കാറിന്റെ ഗിയർ മാറ്റുന്ന സ്റ്റൈല് കണ്ട് ഇഷ്ടം തോന്നി ; സ്വന്തം ഡ്രൈവറെ വിവാഹം കഴിച്ച് യുവതി

പ്രണയം എപ്പോഴും തീവ്രമായ ഒരു അനുഭവം തന്നെയാണ്. എല്ലാവർക്കും അത് അങ്ങനെ തന്നെയായിരിക്കും എന്നത് ഉറപ്പാണ്. ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നാൻ ഈ ലോകത്തിൽ യാതൊരു ഉപാധികളും വേണ്ട എന്നതാണ് സത്യം. അത്തരത്തിൽ വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ശ്രദ്ധ നേടുന്നത്. ഒരുപാട് വ്യത്യസ്തങ്ങളായ പ്രണയകഥകൾ നമ്മൾ കേട്ടിട്ടും കണ്ടിട്ടും ഉള്ളതാണ്. എന്നാൽ ഇത് അതിൽ നിന്നെല്ലാം വളരെയധികം കൗതുകം നിറയ്ക്കുന്ന ഒരു പ്രണയകഥയാണ്. ഒരു കാർ ഡ്രൈവറെ വിവാഹം കഴിച്ച പെൺകുട്ടിയുടെ കഥയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഈ പെൺകുട്ടി വിവാഹം ചെയ്തിരിക്കുന്നത്. അയാളോട് ഈ പെൺകുട്ടിക്ക് ഇഷ്ടം തോന്നുവാനുള്ള കാരണമാണ് ഇപ്പോൾ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്.

21 കാരനായ ഫർഹാനും 17 കാരിയായ ഖദീജയും ആണ് വ്യത്യസ്തമായ ഒരു പ്രണയത്തിലൂടെ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഖദീജയ്ക്ക് ഫർഹനോട് പ്രണയം തോന്നാനുള്ള കാരണം ഫർഹാന്റെ ഡ്രൈവിംഗ് രീതിയായിരുന്നു. അദ്ദേഹം ഡ്രൈവ് ചെയ്യുന്നത് കാണാൻ നല്ല രസമായിരുന്നു. ഈ രസമാണ് പതുക്കെ തന്നെ പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിച്ചത്. അദ്ദേഹം ഗിയർ മാറ്റുന്ന ഒരു സ്റ്റൈൽ ഉണ്ട്. അത് കണ്ടാണ് തനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിത്തുടങ്ങിയത് എന്നായിരുന്നു ഈ പെൺകുട്ടി പറയുന്നത്. വളരെ വ്യത്യസ്തവും വിചിത്രവുമായ ഒരു കാരണമാണ് പ്രണയം തോന്നുവാൻ ഈ പെൺകുട്ടി പറഞ്ഞിരിക്കുന്നത്. പലർക്കും പ്രണയം പലതരത്തിലുള്ള അനുഭൂതികളാണ് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പെൺകുട്ടിയുടെ പ്രസ്താവനയെ ഒരു തമാശയായി കാണാൻ സാധിക്കില്ല. ഒരാളോടെ ഇഷ്ടം തോന്നാൻ നമുക്ക് ഉപാധികൾ ഒന്നുമില്ല. വളരെ ചെറിയ കാരണങ്ങൾ കൊണ്ടായിരിക്കും ചിലപ്പോൾ നമുക്ക് ഒരാളെ ശ്രദ്ധിക്കാൻ കാരണമുണ്ടാകുന്നത്.

അതുകൊണ്ടാണല്ലോ നമ്മൾ പഞ്ചേന്ദ്രിയങ്ങൾ അഞ്ചും കീഴടക്കും പ്രണയം എന്ന് പറയുന്നത് തന്നെ. ചിലപ്പോൾ നമുക്ക് അയാളുടെ ബാഹ്യ സൗന്ദര്യമോ സ്വഭാവമോ ഒന്നുമായിരിക്കില്ല ഇഷ്ടം തോന്നിപ്പിക്കുന്നത്. ചെറിയ ചില ഘടകങ്ങൾ ആയിരിക്കാം. ചെറിയ ചില ഘടകങ്ങൾ കൊണ്ട് പോലും നമ്മുടെ മനസ്സിൽ ആകർഷണീയത ഉണർത്താൻ കഴിയുന്ന ചില ആളുകളുണ്ട്. അത്തരത്തിലുള്ള എന്തെങ്കിലുമൊന്ന് ആയിരിക്കാം ഒരുപക്ഷേ ഈ പെൺകുട്ടികൾക്കും അദ്ദേഹത്തോട് തോന്നിയത്. ഇവിടെ ആ പെൺകുട്ടി പറയുന്നത് അദ്ദേഹം ഗിയർ മാറ്റുന്ന രീതിയാണ് തന്നിൽ പ്രണയത്തിന്റെ അലയോലികൾ തീർത്തത് എന്നാണ്

KERALA FOX
x