“അവസാനം കണ്ടിറങ്ങുമ്പോ കഷണ്ടിത്തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത് “- അമ്മാവനായ കൊച്ചുപ്രേമനെക്കുറിച്ചുള്ള ഗായിക അഭയ ഹിരണ്മയിയുടെ കുറിപ്പ് വൈറലാകുന്നു

മലയാളി പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു ഹാസ്യതാരമായ പ്രിയ നടൻ കൊച്ചുപ്രേമൻ വിടങ്ങി എന്ന വാർത്ത . താരങ്ങൾ അടക്കം നിരവധി ആളുകളാണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു രംഗത്ത് വരുന്നത് . ഇപ്പോഴിതാ കൊച്ചുപ്രേമനെക്കുറിച്ചുള്ള ഗായിക അഭയ ഹിരണ്മയി മുൻപ് പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുന്നത്..കൊച്ചുപ്രേമന്റെ പ്രിയപ്പെട്ട സഹോദരിയുടെ രണ്ടുപെൺമക്കളിൽ മൂത്തവളാണ് അഭയ ഹിരണ്മയിയും അനുജത്തി വരദ ജ്യോതിർമയിയും. ഫിലിം ക്രിട്ടിക്സ് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ലഭിച്ച വേളയിലാണ് മാമനായ കൊച്ചുപ്രേമനെക്കറിച്ച് അഭയ സംസാരിച്ചത്.

തങ്ങളുടെ കുടുംബത്തിന്റെ അഭിമാനം ആണ് മാമൻ. കുട്ടിക്കാലത്തെ ഞങ്ങൾ പെൺകുട്ടികലുടെ ‘ഗിഫ്റ്റ് ബോക്സ്’ ആയിരുന്ന മാമനെന്നും അഭയ പറഞ്ഞു. എത്ര പറഞ്ഞാലും തീരാത്ത വിശേഷണങ്ങൾ നൽകി ഒരിക്കൽ ഓർത്തിട്ടുണ്ട്. അഭയയെ സന്ദർശിക്കാൻ അദ്ദേഹം വീട്ടിലെത്തിയ വേളയിലാണ് അഭയ അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും ചേർത്ത് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ചെയ്തത് .സമ്മാനങ്ങളുമായി എത്തുന്ന പ്രിയപ്പെട്ടവരേ ഇഷ്ട്ടപ്പെടാത്ത കുട്ടികളുണ്ടാവില്ല. അത്തരത്തിൽ അഭയയുടെ ബാല്യകാലത്തെ അവിസ്മരണീയമാക്കിയ വ്യക്തിയാണ് മാമൻ. ‘ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വർണ്ണക്കമ്മൽ കൊണ്ട് തന്നു. പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മൽ…

അങ്ങനെ അങ്ങനെ സമ്മാനങ്ങൾക്കൊണ്ട് തങ്ങളെ സന്തോഷിപ്പിച്ച വ്യക്തിയായിരുന്നു മാമൻ. ആദ്യമായി തനിക്ക് മൊബൈൽഫോൺ വാങ്ങിത്തന്നതും മാമനായിരുന്നു, അതും കോളേജിൽ കയറിയപ്പോൾ. പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോഴും നിറച്ചും ചോക്ലേറ്റ്, ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും… . ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടായിരിക്കും സമ്മാനങ്ങൾ നല്കുന്നതെന്നും ചിലപ്പോൾ തോന്നിയിട്ടുണ്ടെന്നും അഭയ ഹിരൺമയി പറഞ്ഞു. എന്തായാലും സ്നേഹം കൊണ്ടും സമ്മാനങ്ങൾക്കൊണ്ടും എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ട മാമനാണ് അദ്ദേഹമെന്ന് അഭയ കുറിപ്പിൽ പറയുന്നു .

KERALA FOX

Articles You May Like

x