പുതിയ യൂട്യൂബ് ചാനൽ തുടങ്ങി , സന്തോഷം പങ്കുവെച്ച് പ്രേഷകരുടെ പ്രിയ താരം ഐശ്വര്യ രാജീവ്

മിനി സ്ക്രീൻ താരങ്ങളോട് ഒരു വല്ലാത്ത താല്പര്യം ആണ് മലയാളി പ്രേക്ഷകർക്ക് ഉള്ളത്. സിനിമാതാരങ്ങളെ സ്ക്രീനിൽ ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രമാണ് പ്രേക്ഷകർ കാണുന്നത്. മിനിസ്‌ക്രീൻ താരങ്ങൾ അങ്ങനെയല്ല, എല്ലാ ദിവസവും നമ്മുടെ വീടിന്റെ സ്വീകരണ മുറിയിലേക്ക് എത്തുന്നവരാണ് അവർ. അതുകൊണ്ടു തന്നെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് അവരെ പ്രേക്ഷകർ സ്നേഹിക്കുന്നത്. അതിനാൽ തന്നെ അവരുടെ സ്വകാര്യ ജീവിതത്തിലെ ദുഃഖങ്ങളും സന്തോഷങ്ങളും ഒക്കെ പ്രേക്ഷകർക്ക് വളരെയധികം പ്രാധാന്യമുള്ള ഒന്നുകൂടിയാണ്. പലപ്പോഴും സ്വകാര്യ വിശേഷങ്ങൾ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. മിനി സ്ക്രീൻ താരങ്ങളുടെ പ്രിയപ്പെട്ട ഒരു ട്രെൻഡിങ് സ്വഭാവമാണ് ഇപ്പോൾ യൂട്യൂബ് ചാനൽ തുടങ്ങുക എന്നത്. നല്ലൊരു വരുമാനമാർഗം എന്നതിലുപരി തങ്ങളുടെ വിശേഷങ്ങൾ പ്രേക്ഷകരെ അറിയിക്കാൻ ഇതിലും മികച്ച ഒരു മാർഗ്ഗം പ്രേക്ഷകർക്കും മുൻപിൽ ഇല്ല.

സിനിമാതാരങ്ങൾ പോലും ഇപ്പോൾ യൂട്യൂബ് ചാനലിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ലോക്ഡൗൺ കാലത്തായിരുന്നു മിനിസ്ക്രീന് താരങ്ങൾ കൂടുതലായും യൂട്യൂബിലേക്ക് എത്തിയിരുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താല്പര്യമായതുകൊണ്ട് തന്നെ ഓരോ യൂട്യൂബ് ചാനലുകളും വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മറ്റൊരു മിനിസ്ക്രീൻ താരത്തിന്റെ യൂട്യൂബ് ചാനൽ വിശേഷങ്ങൾ ആണ്. താരത്തെ പ്രേക്ഷകർ ഏറ്റവും കൂടുതൽ അറിഞ്ഞു തുടങ്ങിയത് സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ആണ് സ്റ്റാർ മാജിക്കിൽ നിരവധി ആരാധകരെ സ്വന്തമാക്കുവാൻ ഐശ്വര്യയ്ക്ക് സാധിച്ചിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട വിശേഷത്തെക്കുറിച്ചാണ് പ്രേക്ഷകരെ ഐശ്വര്യ അറിയിച്ചിരിക്കുന്നത്. താൻ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയാണ് എന്നായിരുന്നു ഐശ്വര്യ പ്രേക്ഷകരെ അറിയിച്ചിരുന്നത്. ഈ യൂട്യൂബ് ചാനലിന്റെ വിശേഷങ്ങളും താരം പ്രേക്ഷകരെ അറിയിച്ചു. ചാനൽ ഉദ്ഘാടനം ചെയ്തത് സ്റ്റാർ മാജിക് പരിപാടിയിലൂടെ തന്നെ പ്രേക്ഷകർക്ക് സുപരിചിതനായ ബിനീഷ് ബാസ്റ്റിൻ ആയിരുന്നു. ജീവിതത്തിലെ പുതിയ തുടക്കം എന്നാണ് താരം ഇതിനെ വിശേഷിപ്പിച്ചിരുന്നത്. താനൊരു യൂട്യൂബ് ചാനൽ തുടങ്ങുകയാണ് എന്നും എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടായെങ്കിൽ ക്ഷമിക്കണമെന്നും ഒക്കെ തന്നെ താരം പറയുന്നുണ്ട്.

ബിനീഷ് ബാസ്റ്റിൻ ചെയ്ത താരത്തിന്റെ യൂട്യൂബ് ചാനലിൽ ആദ്യം തന്നെ ഒരു കിടിലൻ വീഡിയോ ആയിരുന്നു താരം പങ്കുവെച്ചിരുന്നത്. നിരവധി ആളുകൾ ആയിരുന്നു ഈ വീഡിയോയ്ക്ക് മികച്ച കമന്റുകളുമായി എത്തിയത്. ബിനീഷിന് ഒപ്പമുള്ള വീഡിയോ തന്നെയാണ് താരം ഷൂട്ട് ചെയ്തത്. പിന്നെ തന്റെ വിശേഷങ്ങൾ പറയുന്നതും ഒക്കെ വീഡിയോയിൽ പറയുന്നുണ്ട്. ചൂണ്ടയിടാൻ തനിക്കൊരു പ്രത്യേകമായ കഴിവുണ്ടെന്ന് ഒക്കെയാണ് ബിനീഷ് പറയുന്നത്. താൻ ഇനിയുള്ള വീഡിയോകളിൽ ഇമ്പ്രൂവ് ചെയ്യാമെന്നും താരം പറയുന്നുണ്ട്. സീരിയൽ താരം എന്നതിലുപരി താരം ഒരു നല്ല നർത്തകി കൂടിയാണ്.

KERALA FOX
x