“ആരോഗ്യനില മോശമാണ് , ആശുപത്രിയിലാണ് , എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം” , കുറിപ്പുമായി പ്രിയനടി സുമ ജയറാം

മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങി നിന്ന് നടിയാണ് സുമ ജയറാം. പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ് സുമ ജയറാം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരെ അറിയിക്കാറുണ്ട് താരം. താരത്തിന് കുഞ്ഞുങ്ങൾ ജനിച്ചതും അമ്മയായ സന്തോഷമനുഭവിക്കുന്നതും ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ താരം അറിയിക്കാറുണ്ട്. ആരാധകരുമായി നിരന്തരം സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് സുമ. ഇപ്പോൾ സുമ പങ്കുവെച്ച പുതിയൊരു പോസ്റ്റ് ആണ് ആരാധകരിൽ വേദന ഉളവാക്കിയിരിക്കുന്നത്. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ താരങ്ങൾക്കൊപ്പം മികച്ച നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ സാധിച്ചിട്ടുള്ള ഒരു നടി തന്നെയാണ് സുമ. തന്റെ ജീവിതത്തിലെ ഒരു മോശം അവസ്ഥയെക്കുറിച്ച് ആണ് ഇപ്പോൾ സുമ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.


ഇഷ്ടം, ക്രൈം ഫയൽ, ഭർത്താവ് ഉദ്യോഗം, കുട്ടേട്ടൻ, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലാണ് സുമ കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത്. ഇഷ്ടം, എന്റെ സൂര്യപുത്രി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ളതുമാണ്. 1988 ഉത്സവപ്പിച്ചെന്ന് എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്ക് സുമയുടെ കടന്നുവരവ്. മമ്മൂട്ടി നായകനായ കുട്ടേട്ടനിലെ സുമയുടെ കഥാപാത്രമാണ് പ്രേക്ഷകർക്കിടയിൽ സുമയെ കൂടുതൽ പരിചിതയാക്കിയത്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു. ചിത്രത്തിൽ ശ്രീനിവാസന്റെ ഭാര്യയുടെ വേഷത്തിൽ വളരെ പക്വതയോടെ ഒരു പ്രകടനമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. പ്രായം എത്രയായാലും അടിപൊളിയായി ജീവിക്കണമെന്ന് ആഗ്രഹമാണ് തനിക്ക് ഉള്ളതെന്നും ഒരിക്കലും തനിക്ക് ഇത്രയും പ്രായമായല്ലോന്ന് ഒരു ഭീതിയോ ഭയമോ തനിക്ക് ഉണ്ടാകാറില്ലന്നും ആണ് സുമ പറഞ്ഞിട്ടുള്ളത്.

വളരെ വേദനകരമായ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന തനിക്ക് പ്രേക്ഷകരുടെ പ്രാർത്ഥന ആവശ്യമാണെന്നും താരം പറയുന്നുണ്ട്. ആരോഗ്യനില തൃപ്തികരമല്ല, എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എന്നാൽ എന്താണ് നടിയുടെ അസുഖമെന്ന് ഇതുവരെ സുമ തുറന്ന് പറഞ്ഞിട്ടില്ല. ചിത്രം വൈറൽ ആയതോടെ നിരവധി ആളുകളാണ് താരത്തിന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് ചോദിച്ചു എത്തിയിരിക്കുന്നത്. എത്രയും വേഗം സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കാമെന്നും എന്താണ് അസുഖമെന്നും ഒക്കെയാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മക്കൾക്കൊപ്പം യാത്രകളിലും അവധി ആഘോഷത്തിലും മറ്റുമായിരുന്നു സുമ എന്ന് പഴയ ചിത്രങ്ങളും പോസ്റ്റുകളും സൂചിപ്പിച്ചു കൊണ്ടിരിക്കുന്നത്. 48 ആമത്തെ വയസ്സിൽ അമ്മയായ സന്തോഷം ഒരുപാട് തന്നെ അനുഭവിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. രണ്ട് ആൺകുട്ടികളായിരുന്നു പിറന്നിരുന്നത്. ശിശുദിനത്തിൽ ചാച്ചാജിയുടെ വേഷത്തിൽ ഇരിക്കുന്ന തന്റെ മക്കളുടെ ചിത്രങ്ങളും സുമ പങ്ക് വച്ചിരുന്നു. അതിനുപുറകമയാണ് ഇപ്പോൾ ആരോഗ്യസ്ഥിതി മോശമാണ് എന്ന് പറഞ്ഞുകൊണ്ട് സുമ എത്തിയിരിക്കുന്നത്.

KERALA FOX

Articles You May Like

x