വിടപറഞ്ഞ പ്രിയ നടൻ കോട്ടയം പ്രദീപിന്റെ മകളുടെ വിവാഹം കഴിഞ്ഞു , ആശംസകളുമായി ആരാധകർ

വിടപറഞ്ഞ മലയാളി പ്രേഷകരുടെ പ്രിയ നടനായിരുന്ന കോട്ടയം പ്രദീപിന്റെ മകളുടെ വിവാഹം കഴിഞ്ഞു , കോട്ടയം പ്രദീപ് – മായ ദമ്പതികളുടെ മകൾ വൃന്ദയും തൃശൂർ ഇരവ് സഹദേവന്റെയും വിനയയുടെയും മകൻ ആഷിക്കുമാണ് വിവാഹിതരായത് ..അച്ഛൻ പ്രദീപിന്റെ സ്ഥാനത്ത് നിന്ന് മകൻ വിഷ്ണു ശിവ പ്രദീപ് വൃന്ദയുടെ കൈപിടിച്ച് നൽകുകയായിരുന്നു ..വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് . വിഷ്ണുവായിരുന്നു വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് . വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്.

വിവാഹത്തിൽ സിനിമ -രാഷ്ട്രീയ മേഖലയിൽ നിന്നുള്ളർ പങ്കെടുത്തിരുന്നു . വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ദമ്പതികൾക്ക് ആശംസകളുമായി നിരവധി ആരാധകരും രംഗത്ത് എത്തിയിരുന്നു . അച്ഛനില്ലാതെ വിവാഹപ്പന്തലിൽ നിൽക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എങ്കിലും അതെല്ലാം മറികടന്ന് സന്തോഷമായി ജീവിക്കണമെന്നും അച്ഛന്റെ അനുഗ്രഹം എന്നും ഒപ്പമുണ്ടാകും നിന്നടക്കം നിരവധി കമന്റ് കാൾ ചിത്രത്തിന് താഴെ വരുന്നുണ്ട് . വ്യത്യസ്‍തമായ അഭിനയശൈലികൊണ്ടും സംസാരശൈലികൊണ്ടും മലയാളി പ്രേഷകരുടെ ഇഷ്ട നടനായി മാറിയ താരമായിരുന്നു കോട്ടയം പ്രദീപ് , ഈ നാട് ഇന്നലെവരെ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയലോകത്തേക്ക് എത്തിയത് .

പിന്നീട് നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത താരം 80 ഓളം ചിത്രങ്ങളിൽ വിഷമിടുകയും നിരവധി ആരാധകരെ സമ്പാദിക്കുകയും ചെയ്തു . എന്നാൽ ആരാധകരെയും സിനിമാ ലോകത്തെയും കണ്ണീരിലാഴ്ത്തി താരം 2022 ൽ വിടപറഞ്ഞിരുന്നു . ഭാര്യയും മകനും , മകളും അടങ്ങുന്ന കുടുംബമായിരുന്നു പ്രദീപിന്റേത് . മകൾ വൃന്ദ ബിടെക് ബിരുദധാരിയും , മകൻ വിഷ്ണു ശിവ പ്രദീപ് ഫാഷൻ ഡിസൈനറുമാണ് .

 

KERALA FOX
x