“എല്ലാം ഈശ്വരനെ ഏല്പിച്ചിരിക്കുന്നു , പുള്ളിക്ക് എല്ലാം അറിയാം” , അസുഖത്തെക്കുറിച്ച് ആരാധകരോട് തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി ബീന ആന്റണി

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയായി താരമാണ് ബീന ആന്റണി. 1991 കാലഘട്ടത്തിൽ അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് മൂന്നു പതിറ്റാണ്ട് സിനിമ സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായി നിൽക്കുകയാണ്. സിനിമയിലൂടെയാണ് തുടക്കമെങ്കിലും സീരിയൽ മേഖലയായിരുന്നു താരത്തിന് ഒരു വലിയ കരിയർ ബ്രേക്ക് സമ്മാനിച്ചിരുന്നത് എന്നതാണ് സത്യം. നിരവധി സീരിയലുകളിൽ അഭിവാജ്യ ഘടകമായി ബീന ആന്റണി മാറിയിരുന്നു. ഇപ്പോൾ മൗനരാഗം എന്ന സീരിയലിൽ തന്റെ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് താരം. ഒപ്പം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന പുതിയ സീരിയലിലും താരം തന്നെയാണ് മികച്ച വേഷത്തിൽ എത്തുന്നത്. താരത്തിന്റെ ഭർത്താവ് മനോജും അഭിനയരംഗത്ത് സജീവമാണ്. തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിക്കാറുണ്ട്.

ഒന്നു മുതൽ പൂജ്യം വരെ, യോദ്ധ, ഗോഡ് ഫാദർ, സർഗം, വളയം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ തരത്തിന്റെ സാന്നിധ്യം കാണാൻ സാധിക്കും. വളരെ കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളൂ സോഷ്യൽ മീഡിയയിൽ ഒക്കെ ബീന ആന്റണി സജീവമായി തുടങ്ങിയിട്ട്. ഇപ്പോൾ ബീന ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റും ഒരു കുറുപ്പും ആണ് വൈറലായി മാറുന്നത്. വൈറൽ പനി ആയിട്ടും അത് വകവയ്ക്കാതെ ഡബ്ബിങ് ജോലികൾ ചെയ്യുന്ന താരത്തിന്റെ ഒരു ഫോട്ടോയാണ് ഈ പോസ്റ്റിൽ ഉള്ളത്. എത്ര വൈകിയെങ്കിലും എന്റെ ജോലി ചെയ്തേ പറ്റൂ എന്ന് അവസ്ഥയാണ് സീരിയലിൽ അവധി എടുത്ത് വീട്ടിൽ ഇരിക്കാൻ പറ്റില്ല. എപ്പിസോഡ് മുടങ്ങും. പിന്നെയെല്ലാം ഈശ്വരനെ ഏൽപ്പിച്ചിരിക്കുകയാണ്. പുള്ളിക്ക് എല്ലാം അറിയാം. കുറച്ചു ദിവസങ്ങളായി വൈറൽ ഫീവറിന്റെ പിടിയിലാണ് എന്നും ബീന ആന്റണി കുറിച്ച കുറിപ്പിൽ പറയുന്നു. നിരവധി ആളുകളാണ് ഇതിന് കമന്റുകളുമായി എത്തിയത്. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് എന്നും ഒക്കെയാണ് ആരാധകർ കമന്റുകളിലൂടെ അറിയിച്ചത്.

പ്രാർത്ഥനകൾ നേർന്നവർക്ക് ബീന ആന്റണി നന്ദി അറിയിച്ചിരുന്നു. മൗനരാഗത്തിന് പുറമേ ആവണി എന്നൊരു സീരിയലിലും ഇപ്പോൾ ബീന ആന്റണി പ്രധാന വേഷത്തിലാണ് എത്തുന്നത്.മഴവിൽ മനോരമയിൽ സംപ്രെക്ഷണം ചെയ്ത പുതിയ സീരിയൽ ആണ് ആവണി. ഈ ഒരു സീരിയലിൽ അമ്മ വേഷത്തിൽ എത്തുന്ന ബീന ആന്റണിയുടെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വില്ലത്തി വേഷമാണെങ്കിലും അമ്മ വേഷമാണെങ്കിലും തനിക്ക് ലഭിക്കുന്ന കഥാപാത്രം വളരെ മികച്ച രീതിയിൽ എത്തിക്കാനുള്ള കഴിവ് ഉണ്ട് എന്നതാണ് സത്യം. അതുതന്നെയാണ് താരത്തെ എപ്പോഴും മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്ത ആക്കുന്നത്. നിരവധി ആരാധകരെ സ്വന്തമാക്കാൻ ഈയൊരു മേഖലയിൽ താരത്തിന് കഴിയുന്നതും അതുകൊണ്ടു തന്നെയാണ്. നിമിഷ നേരം കൊണ്ട് തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. തസ്‌നിഖാൻ ഒപ്പം താരത്തിന് ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട്.

KERALA FOX
x