കാമുകൻ നൽകിയ ശീതളപാനീയം കുടിച്ച പെൺകുട്ടി മരിച്ചു , ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തത് ആരോപണം

കേരളത്തെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു പാറശ്ശാല ഷാരോൺ കൊലപാതകം. ഷാരോണിന്റെ സുഹൃത്തും കാമുകിയുമായ ഗ്രീഷ്മ തന്നെയായിരുന്നു ഷാരോണിനെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കിയത് എന്ന വാർത്ത വലിയൊരു ഞെട്ടലോടെയാണ് ഓരോരുത്തരും കേട്ടിരുന്നത്. ഒരു പെൺകുട്ടിക്ക് എങ്ങനെയാണ് ഇങ്ങനെ ചെയ്യാൻ സാധിച്ചത് എന്നും പലരും ചോദിച്ചു. അത്രമാത്രം ആത്മാർത്ഥമായി ഷാരോൺ സ്നേഹിച്ചിട്ടും ആ സ്നേഹം മനസ്സിലാക്കാതെ എങ്ങനെയാണ് ഇങ്ങനെയൊരു ക്രൂരത ഈ പെൺകുട്ടിക്ക് ചെയ്യാൻ സാധിച്ചത് ആയിരുന്നു കൂടുതൽ ആളുകളും ചോദിച്ചിരുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഇതേ രീതിയിൽ തന്നെ നടന്ന മറ്റൊരു മരണമാണ്. ഇതും ഏകദേശം അടുത്തുള്ള സ്ഥലത്തു നിന്നും ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇവിടെ വില്ലൻ ആയിരിക്കുന്നത് കാമുകനാണ് എന്നൊരു വ്യത്യാസം മാത്രമാണ് ഉള്ളത്. അവിടെ ഷാരോണിന്റെ ജീവനെടുത്തത് ഒരു പെൺകുട്ടിയാണെങ്കിൽ ഇവിടെ ആ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് ഒരു ആൺകുട്ടി ആണ് എന്നാണ് ബന്ധുക്കൾ പറയുന്നത്. കാമുകൻ നൽകിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ കേരള തമിഴ്നാട് അതിർത്തിക്ക് സമീപം കന്യാകുമാരി ജില്ലയിലെ നിദ്രവിളയിൽ 19 വയസ്സുകാരി മരിച്ചിരിക്കുകയാണ്.

മരണത്തിൽ ദുരൂഹതകൾ ഉണ്ട് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സുഹൃത്തായ യുവാവിനെതിരെയാണ് അഭിതയുടെ അമ്മ തങ്കഭായി പരാതി നൽകിയിരിക്കുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു എന്നും അമ്മ പറയുന്നുണ്ട്. എന്നാൽ വിവാഹ വാഗ്ദാനം നൽകി യുവാവ് പിന്നീട് ഇതിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു ചെയ്തത്. പിന്നാലെ അഭിതയെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നത് ആയാണ് ആണ് ബന്ധുക്കൾ തുറന്നു പറയുന്നത്. യുവാവ് പെൺകുട്ടിയെ ഒഴിവാക്കുവാൻ വേണ്ടി മനപ്പൂർവ്വം വിഷം കലർത്തിയ ശീതള പാനീയം നൽകി എന്നും വീട്ടുകാരുടെ മൊഴിയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. യുവാവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ അടുത്ത ദിവസം മുതലാണ് യുവതിക്ക് വലിയതോതിൽ വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയത്. ഇവർ തമ്മിൽ കണ്ടുമുട്ടിയ സമയത്ത് ശീതള പാനീയം യുവാവ് നൽകിയിരുന്നു എന്നും ഇത് കുടിച്ചതായും അഭിത വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. വയറുവേദന അതിശക്തമായതിനെ തുടർന്ന് അഭിതയെ മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ നാലാം തീയതി ആരോഗ്യനില വഷളായത് തുടർന്ന് അഭിത മരണത്തിന് കീഴടങ്ങുകയായിരുന്നു ചെയ്തത്. കരളിന്റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതോടെയാണ് മരണം സ്ഥിതീകരിച്ചിരുന്നത്. അതുപോലെ തന്നെ ആന്തര അവയവങ്ങളിലും വലിയ തോതിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം അറിയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൈമാറിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് എത്തുമ്പോൾ മാത്രമാണ് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ. ഈ വാർത്തയും ഷാരോണിന്റെ മരണവും തമ്മിൽ നല്ല സാമ്യമുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് വിശ്വസിക്കുന്നത്.

KERALA FOX
x