“ഷാരോൺ വിഷം കൊണ്ടുവന്നതായിക്കൂടെ ? എന്തുകൊണ്ടാണ് റാങ്ക് ഹോൾഡറായ ഒരു പെൺകുട്ടിയെ പിടിച്ചോണ്ട് വന്നിരിക്കുന്നത് “, ഗ്രീഷ്‌മയുടെ വക്കീലിന്റെ ചോദ്യങ്ങൾ ഇങ്ങനെ

പാറശ്ശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതിയായ ഗ്രീഷ്മയെ കുറിച്ചുള്ള വാർത്തകളാണ് കുറച്ച് സമയങ്ങളിലായി മാർധ്യങ്ങൾ എല്ലാം തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ ഗ്രീഷ്മയെ ഏഴ് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അന്വേഷണസംഘത്തിന്റെ കസ്റ്റഡി അപേക്ഷ അംഗീകരിച്ചാണ് നെയ്യാറ്റിൻകര കോടതിയുടെ പുതിയ ഉത്തരവ് എത്തിയിരിക്കുന്നത്. കേസിലെ തന്നെ മറ്റു പ്രതികളാണ് ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും. ഇവരെയും രാവിലെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ടായിരുന്നു. ഇനി ഗ്രീഷ്മക്കൊപ്പം തെളിവെടുപ്പ് നടത്തും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

വിശദമായി ചോദിച്ച് അറിയേണ്ടത് കൊണ്ടാണ് ഏഴ് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെടുന്നത് എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതൊക്കെ അംഗീകരിച്ചു കൊണ്ടാണ് കോടതി ഏഴ് ദിവസത്തെ കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. അഞ്ചുദിവസത്തേക്ക് എന്ന നിലപാടിലായിരുന്നു പ്രതിഭാഗം വാദിച്ചിരുന്നത്. തെളിവെടുപ്പ് നടപടികളുടെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തണമെന്ന് കർശന നിർദേശവും കോടതി അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. ഇതിന്റെ സിഡി സീൽ ചെയ്ത കവറിലാക്കിയാണ് കോടതിയിൽ സമർപ്പിക്കേണ്ടത്. ഗ്രീഷ്മ ആ,ത്മ,ഹത്യ ശ്രേമം നടത്തിയത് കൊണ്ടായിരുന്നു ഇത്രയും ദിവസം ഗ്രീഷമയുടെ തെളിവെടുപ്പ് വൈകിയിരുന്നത്. ഇന്നലെയാണ് ഗ്രീഷ്മയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ശേഷം ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിൽ ആയിരുന്നു.

ഇത് തെറ്റായ കേസ് ആണ് എന്ന തരത്തിലുള്ള വാദമായിരുന്നു പ്രതിഭാഗതിന്റെ. വിഷം കഴിച്ചു എന്ന് മാത്രമാണ് ആദ്യത്തെ എഫ് ഐ ആറിൽ പറഞ്ഞിരിക്കുന്നത് എന്നും അത് ആര് കൊടുത്തെന്നോ ഏത് വിഷമാണെന്നോ പറഞ്ഞിട്ടില്ലന്നും ഷാരോൺ മരണമൊഴിയിൽ ഗ്രീഷ്മെക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലന്നും പിന്നെ എന്തിനാണ് റാങ്ക് ഹോൾഡർ ആയ ഒരു പെൺകുട്ടിയെ ഇവിടെ പിടിച്ചു കൊണ്ടുവന്ന് വെച്ചിരിക്കുന്നത് എന്ന് ആയിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. ഷാരോണും സുഹൃത്തും ഗ്രീഷ്മയുടെ വീട്ടിൽ വന്നു എന്നത് ശരിയാണെന്നും അന്ന് ഷാരോൺ തന്നെ വിഷം കൊണ്ടുവന്നതായി കൂടെ എന്നും ഉള്ള തരത്തിൽ വരെ പ്രതിഭാഗം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

ഒപ്പം തന്നെ ഗ്രീഷ്മയെ അപായപ്പെടുത്തുകയായിരുന്നു ഷാരോണിന്റെ ലക്ഷ്യം എന്ന് പറയുകയാണെങ്കിൽ പോലും അത് അല്ല എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയില്ല എന്ന വെല്ലുവിളി ആയിരുന്നു പ്രതിഭാഗം വക്കിൽ വാദിച്ചിരുന്നത്. നിലവിൽ കേസുമായി ബന്ധപ്പെട്ടു കൊണ്ട് പോലീസിന്റെ കൈവശം യാതൊരുവിധത്തിലുള്ള തെളിവുകളും ഇല്ലന്നും തെളിവ് കണ്ടെത്താൻ എന്ന പേരിൽ തെളിവ് ഉണ്ടാക്കുവാനാണ് ഏഴ് ദിവസത്തെ കസ്റ്റഡി അന്വേഷണസംഘം ആവശ്യപ്പെടുന്നത് എന്ന തരത്തിലായിരുന്നു പ്രതിഭാഗം വാദിച്ചിരുന്നത്. അതോടൊപ്പം തന്നെ കേസ് തമിഴ്നാട് പോലീസിന് വിടാനുള്ള ഒരു സാധ്യതയും കാണുന്നുണ്ട്. അങ്ങനെയൊരു കാര്യം നടക്കുകയാണെങ്കിൽ തങ്ങൾ സുപ്രീംകോടതി വരെ പോകാനും മടിക്കില്ലായിരുന്നു ഷാരോണിന്റെ പിതാവ് അറിയിച്ചത്. എന്നിട്ടും നീതി നടത്തി തന്നില്ലെങ്കിൽ കുടുംബത്തോടെ ഞങ്ങൾ മരിക്കും എന്നും ഷാരോണിന്റെ പിതാവ് പറഞ്ഞിരുന്നു.

KERALA FOX
x