കാർ അപകടം സംഭവിച്ച വാവ സുരേഷിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ , സംഭവത്തെക്കുറിച്ചു വെളിപ്പെടുത്തി വാവ സുരേഷ് തന്നെ രംഗത്ത്

കുറച്ചു ദിവസങ്ങൾക്ക് മുൻപ് സാമൂഹികമാധ്യമങ്ങളിൽ എല്ലാംതന്നെ വൈറലായ ഒരു വാർത്തയായിരുന്നു വാവാ സുരേഷിന് അപകടം സംഭവിച്ച ഒരു വാർത്ത. ഈ വാർത്ത പുറത്തുവന്നതിനെ തുടർന്ന് നിരവധി ആളുകൾ ആയിരുന്നു വാവസുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തിരക്കി കൊണ്ട് രംഗത്തു വരുന്നത്. എന്നാൽ ഇപ്പോൾ വാവാസുരേഷ് തന്നെ ഇക്കാര്യത്തിൽ മറുപടി പറയുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്ന വാർത്തകൾ തെറ്റാണ് എന്നാണ് വാവ സുരേഷ് പറയുന്നത്. കെഎസ്ആർടിസി ബസിന്റെയും തന്റെയും വാഹനം കൂട്ടി ഇടിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയിൽ കണ്ടതാണ്. എന്നാൽ സത്യം അങ്ങനെയല്ല. തങ്ങൾ യാത്ര ചെയ്തിരുന്ന വണ്ടിയുടെ മുൻവശത്ത് മറ്റൊരു വാഹനം പോകുന്നുണ്ടായിരുന്നു. ഈ വാഹനമാണ് ഇടിച്ചത്.

അതിൽ ഉണ്ടായിരുന്നത് ഒരു സ്ത്രീയും രണ്ട് കുട്ടികളും ഒരു അമ്മയുമായിരുന്നു. ഇവർ എൽ ബോർഡ് വെച്ചാണ് വാഹനമോടിക്കുന്നത്. അതുകൊണ്ട് പഠിക്കുന്നത് ആയിരിക്കാം. അതായിരിക്കാം ഒരു പക്ഷേ ഇത്തരത്തിൽ സംഭവിച്ചിരിക്കുന്നത് എന്നാണ് തോന്നുന്നത്. അല്ലെങ്കിൽ ഇങ്ങനെ ഒരു അപകടം സംഭവിക്കുമായിരുന്നില്ല. ബ്രേക്ക് ആണെന്ന് കരുതി ഒരുപക്ഷേ അവർ പെട്ടെന്ന് ചവിട്ടി ഇത് ക്ലച്ചിൽ ആയിരിക്കാം. അതിന്റെ ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടി വന്നിരുന്നത്. അവർ വാഹനം ഓടിക്കാൻ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.. മാത്രമല്ല ആ വണ്ടിയുടെ അകത്ത് ഒരു അമ്മയും രണ്ടു കുഞ്ഞുങ്ങളും ഒക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ വാഹനം വെട്ടിച്ച് അവിടേക്ക് മാറ്റുകയാണെങ്കിൽ അവർക്കെല്ലാം വലിയ രീതിയിലുള്ള അപകടങ്ങൾ ഉണ്ടാകുമായിരുന്നു.

അത് മാറ്റുവാൻ വേണ്ടിയാണ് വാഹനം മറ്റൊരു രീതിയിലേക്ക് വെട്ടിച്ചത് എന്നും വാവാ സുരേഷ് പറയുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കേണ്ടതായി വന്നത്. എല്ലാവരും കെഎസ്ആർടിസിയേ കുറ്റം പറയും. ഞാനും കെഎസ്ആർടിസിയേ വളരെയധികം കുറ്റം പറഞ്ഞിട്ട് ഉള്ള ഒരാളാണ്. എന്നാൽ ഇത് കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്ത് തെറ്റില്ല. സാധാരണ വേഗതയിലായിരുന്നു കെഎസ്ആർടിസി വരുന്നത് എങ്കിൽ ഇന്ന് സംസാരിക്കാൻ പോലും ഞാൻ ഉണ്ടാകുമായിരുന്നില്ല എന്നും വാവാ സുരേഷ് പറയുന്നു.

കുറെ കാലങ്ങളായി അപകടങ്ങൾ ആണല്ലോ പിന്തുടർന്നു കൊണ്ടിരിക്കുന്നത്. ഇതിന് പിന്നിൽ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നുണ്ടോ എന്ന് അവതാരിക ചോദിച്ചപ്പോൾ ആ ചോദ്യം വളരെ നല്ല ചോദ്യം ആണ് എന്നാണ് രസകരമായ രീതിയിൽ വാവാ സുരേഷ് പറയുന്നത്. എന്താണെന്ന് അറിയില്ല കുറെനാളുകളായി അപകടങ്ങൾ തന്നെയാണ് വരുന്നത്. കുറച്ചു തമാശയുള്ള രീതിയിൽ പറയുകയാണെങ്കിൽ ആരെങ്കിലും ശുദ്രം ചെയ്യുന്നതാണോ എന്ന് പോലും തോന്നുന്നു. വെറുതെ ഒരു തമാശ പറയുന്നതാണ്. കാര്യമായി എടുക്കരുത് ഇപ്പോൾ അന്ധവിശ്വാസങ്ങളുടെ ഒക്കെ സമയം ആണല്ലോ അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു. ഏറ്റവും അടുത്ത സമയത്തായിരുന്നു വലിയ അപകടങ്ങളിൽ നിന്നും ഒക്കെ രക്ഷപെട്ടത്. അപകടം ഉണ്ടാകുന്നതിനു മുൻപ് തന്നെ താൻ എന്തെങ്കിലും ഒരു സ്വപ്നം കാണുമ്പോൾ തന്നെ തനിക്കറിയാം പിറ്റേന്ന് അപകടം ഉണ്ടാകുമെന്ന്.

KERALA FOX

Articles You May Like

x