“മോനെ എന്നല്ലാതെ വിളിച്ചിട്ടില്ല” , പ്രിയ നടൻ രതീഷിന്റെ ഓർമകളിൽ വിതുമ്പി സുരേഷ് ഗോപി പറഞ്ഞത് കേട്ടോ

ഒരുകാലത്ത് മലയാള സിനിമയിൽ വില്ലനായും നായകനായും ഒക്കെ തിളങ്ങിയ ഒരു താരമായിരുന്നു രതീഷ്. നിരവധി ആരാധകരെ ആയിരുന്നു അക്കാലത്ത് പൂച്ചക്കണ്ണുള്ള ഈ നായകൻ സ്വന്തമാക്കിയത്. രതീഷും സുരേഷ് ഗോപിയും തമ്മിലുള്ള സൗഹൃദം പ്രേക്ഷകർക്ക് എല്ലാം തന്നെ സുപരിചിതമായതാണ്. പലപ്പോഴും മരണശേഷം രതീഷിന്റെ കുടുംബത്തിന് സഹായ വാഗ്ദാനങ്ങളുമായി സുരേഷ് ഗോപി എത്തിയിട്ടുള്ളത് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന രതീഷ് ചിത്രമെന്നത് മോഹൻ തോമസ് എന്ന കഥാപാത്രമായിരിക്കും. കമ്മീഷണർ എന്ന ചിത്രവും അതിലെ മോഹൻ തോമസ് എന്ന കഥാപാത്രവും ഒന്നും അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാൻ സാധിക്കുന്നതല്ലല്ലോ.

പ്രേക്ഷകർക്കിടയിൽ തിളങ്ങിനിൽക്കുന്നതിനിടയിലും ജീവിതത്തിൽ ചില താളപ്പിഴകൾ അദ്ദേഹത്തിന് അനുഭവിക്കേണ്ടതായി വന്നു. കടക്കെണിയിൽ മുങ്ങിയതും വളരെ നേരത്തെ തന്നെ മരണപ്പെട്ടതും ഒക്കെ പ്രേക്ഷകർക്ക് അറിയാവുന്ന കാര്യങ്ങൾ തന്നെയാണ്. വെറും 48 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ആയിരുന്നു രതീഷിന്റെ മരണം സംഭവിക്കുന്നത്. 2002 ഡിസംബർ 23 നായിരുന്നു നെഞ്ചുവേദനയെ തുടർന്ന് രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മരണസമയത്തെ രതീഷിന്റെ പുനലൂർ ഉള്ള ഫാംഹൗസിൽ ആയിരുന്നു ഭാര്യ ഡയാന. ഭർത്താവിന്റെ മരണശേഷം നാല് മക്കളെയും കൊണ്ട് ഒരു അതിജീവനം നിറഞ്ഞ ജീവിതം തന്നെയായിരുന്നു ഡയാന നയിച്ചിരുന്നത്.

എന്ന് അപ്പോഴൊക്കെ സഹായവുമായി എത്തിയത് ആവട്ടെ സുരേഷ് ഗോപിയും. തന്റെ മക്കളെ പോലെ തന്നെയാണ് തനിക്ക് രതീഷിന്റെ മകൾ എന്ന് പലതവണ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. രതീഷിന്റെ മകളുടെ വിവാഹം ഒക്കെ സുരേഷ് ഗോപി നടത്തി കൊടുത്തതും വലിയതോതിൽ വാർത്തയായിരുന്നു. ഇപ്പോൾ അമൃത ടിവിയിലെ ജനനായകൻ എന്ന പരിപാടിയിൽ രതീഷും ആയിയുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചാണ് സുരേഷ് ഗോപി വ്യക്തമാക്കുന്നത് ആണ് ശ്രെദ്ധ നേടുന്നത്. രതീഷിന്റെ ആൺ മക്കളിൽ ഒരാളായ പദ്മരാജൻ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴായിരുന്നു സുരേഷ് ഗോപി രതീഷിന്റെ കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത്. രതീഷ് ഏട്ടൻ എന്നെ മോനെ എന്നല്ലാതെ വിളിച്ചിട്ടില്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഞാൻ ആദ്യമായി ഒരു ലക്ഷ്വറി കാറിൽ യാത്ര ചെയ്യുന്നത് പോലും രതീഷ് ഏട്ടന് ഒപ്പമായിരുന്നു.

രതീഷ് ഏട്ടന്റെ വണ്ടി ആയിരുന്നു അത്. സ്റ്റാൻഡേർഡ് 2000 ഇറങ്ങി സമയമാണ്. എല്ലാവരും ആ വാഹനം വരുന്ന സമയത്ത് അന്താളിച്ചു നിൽക്കും. രാജാവിന്റെ മകൻ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ ആ വണ്ടി കൊണ്ടു വന്നിട്ടുണ്ട്. ആ സിനിമയിൽ ആ വാഹനം ഉപയോഗിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതുപോലെ രതീഷ് ഏട്ടന്റെ ഭാര്യ ഡയാന ചേച്ചി ഒരു ധീരവനിത ആണെന്നേ ഞാൻ പറയൂ. ഞാൻ ആയിരുന്നു ഡയാന ചേച്ചിയുടെ സ്ഥാനത്ത് എങ്കിൽ രതീഷ് ഏട്ടൻ മരിച്ചതിന് പിന്നാലെ തന്നെ ആത്മഹത്യ ചെയ്യുമായിരുന്നു. പക്ഷേ ചേച്ചി നാല് മക്കളെയും ചിറകിനടിയിലൊതുക്കി മുന്നോട്ട് ജീവിച്ചു. കണ്ണുനിറഞ്ഞു പോയിരുന്നു ഓരോ വട്ടവും സുരേഷ് ഗോപി പറയുമ്പോൾ. വാക്കുകൾ ഇടാതിരിക്കാൻ അദ്ദേഹം ഒരുപാട് ശ്രദ്ധിച്ചിരുന്നു എന്നതാണ് സത്യം.

KERALA FOX
x