“മാലിന്യകൂമ്പാരത്തിൽ നിന്നും രെക്ഷിച്ച് തന്റെ മൂന്നു മക്കളുടെ ഒപ്പം പൊന്നുപോലെ മകളായി വളർത്തി , സ്വന്തം മക്കൾക്കൊപ്പം ജീവന് തുല്യം സ്നേഹിച്ചു” , മിഥുൻ ചക്രവർത്തിയുടെ മകൾ ദിഷാനിയുടെ അറിയാക്കഥ

ഇന്ത്യൻ സിനിമയുടെ തന്നെ ഡിസ്കോ ഡാൻസറായി അറിയപ്പെട്ടിരുന്ന മിഥുൻ ചക്രവർത്തിയുടെ സഹായഹസ്തം കൊണ്ടാണ് ഇന്ന് ദിഷാനി എന്ന പെൺകുട്ടിയുടെ ജീവിതം വളരെ മികച്ച രീതിയിൽ നിലനിൽക്കുന്നത്. ഒട്ടുമിക്ക സിനിമ താരങ്ങളുടെയും മക്കളുടെ ജീവിതം എന്നത് അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് സിനിമ ലോകത്തേക്ക് എത്തുക എന്നത് തന്നെയാണ്. ബോളിവുഡിലും മലയാളത്തിലും ഒക്കെ ഇത്തരത്തിലുള്ള രീതികൾ പിന്തുടർന്നു വരുന്നത് നമ്മൾ കണ്ടിട്ടുമുള്ളതാണ്. ഇത്തരത്തിൽ താരങ്ങൾ ആയിട്ടുള്ള വരും നിരവധിയാണ്. അതുപോലെ താരങ്ങളുടെ മക്കളുടെ കുട്ടിക്കാലം മുതൽ തന്നെ മാധ്യമങ്ങളും ഒപ്പം ഉണ്ടാകാറുണ്ട് എന്നതാണ് സത്യം. ചില താരങ്ങൾ കുട്ടികളുടെ പ്രൈവസിക്ക് വലിയ പ്രാധാന്യം നൽകുകയും അതുകൊണ്ടുതന്നെ അവരുടെ മുഖം പോലും മാധ്യമങ്ങൾക്ക് കാണാൻ അനുവദിക്കാതിരിക്കുകയും ആണ് ചെയ്യാറുള്ളത്.

അത്തരത്തിൽ മാധ്യമങ്ങൾ ചെറുപ്പം മുതൽ തന്നെ പിന്നാലെ കൂടിയ മക്കളുടെ പേരിൽ മുൻപിൽ നിൽക്കുന്നവരാണ് ഷാറൂഖാന്റെ പുത്രിയായ സുഹാന ഖാൻ. ഷാറൂഖാന്റെ മകളായ സുഹാന ഖാൻ തന്റെ അഭിനയമോഹം പലതവണ വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ പ്രേക്ഷകർക്ക് വളരെ വ്യക്തമായി അറിയാം. ഇന്നല്ലെങ്കിൽ നാളെ താരം എണ്ണം പറഞ്ഞ ഒരു നായികയായി മാറുമെന്ന കാര്യത്തിൽ ആർക്കും യാതൊരു തർക്കവുമില്ല എന്നതാണ് സത്യം. വിദേശത്ത് പോയി താരമാഭിനയം പഠിച്ചതെല്ലാം പ്രേക്ഷകർക്ക് വളരെ സുപരിചിതമായ ചില കാര്യങ്ങൾ തന്നെയാണ്. ഷാറൂഖിന്റെ മകളെപ്പോലെ തന്നെ പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു താരപുത്രിയാണ് മിഥുൻ ചക്രവർത്തിയുടെ മകളായ ദിഷാനി ചക്രവർത്തി എന്നത്. എന്നാൽ ദിഷാനിയുടെ സിനിമ അരങ്ങേറ്റത്തിന് മുൻപ് ഒരു ചില പഴയകാല ഓർമ്മകളെ കുറിച്ച് കൂടി പങ്കുവയ്ക്കേണ്ടതായി മാലിന്യ കൂമ്പാരത്തിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ട് വരികയായിരുന്നു ദിഷാനിയെ മിഥുൻ ചക്രവർത്തി.

ദിഷാനിയെ ദത്ത് എടുത്തതും പിന്നീട് മകളായി ഉപരോധിക്കുന്നതും ഒക്കെ ആളുകൾക്ക് അറിഞ്ഞ കാര്യമാണ്. ദിഷാനിയുടെ ജീവിതം പലർക്കും പ്രചോദനമാണ് എന്നതാണ് സത്യം. ഇന്ത്യൻ സിനിമയുടെ തന്നെ ഡിസ്കോ ഡാൻസറായി അറിയപ്പെട്ടിരുന്ന മിഥുൻ ചക്രവർത്തിയുടെ സഹായഹസ്തം കൊണ്ടാണ് ഇന്ന് ദിഷാനി എന്ന പെൺകുട്ടിയുടെ ജീവിതം വളരെ മികച്ച രീതിയിൽ നിലനിൽക്കുന്നത്. ഒരു പിഞ്ചുകുഞ്ഞിനെ മാതാപിതാക്കൾ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ചു പോയി. ഈ കുട്ടിയെ കുറിച്ച് അറിഞ്ഞ ആരോ ആണ് മിഥുൻ ചക്രവർത്തിയുടെ അരികിലേക്ക് എത്തിയിരുന്നതും ഇക്കാര്യം പറയുന്നതുമൊക്കെ. കുട്ടിയെ കണ്ടതും മിഥുൻ ചക്രവർത്തിയും ഭാര്യയെ യോഗിത ബലിയും അവളെ ദത്തെടുക്കുവാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു ചെയ്തത്. തുടർന്നാണ് നിയമപ്രകാരം ഉള്ള എല്ലാ നടപടികളും അവർ പൂർത്തിയാക്കിയത്.

അവർ മകളെ പോലെ ആയിരുന്നില്ല ദിഷാനിയെ വളർത്തിയത്. മകളെക്കാൾ സ്നേഹത്തോടെ ആയിരുന്നു വളർത്തിയിരുന്നത്. മൂന്ന് ആൺമക്കൾ ആയിരുന്നു ഇവർക്ക്. അതുകൊണ്ട് തന്നെ ഒരു രാജകുമാരിയെ പോലെയാണ് ദിഷാനി വളർന്നത് എന്ന് പറയണം. സൂപ്പർതാരം സൽമാൻ ഖാന്റെ ഒരു വലിയ ആരാധിക കൂടിയാണ് ദിഷാനി. ചെറുപ്പം മുതൽ തന്നെ സിനിമയായിരുന്നു ദിഷാനി പരിചയിച്ചത്. ഇപ്പോൾ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ അഭിനയം പഠിക്കുകയാണ് ദിഷാനി. അധികം വൈകാതെ തന്നെ സിനിമയിലേക്ക് ദിഷാനിയും എത്തുമെന്നാണ് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.

KERALA FOX
x