അച്ഛൻ മരിച്ച ശേഷം ‘അമ്മ വീടിന് പുറത്തേക്ക് ഇറങ്ങാറില്ല , അമ്മയുടെ പിന്തുണയാണ് എന്റെ ബലം , കലാഭവൻ മണിയുടെ ഓർമകളിൽ വിതുമ്പി മകൾ

അന്നും ഇന്നും പ്രേഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന പ്രേഷകരുടെ പ്രിയ നടനാണ് കലാഭവൻ മണി . മികച്ച അഭിനയം കൊണ്ടും വെത്യസ്തമായ വേഷപ്പകർച്ചകൊണ്ടും നായകനായും സഹനടനായും വില്ലനായും ഗായകനായും ഒരേപോലെ തിളങ്ങാൻ സാധിച്ചിരുന്നു . എന്നാൽ താരത്തിന്റെ വിയോഗം ഇന്നും മലയാള സിനിമാലോകത്ത് നികത്താനാവാത്ത നഷ്ടം തന്നെയാണ് . വളരെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഒരു നൊമ്പരം സൃഷ്ടിച്ചു കടന്നു പോയ താരമാണ് കലാഭവൻ മണി. മണിയുടെ കഥാപാത്രങ്ങളിലൂടെ ഇന്നും അദ്ദേഹം മലയാളികളുടെ മനസ്സിൽ ജീവിക്കുന്നുണ്ട് എന്നതാണ് സത്യം. നാടകത്തിലും ഒക്കെ സജീവ സാന്നിധ്യമായിരുന്നു കലാഭവൻ മണി. അക്ഷരം എന്ന ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലായിരുന്നു മണിയുടെ ആദ്യ കഥാപാത്രം. പിന്നീട് സല്ലാപം എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ മണി ശ്രദ്ധ നേടുന്നത്.

പിന്നീട് തന്റെ സ്വതസിദ്ധമായ ഹാസ്യം കൊണ്ട് ഹാസ്യ മേഖലയിൽ തന്റെ സ്ഥാനമുറപ്പിച്ച മണി കഥാപാത്രങ്ങളിലൂടെയും ശ്രദ്ധ നേടിയിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രമായിരുന്നു മണിയുടെ കരിയറിൽ തന്നെ വലിയൊരു ചലനം ഉണ്ടാക്കിയത്. പിന്നീട് നായകനായും വില്ലനായും ഒക്കെ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു ചെയ്തത്. മലയാളവും കടന്ന് തമിഴിലും തെലുങ്കിലും കന്നടയിലും ഒക്കെ തന്റെതായ സാന്നിധ്യം ഉറപ്പിക്കുവാൻ കലാഭവൻ മണിക്ക് സാധിച്ചു എന്നതാണ് സത്യം. തന്റെ നാടിനെയും നാട്ടുകാരെയും ഒന്നും ഒരിക്കലും മറക്കാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു മണി. ഒരു മകളാണ് കലാഭവൻ മണിക്ക് ഉള്ളത്. ശ്രീലക്ഷ്മി എന്നാണ് പേര്. ശ്രീലക്ഷ്മി ഇപ്പോൾ അച്ഛനെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അച്ഛൻ മരിച്ചു എന്ന് ഞങ്ങൾക്ക് ഇപ്പോഴും വിശ്വസിക്കുവാൻ കഴിഞ്ഞില്ല.

അച്ഛന്റെ ആത്മാവ് എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അച്ഛൻ മരിക്കും മുന്പേ എന്നോട് പറഞ്ഞത് നന്നായി പഠിക്കണം എന്നതാണ്. എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് വാങ്ങണം എന്നത് ആണ് അച്ഛന് കൊടുത്ത വാക്ക്. അത് പാലിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കും. ആൺകുട്ടികളെപ്പോലെ എനിക്ക് നല്ല ധൈര്യം വേണം എന്ന് അച്ഛൻ പറയാറുള്ളത്. എല്ലാ കാര്യങ്ങളിലും കാര്യപ്രാപ്തി വേണം. ഈ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താൻ കഴിയണം എന്നൊക്കെ എന്നോട് പറയുമായിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറഞ്ഞതെന്ന് പോലും ഞാൻ ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴാണ് കാര്യങ്ങളൊക്കെ മനസിലാവുന്നത്. അച്ഛന് ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് നേരത്തെ തന്നെ അച്ഛൻ അറിഞ്ഞിരുന്നു എന്ന് പോലും സംശയം തോന്നിപ്പോകും. അച്ഛന് കുടുംബത്തേക്കാൾ പ്രിയം കൂട്ടുകാരോടാണ് എന്നൊക്കെ ആളുകൾ പറയുന്നത് കേൾക്കാം. എന്നാൽ വീട്ടിൽ വരുന്ന അച്ഛന് എന്നും പ്രിയപ്പെട്ട കൂട്ടുകാരി ഞാൻ തന്നെയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് പോലും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

അതൊക്കെ ബോധമില്ലാത്തതുപോലെ ഞാൻ കാണുകയായിരുന്നു. പിന്നീട് യാഥാർത്ഥ്യം എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞു. അദ്ദേഹം ലൊക്കേഷനിൽ പോയിരിക്കുകയാണ് എന്ന വിശ്വാസത്തിലായിരുന്നു ഞാൻ പരീക്ഷയെഴുതിയത്. അച്ഛൻ മരിച്ച ശേഷം അമ്മ വീടിനുപുറത്ത് പോലും ഇറങ്ങിയിട്ടില്ല. അച്ഛൻ ഉണ്ടായിരുന്നപ്പോഴും അച്ഛനോടൊപ്പം അല്ലാതെ അമ്മ വീടിനുപുറത്ത് പോകാറുണ്ടായിരുന്നില്ല. അമ്മയുടെ സപ്പോർട്ട് ആണ് എന്റെ ബലം. അച്ഛൻ മരിച്ച ശേഷം വീട്ടിൽ നോൺവെജ് പോലും കുക്ക് ചെയ്യില്ല. ഞാനും അമ്മയും നോൺ കഴിക്കാറില്ല. അച്ഛന്റെ ബലികുടീരത്തിൽ ഇരിക്കുന്ന സമയത്ത് വരുന്ന ഒരു പ്രത്യേക കാറ്റുണ്ട്. ആ കാറ്റിന് എപ്പോഴും അച്ഛന്റെ പെർഫ്യൂമിന്റെ മണമായിരിക്കും. അച്ഛൻ എങ്ങും പോയിട്ടില്ല എന്ന തോന്നലാണ് അപ്പോൾ കിട്ടുക എന്നായിരുന്നു അച്ഛനെക്കുറിച്ച് മകൾ പറഞ്ഞത്

KERALA FOX
x