വെളിച്ചമൊക്കെ തിരിച്ചറിഞ്ഞുതുടങ്ങി , ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകുന്ന വിശേഷം പങ്കുവെച്ച് വൈക്കം വിജയലക്ഷ്‍മി

മലയാളികൾക്ക് വളരെയധികം സുപരിചിതയായ വ്യത്യസ്തമായ ശബ്ദമുള്ള ഗായികയാണ് വൈക്കം വിജയലക്ഷ്മി. സ്വന്തം സ്വരമാധുര്യം കൊണ്ടും ആലാപന മികവുകൊണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ വിജയലക്ഷ്മിക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ഗാനങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം. അതുകൊണ്ടാണ് മലയാളികളുടെ ഹൃദയത്തിലേക്ക് കയറാൻ താരത്തിന് സാധിച്ചിരുന്നത്. താരത്തിന്റെ സ്വകാര്യജീവിതവും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. താരത്തിന് കാഴ്ച കുറവായിരുന്നു. അതാണ് ആരാധകർക്കിടയിൽ വലിയ വേദന നിറച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതാ കാഴ്ചയുടെ പ്രശ്നം പരിഹരിക്കാൻ നടത്തുന്ന ചികിത്സയെക്കുറിച്ച് വിശദമായി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വൈക്കം വിജയലക്ഷ്മി. അമേരിക്കയിലാണ് ചികിത്സ നടക്കുന്നത് എന്നാണ് താരം പറയുന്നത്. കാഴ്ച ലഭിക്കുവാൻ വേണ്ടി അമേരിക്കയിൽ ചികിത്സയിലാണ്. മരുന്ന് കഴിക്കുന്നുണ്ട്. കണ്ണിന് പ്രശ്നമുണ്ടായിരുന്നു അതൊക്കെ മാറി.

ഇപ്പോൾ റെറ്റിനയുടെ പ്രശ്നമാണ് ഉള്ളത്. റെറ്റിന മാറ്റണമെന്നാണ് പറയുന്നത്. വെളിച്ചമൊക്കെ ഇപ്പോൾ തിരിച്ചറിയാമെന്നും പറയുന്നുണ്ട്. അഭിമുഖത്തിൽ സംസാരിച്ചപ്പോൾ ആയിരുന്നു കാഴ്ച തിരികെ ലഭിച്ചതിനെ കുറിച്ച് ഗായിക പറയുന്നത്. കാഴ്ച ലഭിക്കുമ്പോൾ അമ്മയെയും അച്ഛനെയും ദൈവത്തെയും കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും വൈക്കം വിജയലക്ഷ്മി പറയുന്നു. ബുദ്ധിമുട്ടുകൾ ഒക്കെയും താരം സംസാരിക്കുന്നുണ്ട്. കാഴ്ചയില്ലാത്ത ജീവിതത്തിൽ ചില കാര്യങ്ങൾ ആലോചിക്കുമ്പോൾ വിഷമം തോന്നും. ചെറിയ ചെറിയ കാര്യങ്ങളാണ് വിഷമം തോന്നുക. ആരെങ്കിലും എന്തെങ്കിലും വാങ്ങിയാൽ എന്നെ കാണിക്കാതിരിക്കുമ്പോൾ എനിക്ക് ഫീൽ ആകും. കാഴ്ചയില്ലാത്തaതിനാൽ തന്നെ അവഗണിച്ചു എന്ന് തോന്നും. പുറത്തേക്കു പോകുമ്പോൾ സഹോദരി അമ്മയോട് അത് നോക്കൂ ഇത് നോക്കു എന്നൊക്കെ പറയുമ്പോൾ തനിക്ക് വിഷമം വരാറുണ്ട് എന്നും താരം പറയുന്നുണ്ട്.

തന്റെ കുടുംബജീവിതത്തെക്കുറിച്ച് ഒക്കെ തന്നെ ഈ വേദിയിൽ താരം സംസാരിച്ചിരുന്നു.. ഭർത്താവ് എല്ലാകാര്യങ്ങളിലും തനിക്ക് നിയന്ത്രണം വയ്ക്കുകയായിരുന്നു ചെയ്തത്. പാട്ടുപാടുമ്പോൾ താളം പിടിക്കാൻ പാടില്ല എന്നൊക്കെ പറയുമായിരുന്നു. നമ്മൾ വിവാഹം കഴിക്കുന്നത് സമാധാനത്തോടെ ജീവിക്കാൻ അല്ലേ അത് ലഭിക്കാതിരിക്കുകയായിരുന്നു ചെയ്തത്. വിവാഹമോചനം സ്വന്തം തീരുമാനമായിരുന്നു. അച്ഛനെയും അമ്മയെയും തന്നിൽ നിന്നും അകറ്റുവാനുള്ള ശ്രമങ്ങളും ഭർത്താവിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഇതൊക്കെ കൊണ്ടാണ് വിവാഹമോചനത്തിലേക്ക് എത്തിയത്. അക്കാര്യത്തിൽ ഇപ്പോഴും തനിക്ക് കുറ്റബോധം ഒന്നുമില്ലന്നും താരം പറയുന്നുണ്ട്. അയാൾ ഒരു സാഡിസ്റ്റുമായിരുന്നു എന്നാണ് താരം പറയുന്നത്. ഇത്ര സമയം പാട്ടുപാടാം. അതിനുശേഷം പാടരുത് എന്നൊക്കെ പറയുന്നുണ്ട്. ജീവിതത്തിൽ ഏറ്റവും മൂല്യമേറിയതാണ് തന്റെ അച്ഛനും അമ്മയും പിന്നെ സംഗീതവും അത് വേണ്ടന്ന് പറയുന്നത് എങ്ങനെയാണ് അംഗീകരിക്കാൻ സാധിക്കുന്നത്. അത് തനിക്ക് അംഗീകരിക്കാൻ സാധിക്കുന്ന ഒരു കാര്യമായിരുന്നില്ലന്നും വൈക്കം വിജയലക്ഷ്മി പറയുന്നുണ്ട്. ഇപ്പോൾ ഒരു പുതുജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ഒപ്പം ഗാനലോകത്തേക്കും

KERALA FOX
x