ബാനർ കെട്ടി സിനിമ തിയേറ്ററില്‍ വരാനാണെങ്കില്‍ ഫാന്‍സ് അസോസിയേഷനുകളോട് തനിക്ക് താത്പര്യമില്ല; ദിലീപിന്റെ വാക്കുകളുമായി ഫാൻസ് അസോസിയേഷൻ

താരങ്ങളുടെ ആരാധകരും അവരുടെ അസോസിയേക്ഷനുമൊക്കെയായി ഇന്ന് സിനിമാ ലോകം വളരെയധികം ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. അത്തരത്തിലുള്ള പ്രവർത്തനങ്ങള്ക്ക് മുൻതൂക്കെകൊടുത്തുകൊണ് അസോസിയേഷനുകൾ പ്രവർത്തിക്കാവു എന്ന് താരങ്ങൾ വാശി പിടിക്കാറുമുണ്ട്. അത്തരത്തിൽ ഒരുപാട് പ്രവർത്തനങ്ങൾ നടത്തുന്ന ഒന്നാണ് ജനപ്രിയ നായകൻ ദിലീപിൻരെ പേരിലുള്ള ഫാൻസ് അസോസിയേഷൻ. മലയാള സിനിമ അടക്കിവാണിരുന്ന നടൻ ദിലീപ് ജീവിത്തിലെ ചില പ്രതിസന്ധികളിൽ വീണ് ഇടയ്ക്കൊന്ന് പിന്നോട്ട് പോയി എങ്കിലും അന്ന് അദ്ദേഹത്തിനൊപ്പം നിന്ന ഫാൻസ് അസോസിയേഷനുകളും പ്രവർത്തനങ്ങളും സജീവമായിരുന്നു. ദിലീപ് ചെയ്യുന്ന നന്മകളെ കുറിച്ച് പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമാ മേഖലയില്‍ മാത്രമല്ല പുറത്തും ദിലീപ് സാഹയിച്ച നിരവധി പേരുണ്ട്.താന്‍ പോലും അറിയാതെ തന്റെ ഫാന്‍സുകാര്‍ ചെയ്യുന്ന പ്രവൃത്തികളെ കുറിച്ച് ദിലീപ് ഒരിക്കല്‍ പറഞ്ഞിരുന്നു.

കൊവിഡ് കാലത്ത് പോലും ഇവര്‍ തന്നെ കൈയ്യില്‍ നിന്നും പൈസ എടുത്തിട്ട് ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതാണ് ഫാന്‍സ് അസോസിയേഷന്റെ ബലം. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറയാറുള്ളത് പോലെ ഇവരുടെ വരുമാനത്തില്‍ നിന്നും കുറച്ചെടുത്തിട്ടാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. അത് നമുക്കും അഭിമാനം തോന്നുന്ന നിമിഷമാണെന്നാണ്’ ദിലീപ് പറഞ്ഞത്. ദിലീപേട്ടന് ഫാന്‍സ് അസോസിയേഷനോട് ഒട്ടും താല്‍പര്യമില്ലായിരുന്നു. അന്ന് വെട്ടം സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിങ്ങ് നടക്കുന്ന സമയമാണ്. അന്ന് നിങ്ങളുടെ ജീവിതം കളഞ്ഞ് ഫാന്‍സ് അസോസിയേഷന്‍ എന്ന് പറഞ്ഞ് നടക്കരുതെന്നാണ് ദിലീപേട്ടന്‍ ഞങ്ങളോട് അന്ന് പറഞ്ഞത്’. ഒരു വേദിയില്‍ വച്ചാണ് ഫാന്‍സ് അസോസിയേഷന്‍ തുടങ്ങുന്നതിനെ പറ്റി ദിലീപേട്ടനോട് സംസാരിച്ചത്. ബാനർ കെട്ടി സിനിമ തിയേറ്ററില്‍ വരാനാണെങ്കില്‍ ഫാന്‍സ് അസോസിയേഷനുകളോട് തനിക്ക് താത്പര്യമില്ല. പകരം സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നിങ്ങളാല്‍ കഴിയുന്ന എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമെന്ന മനസോട് കൂടിയാണെങ്കില്‍ ഞാനും നിങ്ങളുടെ കൂടെ നില്‍ക്കും.

അതല്ലാതെ എനിക്കൊട്ടും താല്‍പര്യമില്ലെന്നും ദിലീപേട്ടന്‍ പറഞ്ഞിരുന്നു. ആ വാക്ക് ഞങ്ങൾ കേട്ടുവെന്നും, അത്തരം പ്രവർത്തനങ്ങളാണ് ഞങ്ങൾ അസോസിയേഷൻ പ്രവർത്തനങ്ങൾക്കൊണ്ട് നടപ്പാക്കുന്നതെന്നും അം​ഗങ്ങൾ പറഞ്ഞു. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ഒരൊറ്റ വികാരത്തിലൂടെയാണ് ഞങ്ങള്‍ ഈ അസോസിയേഷന്‍ തുടങ്ങിയത്. ‘കൊവിഡ് കാലത്ത് പോലും ഞങ്ങളെ കൊണ്ട് സാധിക്കുന്നതൊക്കെ ചെയ്തിട്ടുണ്ട്. അത് ദിലീപേട്ടന്‍ എന്ന മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ, കൂട്ടായ്മയുടെ ഭാഗമായത് കൊണ്ടാണ്. ഇവിടെ ഇപ്പോഴും നല്ല രീതിയില്‍ ഇത് കൊണ്ട് പോകാന്‍ കഴിഞ്ഞു. ഇനിയും മുന്നോട്ട് പോവുമെന്നും’, ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധി പറയുന്നു. നിരവധിപേർ കമന്റുകളുമായി കുറിപ്പിനു താവെയെത്തി. അദ്ദേഹം ചെയ്യുന്ന നന്മ പ്രവൃത്തികള്‍ എടുത്ത് നോക്കുമ്പോള്‍ ഇതൊക്കെ നിസാരമാണെന്നേ പറയാനുള്ളു. കാരണം അത്രയധികം നന്മ മനസിലുള്ള ആളാണ് ദിലീപെന്നും കുറിപ്പിലുണ്ടായിരുന്നു.

KERALA FOX
x