പഴയകാല അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഗോപി സുന്ദറിനെ അഭിമുഖം ചെയ്യുന്നതാവട്ടെ അമൃതയുടെ മുൻ ഭർത്താവായ ബാലയാണ്. കുറച്ചു കാലങ്ങൾക്കു മുൻപ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ബാല സജീവ സാന്നിധ്യമായിരുന്നു. സിനിമാ ഗാനങ്ങളുടെ അഭിമുഖങ്ങളുമായി ബാല സോഷ്യൽ മീഡിയയിൽ സജീവമാകുമായിരുന്നു. മമ്താ മോഹൻദാസ്, ടോവിനോ തോമസ്, ഗോപി സുന്ദർ അങ്ങനെ നിരവധി ആളുകളെ കുറിച്ച് അഭിമുഖം ചെയ്തിട്ടുണ്ട് ബാല.

ഈ അഭിമുഖത്തെ ബാല ഗോപി സുന്ദറിന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങൾ ഒക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബാച്ചിലർ ആണോ എന്ന് ചോദിച്ചപ്പോൾ വിവാഹത്തിന്റെ കാര്യത്തിലാണെങ്കിൽ ഞാൻ വിവാഹം കഴിച്ചില്ലെങ്കിലും ഒരു പെൺകുട്ടിയുമായി ലിവിംഗ് ടുഗതർ ആണ് എന്നും ഒമ്പത് വർഷമായി ലിവിങ് ടുഗദർ ആണ് തങ്ങൾ എന്നൊക്കെ പറയുന്നുണ്ട് ഗോപി സുന്ദർ. അതോടൊപ്പം തന്നെ തന്റെ കൈത്തണ്ടയിൽ പ്രണയിനിയുടെ പേര് പച്ചകുത്തിയതും കാണിച്ചു തരുന്നുണ്ട് ഗോപി സുന്ദർ.

അപ്പോൾ തന്നെ ബാല ഈ കാര്യത്തിന് ഗോപീ സുന്ദറിനെ അഭിനന്ദിക്കേണ്ടത് ആണ് എന്ന് പറയുന്നുണ്ട്. നിങ്ങൾ അത്രത്തോളം സ്നേഹിക്കുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നും, ഇല്ലയെന്നുണ്ടെങ്കിൽ ഒരിക്കലും ഇങ്ങനെ ചെയ്യില്ലല്ലോ എന്നുമൊക്കെ ബാല പറയുന്നുണ്ട്. എനിക്കിപ്പോൾ നിലവിൽ പ്രണയം ഒന്നുമില്ലന്നും നിങ്ങളുടെ ഗാനങ്ങളൊക്കെ കേട്ടതിനു ശേഷം പ്രണയിക്കാൻ സാധിക്കുമോന്ന് നോക്കട്ടെ എന്നും രസകരമായ രീതിയിൽ പറയുന്നുണ്ട്.

പ്രണയിക്കാൻ ഒരു പെണ്ണ് തന്നെ വേണമെന്ന് നിർബന്ധമില്ല എന്നാണ് ഗോപി സുന്ദർ പറയുന്നത്. നമുക്ക് നമ്മുടെ ജീവിതത്തെ പ്രണയിക്കാം. പരമാവധി അടിച്ചുപൊളിക്കുക എന്നതാണ് എന്റെ ഒരു രീതി. ജീവിതം ആസ്വദിക്കുകയാണ് വേണ്ടത് എന്നും ഗോപി സുന്ദർ പറയുന്നുണ്ട്. എല്ലാവർക്കും തന്റെ വീട്ടിലെ കാര്യങ്ങൾ അറിയാൻ ആണ് താൽപര്യമെന്നും ഗോപി സുന്ദർ പറഞ്ഞിരുന്നു. ബാലയുടെ അഭിനയത്തെ പ്രശംസിക്കാനും ഗോപി സുന്ദർ മറന്നില്ല. ഇവരുടെ ഈ പഴയ അഭിമുഖത്തിൽ ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിൽ മുൻപോട്ട് പോകുന്നതാണ് കാണാൻ സാധിക്കുന്നത്. നിലവിൽ ഇവർ തമ്മിലുള്ള സൗഹൃദം ഇങ്ങനെയാണോ എന്നത് വ്യക്തമല്ല. ഈ പഴയ അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.

KERALA FOX
x