“ഇനി ഒറ്റക്കുള്ള യാത്ര ഒരു ചുവട് വയ്‌പ്പിൽ തുടങ്ങുന്നു” , തനിച്ചാണ് എന്ന് ഭർത്താവ് ജിഷിന്റെ കുറിപ്പിന് പിന്നാലെ വൈറലായി നടി വരദയുടെ കുറിപ്പ്

മലയാളികളുടെ പ്രിയതാരദമ്പതികളാണ് സീരിയൽ താരങ്ങളായ ജിഷിൻ മോഹനും ഭാര്യ വരദയും. ഇവർ ഇവരുടെ പുതിയ വിശേഷൾ എല്ലാം ചിത്രങ്ങളായും വിഡിയോ ആയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് പതിവാണ്. അടുത്തകാലത്തായി ഇരുവരും തമ്മിൽ വേർപിരിയുകയാണ് എന്ന തരത്തിലുള്ള ചില വാർത്തകൾ പുറത്തു വന്നിരുന്നു. ജിഷിന്റെ ചിത്രങ്ങളെല്ലാം തന്നെ ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മാധ്യമങ്ങളിൽ നിന്നും വരദ ഡിലീറ്റ് ചെയ്തതാണ് ഇതിനുള്ള കാരണം. അതോടൊപ്പം തന്നെ വരദയുടെ യൂട്യൂബ് ചാനലിലെ വീഡിയോകളിൽ ഒന്നും തന്നെ ജിഷിനെ കാണുവാനും സാധിച്ചിട്ടില്ല. അതോടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞൊ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

 

സീരിയലിലെ മാതൃകാദമ്പതിമാരായിരുന്നു ഇവർ അതുകൊണ്ടുതന്നെ ഇവർക്കിടയിൽ ഇത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നമുണ്ടായോ എന്ന് വളരെ വേദനയോടെ തന്നെ പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ, തന്റെ ഒരു സോളോ ട്രിപ്പിന്റെ ചിത്രം ആണ് വരദ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതാണ് ശ്രദ്ധ നേടുന്നത്. ‘ദി ജേർണി ഓഫ് എ തൗസാൻഡ് മൈൽസ് ബീഗിൻസ് വിത്ത്‌ എ സിംഗിൾ സ്റ്റെപ് !!’ എന്ന ക്യാപ്ഷനോട്‌ ആണ് വിമാനത്തിൽ നിന്നും വിമാനത്താവളത്തിൽ നിന്നുമുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജിഷിന്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ചർച്ചകൾക്ക് കാരണമായിരുന്നു.”ജീവിതത്തിൽ ഒരു പ്രശ്നങ്ങൾക്ക് മുന്നിലും തളർന്നു പോകില്ലന്നും കരഞ്ഞു പോകില്ല എന്നും സ്വയം തീരുമാനം എടുക്കണം.

നമ്മൾക്ക് നമ്മൾ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മൾ ശക്തിയുള്ളവൻ ആകുന്നത്. തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാൽ മതി പിന്നെ ഏത് പ്രശ്നവും സ്വയം നേരിടുവാൻ സാധിക്കും” . എന്നാണ് ജിഷിന്റെ കുറിപ്പ്. ഇതൊക്കെ ചേർത്ത് വായിക്കുമ്പോൾ വരദയെ മിസ്സ് ചെയ്യുന്നുണ്ട് ജിഷിന് എന്നും എന്നാൽ വളരെ സന്തോഷപൂർവ്വമാണ് വരദ മുന്നോട്ട് പോകുന്നത് എന്നുമാണ് മനസ്സിലാകുന്നത്. യൂട്യൂബിൽ നിരവധി വീഡിയോകളാണ് വരദ ഇതിനോടകം ചെയ്തിരിക്കുന്നത് എന്നാൽ ഒരു വീഡിയോയിൽ പോലും ജിഷിനെ കാണാനും സാധിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഒന്നും തന്നെ ഇല്ല എന്നതും പ്രേക്ഷകരിൽ സംശയം നിറച്ചത് ആയിരുന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് രണ്ടുപേരും ഇതുവരെ ഒന്നും തന്നെ സംസാരിച്ചിട്ടില്ല.

 

രണ്ടുപേരും സോഷ്യൽ മീഡിയയിൽ സജീവമാണ്. മകൻ വരദയ്ക്കൊപ്പമാണ് നിലവിലുള്ളത്. വരദയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് മകന്റെ വിദ്യാഭ്യാസവും. എന്തുകൊണ്ടാണ് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായത് എന്ന് ഇവർ തുറന്നു പറഞ്ഞിട്ടില്ല. എന്റെ മൂക്കിന്റെ തുമ്പിൽ നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കും എന്നായിരുന്നു ഇത്തരം വാർത്തകളോടെ വരദ പ്രതികരിച്ചത്. വരദയുടെ പ്രതികരണത്തിനപ്പുറം ഒന്നും തനിക്കും പറയാനില്ല എന്ന് ജിഷിനും പറഞ്ഞിരുന്നു.

 

 

KERALA FOX
x