“അതോടെ ഞാൻ ഇവിടം വെറുത്തു ” എല്ലാം തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി മീര ജാസ്മിൻ

ലോഹിതദാസ് ഒരുക്കിയ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നായികയാണ് മീര ജാസ്മിൻ. പിന്നെ മീരയ്ക്ക് തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല. നിരവധി അനവധി ചിത്രങ്ങളുടെ ഭാഗമായി മീര മാറിയെന്നതാണ് സത്യം. മീരയ്ക്ക് ലഭിച്ചതെല്ലാം ശക്തമായ കഥാപാത്രങ്ങളും.. ഒരിക്കലും മറന്നു പോകാത്ത തരത്തിലുള്ള കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാനുള്ള ഭാഗ്യം മീരയെ തേടിയെത്തിയിരുന്നു. സിനിമയിൽ വിജയിച്ചു നിൽക്കുന്ന സമയത്തായിരുന്നു സിനിമയിൽ നിന്നും മീര ഒരു ഇടവേള എടുക്കുന്നത്. മലയാളം കടന്ന് അന്യഭാഷകളിലേക്കും മീര ചേക്കേറി. അന്യഭാഷകളിലും മികച്ച സ്വീകാര്യതയായിരുന്നു മീരയുടെ ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. തമിഴിൽ വിജയ് അടക്കമുള്ള നായകന്മാർക്കൊപ്പം അഭിനയിക്കാനും മീരയ്ക്ക് സാധിച്ചിരുന്നു.

മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി മീര അരങ്ങേറ്റം നടത്തിയിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത മീര ആറു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സിനിമയിലേക്ക് തിരികെ മടങ്ങിയെത്തിയത്. മടങ്ങി വരവാകട്ടെ സത്യൻ അന്തിക്കാടിന്റെ മകളിലൂടെയും. ജയറാമിന്റെ നായികയാണ് താരം തിരികെയെത്തിയത്. വലിയ സ്വീകാര്യത തന്നെയായിരുന്നു മീരയ്ക്ക് ലഭിച്ചിരുന്നതും. തിരിച്ചുവരവിൽ മോഡലിങ്ങിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുവാനും മീര മറന്നിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങിയ മീര താൻ തന്നെയാണ് ഈ അക്കൗണ്ട് പരിശോധിക്കുക എന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ കാലം മാറിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം ഒന്നും ഇല്ലങ്കിൽ നമ്മൾ അപ്ഡേറ്റഡ് ആവില്ല എന്നും മീര ഇതിന് മറുപടിയായി പറഞ്ഞിരുന്നു.

ശേഷം മോഡലിങ്ങിൽ സജീവമാകാൻ തന്നെ മീര തീരുമാനിച്ചിരുന്നു. നിരവധി ആരാധകർ ആയിരുന്നു താരത്തിന്റെ ചിത്രങ്ങൾക്ക് പിന്തുണയുമായി എത്തിയത്. പഴയതിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു തിരിച്ചു വരവിൽ മീരയുടെ ഫാഷൻ സെൻസ് മാറി എന്ന് പറയുന്നത് ആണ് സത്യം. പലപ്പോഴും ചുരിദാറിലോ സാരിയിലോ മാത്രം കണ്ട മീരയെ അല്പം ബോൾഡ്‌ ലുക്കിലാണ് പിന്നീട് കാണാൻ സാധിച്ചിരുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ എത്തിയ മീരയുടെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. ഇപ്പോൾ വീണ്ടും ഫ്ലോറൽ വൈഡ് നെക്ക് ഗൗണിൽ ഒരു ഹോട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് മീര. മീരയുടെ പുതിയ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഒരു ബാർബി ഡോളിനെ പോലെ സുന്ദരിയായാണ് ഈ ചിത്രത്തിൽ മീരയെ കാണാൻ സാധിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ ഒന്നാകെ കമന്റ് ചെയ്തിരിക്കുന്നത്.

എത്ര സുന്ദരിയാണ് എന്നും മമ്മൂട്ടിക്ക് പഠിക്കുകയാണോ എന്നും പോലും ചിലർ ചോദിക്കുന്നുണ്ട്. പ്രായം റിവേഴ്സ് ഗിയറിലേക്ക് പോവുകയാണല്ലോ എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ മീര തന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരെ അറിയിക്കാറുണ്ട്. കുടുംബത്തോടൊപ്പം ഉള്ള ചില ചിത്രങ്ങളും ഇടയ്ക്ക് താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. ഈ ചിത്രങ്ങളും വളരെ വേഗം വൈറലായി മാറും…ഒരുകാലത്ത് മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി സിനിമയിൽ കത്തിനിന്ന താരമായിരുന്നു മീര ജാസ്മിൻ , സിനിമയിൽ അവസരങ്ങൾ കൂടിയതും ഗോസിപ്പുകളും മീരയെ തേടിയെത്തി .. എന്നാൽ ആരോപണങ്ങൾക്കും ഗോസ്സിപ്പുകൾക്കും ജെബി ജംഗ്ഷൻ പരിപാടിയിൽ എത്തിയപ്പോൾ മീര മറുപടി നൽകുകയും ചെയ്തു . സിനിമാരംഗത്തെ ചില പ്രവണതകളോട് ഒത്തുപോകാൻ പറ്റില്ല എന്ന് തോന്നി , തനിക്ക് ഒത്തുപോകാൻ സാധിക്കില്ല എന്ന് തോന്നിയപ്പോൾ സിനിമാലോകം താൻ വെറുത്തെന്നും അന്ന് മീര പറഞ്ഞിരുന്നു ..അതുകൊണ്ടാണ് സിനിമയിൽ നിന്നും മാറി നിന്നതിന് കാരണമായി മീര പറഞ്ഞത്

KERALA FOX
x