ഇതാണ് ആ വൈറൽ മരുന്നുകുറിപ്പ് എഴുതിയ ഡോക്ടർ ; കൊച്ചുകുട്ടികള്‍ക്കും വായിക്കാം ഈ കുട്ടികളുടെ ഡോക്ടറുടെ മരുന്നുകുറിപ്പ്

ഡോക്ടർമാരുടെ കൈയക്ഷരം എന്നു പറയുന്നത് പൊതുവേ വായിച്ചെടുക്കാൻ അല്പം ബുദ്ധിമുട്ടുള്ള കൈയ്യക്ഷരം ആണെന്ന് എല്ലാവരും പറയാറുണ്ട്. എന്തെങ്കിലും ഒന്നു മനസ്സിലാക്കി എടുക്കുക എന്ന് പറഞ്ഞാൽ അത് വളരെയധികം ശ്രമകരമായ ഒരു കാര്യം തന്നെയാണ്. പണ്ടുകാലം മുതൽ തന്നെ അത് അങ്ങനെ തന്നെയാണ് നിലനിൽക്കുന്നത്. ഡോക്ടർ എഴുതുന്നത് മെഡിക്കൽ ഷോപ്പിലെ ആളുകൾക്ക് അല്ലാതെ മറ്റാർക്കും മനസ്സിലാക്കാൻ സാധിക്കില്ല എന്നതാണ് സത്യം. സാധാരണക്കാർ പലപ്പോഴും ഈ കുറിപ്പ് വിശദമായി ഒന്ന് ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടെങ്കിലും അതിന് ഉത്തരം ലഭിച്ചിട്ടില്ല.


ഡോക്ടർമാർക്കും നഴ്സുമാർക്കും മാത്രം മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ഭാഷയാണ് അത്. പലപ്പോഴും ഡോക്ടർമാർ വലിയ തോതിലുള്ള വിമർശനങ്ങൾ നേരിടുന്നതും ഇത്തരമൊരു കാര്യത്തിന് വേണ്ടി തന്നെയായിരിക്കും. വടിവൊത്ത അക്ഷരത്തിൽ ആർക്കും മനസ്സിലാക്കാവുന്ന രീതിയിൽ ഒരു ഡോക്ടർ കുറിപ്പ് എഴുതുകയാണെങ്കിൽ അത് ഒരു വലിയ അത്ഭുതമായി കരുതുന്നവർ നിരവധി ആയിരിക്കും പകുതിയിലധികം ആളുകളും. എന്നാൽ ഇപ്പോൾ അങ്ങനെ ഒരു കാര്യം സംഭവിച്ചിരിക്കുകയാണ്. വടിവൊത്ത അക്ഷരത്തിൽ വളരെ മനോഹരമായ കൈപ്പടയിൽ ഒരു ഡോക്ടർ എഴുതുന്ന കുറിപ്പടി ആണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഡോക്ടർ എല്ലാവർക്കും ഒരു മാതൃക ആയിരിക്കുകയാണ്.

അക്ഷരം പഠിച്ചു തുടങ്ങുന്ന ഒരു കൊച്ചുകുട്ടിക്ക് പോലും വളരെ പെട്ടെന്ന് മനസ്സിലാക്കിയെടുക്കാവുന്ന രീതിയിലാണ് ഡോക്ടർ എഴുതിയിരിക്കുന്നത്. സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ശിശുരോഗ വിദഗ്ധനായ ഡോക്ടർ നിതിൻ നാരായണന്റെയാണ് ഈ മനോഹരമായ കൈപ്പട. നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സേവനത്തിനായി എത്തിയ കാലം മുതൽ തന്നെ നിതിൻ രോഗികളെ പരിശോധിച്ച് നൽകുന്ന കുറിപ്പ് ഇത്തരത്തിലുള്ളതാണ്.

യഥാർത്ഥത്തിൽ നിതിനൊരു തൃശൂർ സ്വദേശിയാണ്. നിതിന്റെ പ്രിസ്ക്രിപ്ഷൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറൽ ആവുന്നുണ്ട്. ആദ്യമായാണ് ഒരു ഡോക്ടർ വ്യക്തമായ രീതിയിൽ ഇങ്ങനെ എഴുതി കാണുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഈ കുറിപ്പ് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയതിന് പോണ്ടിച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ നിന്നുമാണ് ശിശുരോഗത്തിൽ എംഡിഎം നേടിയെടുത്തത്.

പകർത്ത് ബുക്കിൽ നന്നായെഴുതി ഒരു ശീലം തനിക്കുണ്ട്. അതുകൊണ്ടാണ് നന്നായി എഴുതാൻ സാധിച്ചത് എന്ന് നിതിൻ പറയുന്നു. പഠനശേഷം ഭംഗിയുള്ള കയ്യക്ഷരം നിലനിർത്തുവാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു എന്നാണ് അദ്ദേഹം ഇക്കാര്യത്തിന് മറുപടിയായി പറഞ്ഞിരുന്നത്. ഡോക്ടർമാർ മനസ്സിലാകാത്ത ഭാഷയിൽ എഴുതുന്നുവെന്ന് പറയാൻ ഒന്നും സാധിക്കില്ലന്നും ഈ തലമുറയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നുമാണ് നിതിന്റെ സ്വന്തമായ അഭിപ്രായം. ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി എന്നതാണ് സത്യം.

KERALA FOX
x