“ഭർത്താവുമായി പിരിഞ്ഞാണ് കഴിയുന്നത് , എന്റെ കാര്യങ്ങളും എന്റെ കൊച്ചിന്റെ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കുന്നത് ” വിവാഹജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അനുശ്രീ

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഓമനത്തിങ്കൽ പക്ഷി എന്ന ചിത്രത്തിലെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അനുശ്രീ. യഥാർത്ഥ പേര് പ്രകൃതി എന്നാണെങ്കിലും അനുശ്രീ എന്ന പേരിലാണ് താരം ഇപ്പോൾ ശ്രദ്ധ നേടുന്നത്, പിന്നീട് നിരവധി സീരിയലുകളുടെ ഭാഗമായി അനുശ്രീ മാറുകയും ചെയ്തിരുന്നു. നിരവധി ആരാധകരെ സ്വന്തമാക്കുവാനും അനുശ്രീയ്ക്ക് സാധിച്ചിരുന്നു എന്നതാണ് സത്യം. അനുശ്രീയാണ് കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയുടെ ചർച്ചാവിഷയം എന്ന് തന്നെ പറയാം. നിരവധി ആളുകളാണ് അനുശ്രീയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചർച്ചകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു അനുശ്രീയും ഭർത്താവ് വിഷ്ണുവും. എന്നാൽ വളരെ കുറച്ചു നാളുകൾ മാത്രം നീണ്ടുനിന്ന ഒരു വിവാഹ ജീവിതമായിരുന്നു ഇവരുടെത്.

 

വളരെ പെട്ടെന്ന് തന്നെ ഇവർ വേർപിരിയലിന്റെ വക്കിലേക്ക് എത്തുകയായിരുന്നു. നിയമപരമായി ഇരുവരും തമ്മിൽ വേർപിരിഞ്ഞോ ഇല്ലയോ എന്നത് ഇപ്പോഴും പ്രേക്ഷകർക്ക് അറിയില്ല. എന്നാൽ അനുശ്രീ ഇപ്പോൾ സ്വന്തം വീട്ടിലാണ് താമസം. ജീവിതത്തിലെ ചില പ്രശ്നങ്ങളെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും ഇരുവരും തമ്മിൽ പിരിയാനുള്ള കാരണങ്ങളെ കുറിച്ചും ഒക്കെ ഇപ്പോൾ തുറന്നു പറയുകയാണ് അനുശ്രീ. വിവാഹം ചെയ്തത് ഒരു എടുത്ത് ചാട്ടമായാണ് തനിക്ക് തോന്നിയത്. അത് ആ സമയത്ത് തോന്നിയിരുന്നില്ല. എനിക്ക് എന്നല്ല പുതുതായി കല്യാണം കഴിച്ച ഏത് കപ്പിൾസിനോട് ചോദിച്ചാലും ആ സമയത്ത് അവർക്ക് അതൊരു എഴുത്തു ചാട്ടമായി തോന്നില്ല, അവർ പറയുന്നത് അത് എടുത്തുചാട്ടം ഒന്നുമല്ല ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണ് എന്നാണ്. പക്ഷേ ജീവിതം മുന്നോട്ട് പോയി തുടങ്ങുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ടും പ്രശ്നങ്ങളും ഒക്കെ നമുക്ക് മനസ്സിലാവുകയുള്ളൂ.

ജീവിതത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് സാമ്പത്തികം തന്നെയാണ്.  സാമ്പത്തികമായി നമ്മൾ സ്റ്റഡി ആയില്ലങ്കിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. കാരണം വിവാഹം കഴിഞ്ഞപ്പോഴേക്കും ഞാൻ വർക്ക് ചെയ്യുന്നത് നിർത്തുകയും ചെയ്തു. കുറച്ച് ഇന്റർവ്യൂകൾ മാത്രമാണ് ചെയ്തിരുന്നത്. കുഞ്ഞാക്കുമ്പോൾ നമ്മൾ സാമ്പത്തികമായി കുറച്ച് സ്റ്റേബിൾ ആകേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന്റെ കാര്യത്തിൽ അഡ്ജസ്റ്റ്മെന്റിന് ഒരു അമ്മയും തയ്യാറാവില്ല. സാമ്പത്തിക പ്രശ്നമായതു കൊണ്ടുതന്നെ ഞങ്ങളുടെ കുടുംബം മുൻപോട്ടു പോകാൻ വളരെയധികം ബുദ്ധിമുട്ടായി. എന്റെ എക്സ്പെൻസ് എനിക്കുള്ള ഒരു കാർ മാത്രമാണ്. പക്ഷേ ഭർത്താവിന്റെ കുടുംബത്തിൽ നിറയെ ചിലവുകൾ ആയിരുന്നു.

അതെല്ലാം ഒരുമിച്ച് മാനേജ് ചെയ്തുകൊണ്ട് പോകാൻ സാധിക്കാത്ത അവസ്ഥ വന്നു. പ്രശ്നം പറഞ്ഞ് വലുതായി ഈ അവസ്ഥ വരെ എത്തുകയായിരുന്നു. കുഞ്ഞാകുമ്പോൾ ചിലവുകൾ വർദ്ധിക്കുമെല്ലോ, നമ്മൾ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതുപോലെ, കുഞ്ഞ് അഡ്ജസ്റ്റ് ചെയ്യണമെന്ന് മാത്രമല്ല ഒരു മാതാപിതാക്കളും അതിന് ആഗ്രഹിക്കുകയും ഇല്ല. ഞാൻ എന്റേതായി തീരുമാനമെടുത്ത് ബാക്ക് എടുത്തത് അതുകൊണ്ടാണ് എന്നും കുഞ്ഞിനെ മാത്രം വിചാരിച്ചു കൊണ്ടാണ് എന്നുമാണ് അനുശ്രീ പറയുന്നത്.

KERALA FOX
x