വിവാഹബന്ധം വേർപെടുത്തി 7 വർഷങ്ങൾക്ക് ശേഷം മക്കൾക്ക് വേണ്ടി വീണ്ടും ജീവിതത്തിൽ ഒന്നിച്ച് പ്രിയ നടി പ്രിയാരാമനും ഭർത്താവും , അഭിനന്ദനങ്ങളുമായി ആരാധകർ

ഒരു സമയത്ത് മലയാളത്തിൽ അടക്കം നിരവധി ആരാധകരെ സ്വന്തമാക്കിയ ഒരു നായികയായിരുന്നു പ്രിയ രാമൻ. കാശ്മീരം, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളൊക്കെ പ്രിയ അവിസ്മരണീയമാക്കിയ സിനിമകളിൽ ചിലത് മാത്രമായിരുന്നു. നിരവധി ആരാധകരെ സ്വന്തമാക്കിയ പ്രിയ രാമൻ പിന്നീട് സിനിമയിൽ നിന്നും സീരിയലുകളിലേക്ക് ചേക്കേറുകയും ചെയ്തു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓർമ്മ എന്ന സീരിയലിലെ കഥാപാത്രത്തിൽ നിന്നും പ്രേക്ഷകർ ഓർമ്മിച്ചിരിക്കുന്നുണ്ട് എന്നതാണ് സത്യം. ലൈം ലൈറ്റിൽ താരത്തെ തേടിയെത്തിയ കഥാപാത്രങ്ങളെല്ലാം അല്പം കുസൃതിനിറഞ്ഞ മിടുക്കി കഥാപാത്രങ്ങളായിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അത്ര സന്തോഷം നിറഞ്ഞിരുന്നില്ല പ്രിയയ്ക്ക് എന്നതാണ് സത്യം. തമിഴ് നടൻ രഞ്ജിത്ത് ആണ് പ്രിയയുടെ ഭർത്താവ്.

 

പരസ്പരമുള്ള പൊരുത്തക്കേടുകൾ വർദ്ധിച്ച സാഹചര്യത്തിൽ ഇരുവരും 2014 വിവാഹമോചനം നേടുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് മക്കളും ഉണ്ടായിരുന്നു. വിവാഹമോചന ശേഷം രഞ്ജിത്ത് വീണ്ടും വിവാഹിതനായെങ്കിലും പ്രിയ രാമൻ മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. വേർപിരിയലിന് ശേഷം എന്തുവേണമെന്ന് വ്യക്തമായ ധാരണ തനിക്ക് ഉണ്ടായിരുന്നുവെന്നും വേർപിരിക്കുന്ന സമയത്ത് തനിക്ക് വൈകാരികമായ പ്രയാസങ്ങളെ കൂടി നേരിടേണ്ടതായി വന്നിരുന്നു എന്നുമാണ് പ്രിയരാമൻ പറഞ്ഞത്.മാനസിക പിരിമുറുക്കങ്ങൾ ആയിരുന്നു താൻ ആ സമയത്ത് അനുഭവിച്ചിരുന്നത് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് പിന്നീട് ഏഴ് വർഷത്തിന് ശേഷം തന്റെ പഴയ ഭർത്താവിനെ തന്നെ പ്രിയ രാമൻ വിവാഹം ചെയ്തത്.

 

സമ്മിശ്രമായി പ്രതികരണങ്ങൾ ആയിരുന്നു പ്രേക്ഷകരിൽ നിന്നും ഇതിന് ലഭിച്ചിരുന്നത്. രണ്ടുപേർ പരസ്പരം പിരിയുന്നതിലും സന്തോഷം അവർ ഒന്നിച്ചു എന്ന് കേൾക്കാൻ ആണ് എന്നാണ് കുറച്ചുപേർ കമന്റ് ചെയ്തത്. മറ്റുചിലർ കമന്റ് ചെയ്തത് എന്ത് കാരണം കൊണ്ടാണ് വീണ്ടും ഈ ജീവിതം പ്രിയ തിരഞ്ഞെടുത്തത് എന്ന് ആയിരുന്നു. എന്നാൽ പിന്നീട് തങ്ങളുടെ 22 ആം വിവാഹവാർഷികം മക്കൾക്കൊപ്പം ആഘോഷിച്ച വീഡിയോയും ചിത്രങ്ങളും ഒക്കെ തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. പലരും നടിയെ അഭിനന്ദിക്കുകയായിരുന്നു ചെയ്തത്. ക്ഷമിക്കാൻ സാധിക്കുക എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല വളരെക്കുറച്ചു പേർക്കു മാത്രമാണ് അത്തരം ഒരു കാര്യം സാധിക്കുക. ഇവർ വേർപിരിഞ്ഞ സമയത്താണ് തങ്ങൾക്കിടയിലെ ഈഗോ പൂർണമായും ഇല്ലാതായത് എന്നായിരുന്നു പറഞ്ഞിരുന്നത്.

 

 

2014 ഒരു നടിയെ വിവാഹം കഴിച്ചു രഞ്ജിത്ത്. 2015 ഓടെ വിവാഹമോചിതനാവുകയായിരുന്നു ചെയ്തത്‌. തുടർന്നാണ് വീണ്ടും പ്രിയ രാമനും ആയി ഒരുമിക്കുന്നത്. ഇരുവരും ഒരുമിച്ച് പകുതിയിലധികം ആളുകളും വലിയ താൽപര്യത്തോടെ തന്നെയാണ് കേട്ടത്. തെറ്റുകുറ്റങ്ങൾ സ്വയം ബോധ്യമാക്കി ഇനിയും നല്ലൊരു ജീവിതം നിങ്ങൾ മുൻകൂട്ടി കൊണ്ടുപോകും എന്നായിരുന്നു ആളുകൾ എല്ലാം തന്നെ ഉപദേശിച്ചത്. മക്കൾക്ക് വേണ്ടി ആയിരുന്നു ഈ തിരിച്ചുവരവ് എന്ന പ്രിയ രാമൻ പറഞ്ഞിരുന്നു. അവരുടെ അച്ഛനെ അവർക്ക് വേണം. അതുകൊണ്ടാണ് താൻ വീണ്ടും ഈ ജീവിതം തിരഞ്ഞെടുത്തത് എന്നും പ്രിയ വ്യക്തമാക്കിയിരുന്നു.

 

KERALA FOX
x