എനിക്കൊരു ഇഷ്ടമുണ്ടായിരുന്നു , ‘അമ്മ അത് സമ്മതിച്ചില്ല , ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രിയ നടി ശോഭന

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നായികയാണ് ശോഭന. മലയാളികളുടെ ഹൃദയത്തിലേക്ക് ആയിരുന്നു ശോഭന ചേക്കേറിയിരുന്നത് എന്നതാണ് സത്യം. നിരവധി ആരാധകരെ സ്വന്തമാക്കാൻ ശോഭനയ്ക്ക് സാധിച്ചിരുന്നു. നടി നർത്തകി എന്നീ നിലകളിലെല്ലാം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട് ശോഭന. ശോഭനയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്. ശോഭന ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം അജ്ഞാതമാണ്. പലപ്പോഴും പല അഭിമുഖങ്ങളിലും പല ആളുകളും ഇക്കാര്യത്തെക്കുറിച്ച് ശോഭനയോട് ചോദിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അതിനെ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു ശോഭന ചെയ്തിരുന്നത്. അത്രമേൽ തീവ്രമായ ഒരു പ്രണയം ശോഭനയ്ക്കുണ്ടായിരുന്നുവേന്നും ആ പ്രണയ നഷ്ടം കാരണമാണ് മറ്റൊരു ജീവിതം തിരഞ്ഞെടുത്ത് ശോഭന മുൻപോട്ട് പോയത് എന്നും ഒക്കെ ആയിരുന്നു ആളുകൾ പറഞ്ഞത്. യാതൊരു മറുപടിയും ശോഭനയിൽ നിന്നും ഉണ്ടായിരുന്നില്ല.

നിലവിൽ താരം ചെന്നൈയിൽ കലാർപ്പണ എന്ന നൃത്തവിദ്യാലയവുമായി തിരക്കിലാണ് എന്നതാണ് സത്യം. ഒരു പെൺകുട്ടിയെ ശോഭന എടുത്ത് വളർത്തുകയും ചെയ്തിരുന്നു. അതോടെ ഇനി ജീവിതത്തിൽ വിവാഹം ഇല്ലന്ന് ശോഭന പ്രേക്ഷകർക്ക് മനസ്സിലാക്കി തരികയാണോ എന്നായിരുന്നു ആളുകൾ ചോദിച്ചത്. അപ്പോൾ ഒന്നും തന്നെ വ്യക്തമായ ഒരു മറുപടി ശോഭനയ്ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ശോഭന. മകളെക്കുറിച്ച് ആയിരുന്നു ആദ്യം താരം പറഞ്ഞിരുന്നത്. മകളുടെ വസ്ത്രധാരണ രീതികളിൽ ഒക്കെ താൻ അതീവ ശ്രദ്ധ പുലർത്താറുണ്ട് എന്നാണ് താരം പറഞ്ഞിരുന്നത്. മകൾ ഇടയ്ക്ക് സ്കർട്ടും മിടിയും ഒക്കെ ധരിക്കാറുണ്ട്. പെൺകുട്ടികൾ വളരെ പെട്ടെന്ന് തന്നെ വളരുമല്ലോന്നും താരം പറയുന്നുണ്ടായിരുന്നു. അവൾക്ക് നീളം വെക്കുന്നുണ്ടോന്ന് താൻ എപ്പോഴും നോക്കുക പതിവാണ് എന്നാണ് താരം പറഞ്ഞിരുന്നത്. അതോടൊപ്പം തന്നെ തന്റെ ജീവിതത്തെക്കുറിച്ച് ശോഭന പറയുന്ന മറ്റു ചില കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു.

എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്നതായിരുന്നു താരം മറുപടി പറഞ്ഞിരുന്നത്. അഭിമുഖങ്ങളിൽ ഒക്കെ തന്നെ പലപ്പോഴും താൻ പറയാറുള്ളതാണ്. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ ഒഴിവാക്കണമെന്ന് പരിപാടിക്ക് മുൻപ് തന്നെ അവരോട് പറയും. അഭിമുഖം തുടങ്ങിക്കഴിയുമ്പോൾ അവർ ചോദിക്കും എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന്. എന്നിട്ട് അവർ തന്നെ പറയും എന്തെങ്കിലും പറയമ്മ ആൾക്കാർ വായിക്കേണ്ടേ..? ഞങ്ങൾക്കും ജീവിക്കണ്ടേ എന്നൊക്കെ, അപ്പോൾ ഞാൻ എന്തെങ്കിലും ഒക്കെ പറയും എനിക്കും എന്തെങ്കിലും ഒരു വിനോദം വേണ്ട. അതുകൊണ്ട് ഓരോ അഭിമുഖങ്ങളിലും ഇപ്പോൾ തോന്നുന്നത് പോലെ വേറെ വേറെ കാര്യങ്ങളാണ് പറയുന്നത് എന്നും ശോഭന ചിരിച്ചുകൊണ്ട് പറയുന്നുണ്ട്.

തന്റെ സിനിമ ജീവിതത്തെ കുറിച്ചും വ്യക്തമായി തന്നെ ശോഭന പറഞ്ഞു. ഹിന്ദി സിനിമകളിൽ അഭിനയിക്കണമെന്ന് ആഗ്രഹം ഒന്നും തന്നെ തനിക്കുണ്ടായിരുന്നില്ല. തമിഴിൽ മിക്ക ചിത്രങ്ങളും പരാജയം നേടിയിരുന്നു. പ്രശസ്തിക്കുവേണ്ടി മാത്രമായുള്ള ശ്രമം താൻ ഒരിക്കലും ചെയ്തിട്ടില്ല. ഒരു നല്ല വർക്ക് ചെയ്യണമെന്ന് ആഗ്രഹമായിരുന്നു ആ സമയത്ത് ഉണ്ടായിരുന്നത്. ഹിന്ദിയിൽ മാധുരീ ധീക്ഷിത് ചെയ്യുന്നതുപോലെയുള്ള സിനിമകളൊക്കെ ചെയ്യണം എന്ന് ആഗ്രഹം ഒരുകാലത്ത് ഉണ്ടായിരുന്നു. എന്നാൽ അമ്മ അങ്ങനത്തെ അവസരങ്ങൾ വന്നപ്പോൾ നോ പറയുകയാണ് ചെയ്തത്. അതിനെ കാരണം മലയാളത്തിൽ ആ സമയത്ത് നല്ല നല്ല അവസരങ്ങൾ ഉണ്ടായിരുന്നു. അത് ഉപേക്ഷിച്ചു പോകാൻ സാധിച്ചിരുന്നില്ല. അതിൽ താൻ സന്തോഷവതി ആയിരുന്നു. ഒരുപാട് പണം സമ്പാദിക്കാം ആയിരുന്നു വീടുകൾ വയ്ക്കാമായിരുന്നു എന്നൊന്നും ഒരിക്കലും തോന്നിയിട്ടില്ല . സ്വന്തം ശരീരത്തിൽ ഡബ്ബ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ സംവിധായകർ അതിനു സമ്മതിച്ചില്ല.

KERALA FOX
x