വേദനയെടുക്കാൻ തുടങ്ങിയപ്പോഴാണ് താൻ അലറിവിളിച്ചത്‌. അതോട ഓക്സിജൻ മാസ്ക് വഴി അനസ്തീഷ്യ നൽകുകയായിരുന്നു.

മലയാള സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാൾ തന്നെയാണ് സംവൃത സുനിൽ. വിവാഹശേഷമാണ് അഭിനയ രംഗത്തു നിന്നും സംവൃത ഒരു വലിയ ഇടവേള എടുത്തിരുന്നത്. പിന്നീട് ഒരു കുടുംബിനിയായി ജീവിതം മുൻകൂട്ടി കൊണ്ടുപോകുകയായിരുന്നു സംവൃത ചെയ്തത്. പിന്നീട് വലിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും സംവൃത സിനിമയിലേക്ക് മടങ്ങി വരികയും ചെയ്തിരുന്നു. സംവൃതയോടെ ഒട്ടും ഇഷ്ടകുറവു വന്നിട്ടില്ല മലയാളികൾക്ക്. ഇടയ്ക്ക് തന്റെ വിശേഷങ്ങളെക്കുറിച്ച് ഒക്കെ സോഷ്യൽ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ട് സംവൃത എത്താറുള്ളത്. ഭർത്താവിനൊപ്പം ഉള്ള ഓരോ ചിത്രങ്ങളും വളരെയധികം വൈറലായി മാറുകയും ചെയ്യാറുണ്ട്. സൗഹൃദങ്ങൾ ഒക്കെ മുന്നോട്ട് കൊണ്ടുപോകാൻ മുൻപന്തിയിൽ തന്നെയാണ് സംവൃത എന്ന് പറയണം.

 

മുൻപൊരിക്കൽ ഡെലിവറി സർജറിയെക്കുറിച്ച് സംവൃത പറഞ്ഞ ചില വാചകങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിരുന്നു താരത്തിന്റെ തുടക്കം. നിരവധി ആരാധകരെ ആണ് താരം പിന്നീട് സ്വന്തമാക്കിയത്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിക്കുവാന് സംവൃതയ്ക്ക് സാധിച്ചിട്ടുണ്ട്. വിവാഹശേഷമാണ് സിനിമയിൽ നിന്നും സംവൃത വിട്ടു നിൽക്കുന്നത്. സിനിമയിൽ ശോഭിച്ചു നിൽക്കുന്ന സമയത്തായിരുന്നു സംവൃതയുടെ വിവാഹം. ആ സമയത്ത് സംവൃത പറഞ്ഞത് ലക്ഷ്വറി ലൈഫിനേക്കാൾ തനിക്ക് ആഗ്രഹം ഉള്ളത് സമാധാനം നിറഞ്ഞ ജീവിതമാണ് എന്നതായിരുന്നു.

 

ഒരു ടിവി ഷോയുടെ ഭാഗമായി എത്തിയപ്പോഴായിരുന്നു തന്റെ സർജറിയെക്കുറിച്ച് ഒക്കെ സംവൃത സംസാരിച്ചിരുന്നത്. ഇതിനൊക്കെ കാണാൻ വളരെ നിസ്സാരമായി തോന്നും. എന്നാൽ അത്ര നിസാരമല്ല എന്നായിരുന്നു പറഞ്ഞത്. അവസാന നിമിഷമാണ് തന്റെ കാര്യത്തിൽ സിസേറിയൻ തീരുമാനിച്ചിരുന്നത്. ഇൻജെക്ഷൻ നേരത്തെ നൽകിയിരുന്നു. അതുകൊണ്ടു തന്നെ താനൊരു മരവിച്ച അവസ്ഥയിൽ ആയിരിക്കും താൻ എന്നാണ് ഡോക്ടർമാർ പോലും കരുതിയിരുന്നത്. എന്നാൽ അങ്ങനെയായിരുന്നില്ല. തുടങ്ങിയപ്പോഴാണ് താൻ അലറിവിളിച്ച് അതോട് ഓക്സിജൻ മാസ്ക് വഴി അനസ്തീഷ്യ നൽകുകയായിരുന്നുവെന്നും സംവൃത പറഞ്ഞിരുന്നു. പരിപാടിയിൽ കാണുന്നതു പോലെ അത്ര എളുപ്പമായ രീതി അല്ല യഥാർത്ഥത്തിൽ ഉള്ളത് എന്നും സംവൃത പറയുന്നുണ്ടായിരുന്നു.

രണ്ടു മക്കളാണ് സംവൃതയ്ക്ക് ഉള്ളത്. തന്റെ മകളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ സംവൃത പ്രേക്ഷകരെ അറിയിക്കാറുണ്ട്. ചില പാചക വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്. പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്യാറുണ്ട്. അമേരിക്കയിൽ ആണെങ്കിലും നാടൻ ജീവിതമാണ് താരം നയിക്കുന്നത് എന്ന് ഓരോ വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് മനസ്സിലാക്കി എടുക്കാനും സാധിക്കുന്നുണ്ട്.

KERALA FOX
x