“നാലുതവണ ഒരാളെ തന്നെ വിവാഹം ചെയ്യാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് താൻ” , ഒപ്പം മറ്റൊരു സന്തോഷവാർത്ത കൂടി പങ്കുവെച്ച് പ്രിയ നടൻ വിനോദ് കോവൂർ , ആശംസകളുമായി ആരാധകർ

മറിമായം എന്ന പരിപാടിയിലൂടെയാണ് വിനോദ് കോവൂർ എന്ന നടനെ പ്രേക്ഷകർ കൂടുതലായും അടുത്തറിയുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മറിമായം എന്ന പരിപാടിയിൽ വളരെ മികച്ചൊരു കഥാപാത്രത്തെ ആയിരുന്നു വിനോദ് കോവൂർ അവിസ്മരണീയമാക്കിയത്. തുടർന്ന് m80 മൂസ എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി വിനോദ് മാറിയിരുന്നു. നാടകരംഗത്ത് നിന്നും ആയിരുന്നു വിനോദിനെ തുടക്കം മലബാർ ഭാഷയിൽ വ്യത്യസ്തമായ രീതിയിൽ സംസാരിക്കാൻ ഉള്ള കഴിവാണ് നടനെ പ്രേക്ഷകർ കടയിലേക്ക് കൂടുതൽ ആകർഷിച്ചത് മലബാർ ഭാഷയിലുള്ള നടന്റെ സംസാരം പ്രേക്ഷകർക്കിടയിൽ വലിയൊരു ജനപ്രീതി തന്നെയായിരുന്നു നടന് സൃഷ്ടിച്ചത്. 30 വർഷത്തോളമായി കലാരംഗത്ത് സജീവമാണ് വിനോദ്. സിനിമയിലും മിനിസ്ക്രീനിലും ഒക്കെ ഒരേ പോലെ തിളങ്ങി നിൽക്കുന്നു. ഇതുവരെ ഏകദേശം 15 ലധികം സിനിമകളിലാണ് വിനോദ് അഭിനയിച്ചിട്ടുള്ളത്.


ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് വളരെ മനോഹരമായ രീതിയിൽ കൈകാര്യം ചെയ്യുവാനുള്ള ഒരു കഴിവ് വിനോദിന് ഉണ്ട് എന്നതാണ് മറ്റു താരങ്ങളിൽ നിന്നും എപ്പോഴും വിനോദിനെ അല്പം വ്യത്യസ്തനാക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെ സജീവമാണ് വിനോദ്. താരം പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും നിമിഷനേരം കൊണ്ട് തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ പുതിയൊരു ചിത്രമാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഭാര്യക്കൊപ്പം ഉള്ള ഒരു ചിത്രമാണ് വിനോദ് പങ്കുവച്ചിരിക്കുന്നത്. വിവാഹ വാർഷികവും ഭാര്യയുടെ പിറന്നാളും ഒരുമിച്ച് ആഘോഷിക്കുകയാണ് അദ്ദേഹം. നിരവധി ആളുകളാണ് ഇവർക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. വീണ്ടുമൊരു വിവാഹദിനം ദേവുവിന്റെ ജനിച്ചോസം. ആയില്യം നാളും ഗുരുവായൂരപ്പന്റെ സന്നിധിയിൽ, ഇങ്ങനെയാണ് ഭാര്യക്കൊപ്പം ഗുരുവായൂരിൽ നിന്നുള്ള ചിത്രവുമായി വിനോദ് കോവൂർ പറഞ്ഞത്. നിരവധി ആളുകൾ ഇവർക്ക് ആശംസകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ആശംസകൾ അറിയിച്ചവർക്ക് ഒക്കെ തന്നെ മറക്കാതെ തന്നെ താരം നന്ദി പറയുകയും ചെയ്തിട്ടുണ്ട്. നേരത്തെ തന്നെ വിവാഹത്തിനേ സംബന്ധിച്ചു കൊണ്ടുള്ള മറ്റൊരു രസകരമായ കാര്യം കൂടി വിനോദ് പറഞ്ഞിരുന്നു. തങ്ങൾ വിവാഹിതരായത് ഒന്നും രണ്ടും തവണ ഒന്നും അല്ല എന്നും നാലു തവണയാണ് എന്നുമായിരുന്നു വിനോദ് പറഞ്ഞിരുന്നത്.

അപേക്ഷിച്ചാൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ തങ്ങൾക്ക് ഇടം ലഭിക്കും എന്ന് പോലും രസകരമായി താരം പറഞ്ഞിരുന്നു. പലതവണ പലരെയും വിവാഹം ചെയ്തവരും ഉണ്ടായിരിക്കും. സ്വന്തം ഭാര്യയെ തന്നെ നാലുതവണ വിവാഹം ചെയ്യാൻ ഭാഗ്യം ലഭിച്ച വ്യക്തി ആണ് താൻ.. തുളസിമാല അണിഞ്ഞു വിവാഹം ചെയ്യണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. ഗുരുവായൂരിൽ വച്ച് വിവാഹം നടത്തണമെന്നായിരുന്നു തന്റെ ഒരു ആഗ്രഹം. തുളസിമാല കഴുത്തിലിട്ട് വിവാഹം ചെയ്യണമെന്ന് ആഗ്രഹത്തിന് വേണ്ടിയാണ് അങ്ങനെ ആഗ്രഹിച്ചത്. പക്ഷേ കല്യാണത്തിനു സമയത്ത് കാരണവന്മാർ ഒക്കെ തീരുമാനിച്ചു നാട്ടുനടപ്പ് പോലെ വധൂഗൃഹത്തിൽ വെച്ചായിരുന്നു വിവാഹം. അങ്ങനെയൊരു ആദ്യ വിവാഹം. പതിനെട്ടാമത്തെ വിവാഹ വാർഷിക ദിന ഒരു മാസം മുൻപ് മൂകാംബികയിൽ പോയപ്പോൾ ഒരു ജ്യോത്സ്യനെ കണ്ടു, എവിടെ വച്ചായിരുന്നു വിവാഹമെന്നും ഭാര്യ വീട്ടിൽ വച്ചാണ് എന്ന് പറഞ്ഞപ്പോൾ മറ്റ് എവിടെയെങ്കിലും വെച്ച് നടത്താൻ ആഗ്രഹിച്ചിരുന്നോ എന്ന് ചോദിച്ചിരുന്നു.

കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ ഒരിക്കൽ കൂടി വിവാഹം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.. അദ്ദേഹം പറഞ്ഞ കാര്യം എന്റെ വീട്ടുകാരേയും ഭാര്യ വീട്ടുകാരെയും അറിയിച്ചു ആദ്യത്തെ കല്യാണം പോലെ എല്ലാ ഒരുക്കങ്ങളും നടത്തി. ആദ്യത്തെ കല്യാണത്തിന് എടുത്ത സാരി ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. രണ്ടാമത്തെ കല്യാണത്തിന് അവൾക്കിഷ്ടപ്പെട്ട ഒരു സാരി എടുത്തു. അങ്ങനെ കല്യാണം കഴിഞ്ഞ് പതിനെട്ടാമത്തെ വാർഷിക ദിവസം ഞാൻ എന്റെ ഭാര്യയെ രണ്ടാമതും വിവാഹം ചെയ്തു. പിന്നീട് ചോറ്റാനിക്കരയിൽ വച്ച് മൂന്നാമത്തെയും നാലാമത്തെയും വിവാഹം നടന്നു എന്നാണ് രസകരമായി വിനോദ് പറയുന്നത്.

KERALA FOX
x