അച്ഛൻ ജയിലിൽ , ‘അമ്മ ഉപേക്ഷിച്ചുപോയി , ഉറ്റവർ ഉപേക്ഷിച്ചിട്ടും 10 വയസുകാരനെ ഉപേഷിച്ചുപോകാതെ നായക്കുട്ടി..വൈറലായ സംഭവം ഇങ്ങനെ

മുസാഫർ നഗറിൽ നിന്നും വളരെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പിതാവ് ജയിലിൽ ആയതോടെ അമ്മയെ ഉപേക്ഷിച്ചു പോയ ഒരു പത്ത് വയസ്സുകാരന്റെ ജീവിതമാണിത്. 10 വയസ്സുകാരനായ അങ്കിത്തിന്റെ ജീവിതം ഇന്ന് തെരുവിലാണ്. ഒരു നായക്കുട്ടിക്കൊപ്പം ആണ് ഇപ്പോൾ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. തെരുവിൽ ബലൂൺ വിറ്റും ചായക്കടയിൽ ജോലി എടുത്തുമൊക്കെയാണ് ഉപജീവനമാർഗ്ഗം ഇപ്പോൾ കണ്ടെത്തുന്നത്. പിതാവ് ജയിലിൽ ആണെന്നും മാതാവ് ഉപേക്ഷിച്ചതാണെന്ന് മാത്രമാണ് അറിവ് ഉള്ളത്. ലഭിക്കുന്ന പണത്തിൽ വാങ്ങുന്ന ഭക്ഷണം തനിക്കൊപ്പം ഉള്ള ഡാനി എന്ന നായക്ക് കൂടി അങ്കിത്ത് പകുത്തു നൽകും. ഉറക്കവും ഡാനിക്കൊപ്പം തെരുവിൽ തന്നെയാണ്. കുറെ വർഷങ്ങളായി അങ്കിത്തിന്റെ ജീവിതം ഇതേ രീതിയിലാണ് മുൻപോട്ടു പോകുന്നത്.

കഴിഞ്ഞദിവസം ഡാനിയും അങ്കിത്തും ഒരു പുതപ്പിനുള്ളിൽ കിടന്നുറങ്ങുന്ന ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അങ്കിത്തിന്റെ ജീവിതം അതിനുശേഷം എല്ലാവരും അറിഞ്ഞു തുടങ്ങിയത്. അടച്ചിട്ട ഒരു കടമുറിയുടെ വരാന്തയിൽ ഡാനി എന്ന നായക്കുട്ടിക്കൊപ്പം ഒരു പുതപ്പിനുള്ളിൽ ചുരുണ്ടു കൂടിയ നിലയിലുള്ള അങ്കിത്തിന്റെ ചിത്രം എല്ലാവരിലും ഒരു വേദന നിറച്ചിരുന്നു. ചിത്രം ശ്രദ്ധയിൽപ്പെട്ട അധികാരികൾ ഈ കുട്ടിയെ കണ്ടെത്താൻ നിർദ്ദേശം നൽകുകയാണ് ചെയ്തത്. തിങ്കളാഴ്ചയായിരുന്നു അങ്കിത്തിനെ കണ്ടെത്തുന്നത്. നിലവിൽ മുസാഫർ നഗർ പോലീസിന്റെ സംരക്ഷണത്തിലാണ് അങ്കിത്തും നായ്ക്കുട്ടി ഡാനിയും. ഡാനി അങ്കിത്തിന്റെ പരിസരത്തു നിന്നും മാറാറില്ല എന്നാണ് അരിയുന്നത്. ജോലി ചെയ്യുന്ന കടയുടെ ഉടമ പറയുന്നത് നായ്ക്കുള്ള പാൽപോലും ആരിൽ നിന്നും സൗജന്യമായി സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്യാറില്ല. അങ്കിത്തിന്റെ രക്ഷിതാക്കൾ ആരാണെന്ന് അറിയാനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

ബന്ധുക്കളെ കണ്ടെത്തുന്നത് വരെ അങ്കിത്തിന്റെ സംരക്ഷണ ചുമതല ഷീലാദേവി എന്ന സ്ത്രീയെയാണ് പോലീസ് ഏൽപ്പിച്ചിരിക്കുന്നത്. ഒപ്പം തന്നെ അങ്കിത്തിന് വിദ്യാഭ്യാസം നൽകാനുള്ള ചില നീക്കങ്ങളും നടന്നു വരുന്നുണ്ട്. ഇത്തരത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്ന നിരവധി ബാല്യങ്ങൾ തെരുവിൽ ഉണ്ടായിരിക്കാം. അവരെയെല്ലാം തന്നെ കണ്ടെത്തണം എന്നാണ് ആളുകൾ പറയുന്നത്. വളരെ വേദനയോടെയാണ് ഇത്തരം വാർത്തകളെ കാണാൻ സാധിക്കുന്നതേന്നും പത്ത് വയസ്സ് മാത്രമുള്ള ഒരു കുഞ്ഞ് തെരുവിൽ ഇങ്ങനെ തന്റെ ജീവിതവുമായി മുൻപോട്ട് പോകുന്നത് എത്ര വേദന നിറയ്ക്കുന്ന കാര്യമാണ് എന്നുമായിരുന്നു ആളുകൾ പറഞ്ഞിരുന്നത്. വളരെ വേദനയോടെ തന്നെയാണ് ഈ ഒരു വാർത്തയെ എല്ലാവരും നോക്കി കാണുന്നത്.

KERALA FOX
x