പ്രേഷകരുടെ പ്രിയ പരമ്പര ഉപ്പും മുളകിലെ പ്രേഷകരുടെ കൊച്ചുമിടുക്കി പാറുക്കുട്ടിയുടെ പ്രതിഫലം എത്രയാണെന്നറിയാവോ ?

മലയാളി പ്രേക്ഷകർക്കെല്ലാം വളരെയധികം പ്രിയപ്പെട്ട പരിപാടിയാണ് ഉപ്പും മുളകും. പുരുഷന്മാരെ കൊണ്ടു പോലും സീരിയൽ കാണാൻ പഠിപ്പിച്ചത് ഈ പരമ്പരയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. പാറമട വീട്ടിൽ ബാലുവും നീലവും ഇവരുടെ മക്കളും ആണ് സ്വീകരണമുറി അടക്കി ഭരിക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. സ്വന്തം വീട്ടിൽ നടക്കുന്ന പ്രശ്നങ്ങളെ പോലെയാണ് പ്രേക്ഷകർ ഇവരുടെ വീട്ടിലെ ഓരോ പ്രശ്നങ്ങളെയും നോക്കിക്കാണുന്നത്. നിരവധി ആരാധകരാണ് ഈ പരിപാടിക്ക് ഇപ്പോഴുമുള്ളത്. നമ്മുടെ വീട്ടിൽ നടക്കുന്ന സംഭവങ്ങളെ ലളിതമായ ഹാസ്യത്തിന്റെ മേമ്പടിയോടെ അവതരിപ്പിക്കാൻ സാധിക്കുക എന്നതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്.

ഇപ്പോൾ ഉപ്പും മുളകും പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം ആരാണെന്ന് ചോദിച്ചാൽ എല്ലാവരും പറയുന്ന പേര് പാറുക്കുട്ടിയുടെ തന്നെയായിരിക്കും. കുറുമ്പും കുസൃതിയും നിറഞ്ഞ നിൽക്കുന്ന പാറുക്കുട്ടിയുടെ എപ്പിസോഡുകൾക്കാണ് ആരാധകർ നിരവധി ഉള്ളത്. യഥാർത്ഥ പേര് അമയ എന്നാണെങ്കിൽ പോലും ഇന്ന് കേരളക്കര മുഴുവൻ പാറുക്കുട്ടി എന്ന പേരിലാണ് ഈ കൊച്ചു മിടുക്കി അറിയപ്പെടുന്നത്. കുറച്ചുനാളുകൾക്ക് ശേഷം സ്വന്തമായി വരുമാനം ഉണ്ടാക്കാൻ സാധിച്ച ഒരു താരമാണ് പാറുക്കുട്ടി എന്ന് പറയേണ്ടിയിരിക്കുന്നു. രണ്ടാം വരവിൽ കുറച്ചുകൂടി മുതിർന്നത് കൊണ്ട് തന്നെ അല്പം കുസൃതികളും കുറുമ്പുകളും ഒക്കെ കൂടിയിട്ടുണ്ട് പാറുക്കുട്ടിയുടെ കഥാപാത്രത്തിന്. തന്റെ നാലാം മാസം മുതൽ അഭിനയിക്കാൻ തുടങ്ങിയതാണ് പാറുക്കുട്ടി.

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ നടി തന്നെ പാറുക്കുട്ടിയാണെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്.  നാലാം വയസ് മുതൽ തന്നെ അധ്വാനിച്ച് ജീവിക്കുകയാണ് പാറുക്കുട്ടി എന്ന് രസകരമായി പറയുന്നു. മിയ ജോർജ് അതിഥി ആയി എത്തിയ ഫ്ലവേഴ്സ് ഒരുകോടി എന്ന ഷോയിലാണ് പാറുക്കുട്ടി വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ശ്രീകണ്ഠൻ നായർ പറയുന്നത്.2000 രൂപയായിരുന്നു ആദ്യം പാറുക്കുട്ടിയുടെ പ്രതിഫലമെന്ന് പറയുന്നത്. എല്ലാ ദിവസവും 2000 രൂപ വാങ്ങിയായിരുന്നു പാറുക്കുട്ടി പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരുന്നത്. ഇപ്പോഴും ഉപ്പും മുളകിലെ ഏറ്റവും ശ്രദ്ധ നേടുന്ന താരം പാറുക്കുട്ടി തന്നെയാണ്. അനിൽകുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും മകളാണ് പാറുക്കുട്ടി.

അമേയയെ വീട്ടിൽ ചക്കിയെന്നായിരുന്നു ആദ്യ സമയങ്ങളിൽ വിളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വീണ്ടും പേരു മാറി പാറുക്കുട്ടിയായി മാറിയിരിക്കുകയാണ്. എല്ലാവരും ഇപ്പോൾ പാറുക്കുട്ടി എന്ന് തന്നെയാണ് താരത്തെ വിളിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അമയ എന്നാണ് പേര് എങ്കിലും എല്ലാവരും പാറുക്കുട്ടി എന്ന് തന്നെയാണ് എവിടെപ്പോയാലും വിളിക്കുന്നത് എന്നാണ് പറയുന്നത്. വളരെ മികച്ച രീതിയിൽ ഉള്ള പ്രകടനം തന്നെയാണ് ചിത്രത്തിൽ പാറുക്കുട്ടി നടത്തുന്നത്. പാറുക്കുട്ടിയുടെ കുറുമ്പുകളും കുസൃതികളും ഒക്കെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

KERALA FOX
x