സമ്മാനങ്ങൾക്ക് പുറമെ ചികിത്സാച്ചിലവും ഏറ്റെടുത്തിട്ടുണ്ട് , മലയാളികൾക്ക് അഭിമാനമായി അച്ചായൻസ് ഗോൾഡ്

കഴിഞ്ഞദിവസമായിരുന്നു കേരളക്കരയിൽ ഉള്ള എല്ലാവരെയും വേദനിപ്പിച്ചുകൊണ്ടുള്ള ഒരു വാർത്ത പുറത്തു വന്നിരുന്നത്. കാറിൽ ചാരി എന്ന കുറ്റത്തിന് രാജസ്ഥാനി സ്വദേശിയായ ആറു വയസ്സുകാരനെ കാറിന്റെ ഉടമ ചവിട്ടി മാറ്റിയതായിരുന്നു ഇത്. മനസാക്ഷിരഹിതമായ ഈ പ്രവർത്തിയുടെ അടിസ്ഥാനത്തിൽ ശിഹാഷ്ദിന് ശിക്ഷ ലഭിക്കുകയും ചെയ്തു. നിരവധി ആളുകൾ ആയിരുന്നു ബാലന്റെ ഈ അവസ്ഥയിൽ വേദനയോടെ എത്തിയത്. അവരുടെ അവസ്ഥ കൊണ്ടാണ് അവര് ഇവിടെ വന്ന് ജോലി ചെയ്തത് എന്നും നമ്മുടെ നാടിന് തന്നെ മാനക്കേടായ ഒരു സംഭവമാണ് ഇതെന്നും ആയിരുന്നു പലരും ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിരുന്നത്. കുഞ്ഞിന്റെ നട്ടെല്ലിന് ചെറിയ പ്രശ്നങ്ങളുണ്ട് എന്ന തരത്തിൽ പോലും വാർത്തകൾ പുറത്തു വന്നിരുന്നു. കുഞ്ഞിന് നേരെ ഉണ്ടായ ആ, ക്ര, മണം വളരെയധികം വേദനയുണ്ടാക്കിയെന്നും എനിക്ക് അതെ വയസ്സുള്ള ഒരു കുഞ്ഞുണ്ടായി എന്നും ആ കുഞ്ഞിനെ കണ്ടപ്പോൾ അവനെയാണ് തനിക്ക് ഓർമ്മ വന്നതെന്നും, അപ്പോൾ തന്നെ തീരുമാനിച്ചതാണ് കുട്ടിയെ കാണാൻ കണ്ണൂര് വരെ പോകണമെന്നും ആണ് ഗോൾഡ് സ്ഥാപനത്തിന്റെ ഉടമ പറയുന്നത്.

ഇന്നലെ നല്ല മഴയായിരുന്നു. എങ്കിലും കണ്ണൂരിലേക്ക് പുറപ്പെട്ടു. മണിക്കൂറുകൾ യാത്ര ചെയ്തു. അങ്ങനെയാണ് അവിടെ എത്തിയത് ചില സാമൂഹിക പ്രവർത്തകരോട് ഒക്കെ ചോദിച്ച് അവർ താമസിക്കുന്ന സ്ഥലത്തേക്ക് എത്തിയത്. രാജസ്ഥാനിൽ നിന്നും അവർ ഇവിടെ ജോലിക്ക് വന്നതാണ്. തീർത്തും സാധാരണക്കാരായ മനുഷ്യർ. ജോലി അന്വേഷിച്ചു വന്നവരോട് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ഇങ്ങനെയൊരു അനുഭവം ഉണ്ടാകുമെന്ന് അവര് വിചാരിച്ചു കാണില്ല. കണ്ണൂരെത്തിയപ്പോഴാണ് അറിഞ്ഞത് കുഞ്ഞ് ആശുപത്രിയിലാണെന്ന്. പെട്ടെന്നുള്ള യാത്രയായത് കൊണ്ട് തന്നെ ഒന്നും വാങ്ങാനും സാധിച്ചില്ല. കുറച്ചു ഉടുപ്പുകൾ വാങ്ങി വേണം പോകാൻ. ആശുപത്രിയിലേക്ക് ചെന്ന് അവന്റെ അവസ്ഥ കണ്ടപ്പോൾ വളരെയധികം വിഷമമാണ് തോന്നിയത്. ഒരു കൊച്ചു കുട്ടി, മലയാളം പോലും അറിയില്ല. ആകെ സങ്കടം നിറഞ്ഞ ഒരു മുഖഭാവമാണ്. അവരുടെ കുടുംബത്തിനും അങ്ങനെ തന്നെയാണ്. നമ്മുടെ നാട്ടിലെ ആളുകളിൽ നിന്നും ഇത്തരം ഒരു രീതി അവർ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല എന്ന് ഉറപ്പ്.

കോട്ടയത്തു നിന്ന് കുട്ടിയെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അവർക്ക് പോലും എന്നോട് ഒരു വല്ലാത്ത അത്ഭുതം. ഒരാൾ ചെയ്ത തെറ്റിന് ഈ നാട് അവർക്ക് നൽകുന്ന ഒരു പിന്തുണ കണ്ടിട്ടാകാം. കാറിന്റെ ലൈറ്റിനെ ഒന്ന് അടുത്ത് കാണാൻ വേണ്ടിയാണ് അവൻ അങ്ങോട്ട് പോയത്. അതിനാണ് ഈ ഒരു ശിക്ഷ അവന് ഉണ്ടായത് എന്ന് ഓർക്കുമ്പോഴാണ് വിഷമം തോന്നുന്നത്. കുട്ടിയുടെ ആശുപത്രി ചിലവ് മുഴുവൻ ഇനി വഹിക്കുന്നത് അച്ചായൻസ് ഗോൾഡ് ആയിരിക്കും. ഡ്രസ്സ് ഉൾപ്പെടെ എല്ലാ സാധനങ്ങളും അവർക്ക് വാങ്ങി നൽകിയിട്ടുമുണ്ട്. തുടർന്നുള്ള എല്ലാ സഹായങ്ങളും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇനി ഒരു കുട്ടിക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ. ഇങ്ങനെയായിരുന്നു അച്ചായൻസ് ഗോൾഡിന്റെ ഉടമസ്ഥൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നത്. ഈ കുറിപ്പ് ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തു.

KERALA FOX
x