“ബ്ലീഡിങ്ങായി കുഞ്ഞ് പോകുന്ന അവസ്ഥ അവരെ എത്തി അതിനെല്ലാം കാരണം ഏട്ടനോട് മറച്ചുവെച്ച തെറ്റുകളായിരുന്നു” , ജീവിതത്തിൽ നേരിടേണ്ടി വന്ന അവസ്ഥയെക്കുറിച്ച് സീരിയൽ ദർശന ദാസ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് ദർശന. ഇപ്പോൾ സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റെ ആളും എന്ന പരിപാടിയിലൂടെ ദർശനയുടെ ഭർത്താവ് അനൂപും പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയായി മാറിയിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് എത്തുന്ന അഭിമുഖങ്ങളും പരിപാടികളും ഒക്കെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഞാനും എന്റെ ആളും എന്ന പരിപാടിയിൽ തങ്ങൾ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചാണ് മത്സരാർത്ഥികൾ പറയേണ്ടത്. അത്തരത്തിൽ തന്റെ ജീവിതത്തിലെ ചില പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ ദർശനയും അനൂപും. ഇരുവരും രണ്ട് വ്യത്യസ്തമായ മതവിശ്വാസത്തിൽ ഉള്ളവരാണ് എന്നും ദർശനയുടെ വീട്ടിൽ കുഞ്ഞായതിനു ശേഷം തങ്ങളുടെ പ്രണയം അംഗീകരിച്ചിരുന്നില്ല എന്ന് ഒക്കെ ഇവർ പരിപാടിയിൽ പറഞ്ഞിരുന്നു.

ഇപ്പോൾ ഇതുവരെ താൻ അനൂപിനോട് പറയാത്ത ഒരു കാര്യമാണ് പരിപാടിയിൽ വച്ച് ദർശന പറയുന്നത്. വാക്കുകൾ ഇങ്ങനെയാണ്.. ” തന്റെ പ്രെഗ്നൻസി വളരെയധികം കോംപ്ലിക്കേറ്റഡ് ആയിരുന്നു. എന്നാൽ അതിന്റെ കാരണം താൻ തന്നെയാണ്. ഗർഭത്തിന്റെ നാലാം മാസവും താൻ അഭിനയിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം ഷൂട്ടിനിടയിൽ വണ്ടി ഒന്ന് ചാടി. ചെറുതായി ചില അസ്വസ്ഥതകൾ ഒക്കെ ഉണ്ടായിരുന്നു. എന്നാൽ അത് മറ്റു കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. ബ്ലീഡിങ് ഒന്നും ആവാതെ രക്ഷപ്പെടുകയായിരുന്നു ചെയ്തിരുന്നത്. ആ കാര്യം അനൂപിനോട് പറഞ്ഞിരുന്നു എന്നും ദർശന പറയുന്നു. അതിനു ശേഷം അനൂപിനോട് മറച്ചു വച്ച മറ്റൊരു കാര്യത്തെക്കുറിച്ച് ദർശന വെളിപ്പെടുത്തിയത്. ഈ സംഭവത്തിനുശേഷം കൂടെ അഭിനയിക്കുന്ന ചേച്ചി അവർക്ക് ഒരു വ്ലോഗ് ചെയ്യണം ബോണക്കാട് വരെ വരുമോന്ന് ചോദിച്ചു.

എന്നാൽ അനൂപിനോട് പറഞ്ഞപ്പോൾ റോഡ് വളരെ മോശമാണ് പോകേണ്ട എന്നായിരുന്നു തനിക്ക് ലഭിച്ച മറുപടി. പക്ഷേ പോവണമെന്ന് ആഗ്രഹം തനിക്ക് മാറ്റിവയ്ക്കാൻ സാധിച്ചില്ല. ഇതോടെയാണ് ഞങ്ങൾ ബോണക്കാട് പോകുന്നത്. പൊന്മുടിയിലേക്കാണെന്ന് അനൂപിനോട് താൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ കുഴപ്പമില്ല റോഡ് നല്ലതാണെന്നും ശ്രദ്ധിച്ചു പോയിട്ട് വരൂ എന്നും അനൂപ് പറയുകയും ചെയ്തതായി ദർശന പറയുന്നു. എന്നാൽ താൻ അന്ന് പറഞ്ഞത് ഒരു നുണ മാത്രമായിരുന്നു. ബോണക്കാട്ടേക്ക് തന്നെയാണ് തങ്ങൾ പോയിരുന്നത്. റോഡ് മോശമായിരുന്നു അവിടെ പോയി വന്നു കുറച്ചു കഴിഞ്ഞപ്പോഴേക്കും തനിക്ക് ബ്ലീഡിങ് ആവുകയും ചെയ്തിരുന്നു. സ്കാനിങ് ചെയ്തപ്പോൾ കുഞ്ഞിനെ കിട്ടില്ലെന്ന് വരെ പറഞ്ഞു എന്നാണ് ദർശന പറയുന്നത്. അത് കേട്ടപ്പോഴാണ് തനിക്ക് വലിയ കുറ്റബോധം തോന്നിയിരുന്നത്.

താൻ ഭർത്താവിനോട് പറയാതെ ചെയ്ത തെറ്റിന്റെ ഫലമാണ് ഇതെന്ന് ഓർത്ത് താൻ അപ്പോൾ കരഞ്ഞു. എന്നാൽ പിന്നീടും ദർശന നടന്ന കാര്യങ്ങൾ അനൂപിനെ അറിയിച്ചില്ല എന്നാണ് വേദിയിൽ വച്ച് പറയുന്നത്. ആറുമാസത്തോളം ദർശനയ്ക്ക് ബെഡ് റെസ്റ്റ് നിർദ്ദേശിച്ചു ഡോക്ടർ. അതോടെ അഭിനയം ദർശന താത്കാലികമായി നിർത്തുകയായിരുന്നു ചെയ്തത്. ബാത്റൂമിൽ പോകണമെങ്കിൽ പോലും ഒരാളുടെ സഹായം ആവശ്യമായിരുന്നു. ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും പറ്റുന്നില്ലങ്കിൽ കുഞ്ഞിനെ കളയാം എന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. എന്നാൽ അനൂപ് തന്നെ അതൊന്നും അറിയിച്ചിരുന്നില്ലന്നും ഒക്കെയാണ് ദർശന പറയുന്നത്.

KERALA FOX
x