നിറവയറുമായി കേക്ക് മുറിച്ച് പേളിയുടെ ബേബി ഷവര്‍ ആഘോഷം – വീഡിയോ കാണാം

മലയാളികൾ ഇത്രയും ആഘോഷമാക്കിയ ഒരു ഗർഭകാലം വേറെ ഉണ്ടാകില്ല. പേർളി മാണിയുടെ ഗര്ഭകാലം അത്രകണ്ട് ആഘോഷമാക്കിയിരുന്നു സോഷ്യൽ മീഡിയ. ആരാധകരുടെ ഇത്രയും വലിയ പിന്തുണ കണ്ട പ്രമുഖ മാധ്യമങ്ങൾ പോലും പേർളി മാണി ഒന്ന് തുമ്മിയാൽ പോലും അത് വരെ വാർത്ത ആക്കാൻ തുടങ്ങി. അത്രയ്ക്ക് ആരാധക പിന്തുണ ഉണ്ടായിരുന്നു ഗർഭിണിയായ പേർളി മണിക്ക്. തന്റെ ഗർഭകാലത്തിന്റെ ഓരോ നിമിഷവും പേർളിയും ശ്രീനിഷും ആഘോഷം ആകുക ആയിരുന്നു.

അവതാരികയായും നടിയായും ഒക്കെ മലയാളികളുടെ മനം കവർന്ന നടിയാണ് പേർളി മാണി. മികച്ച അവതരണത്തിലൂടെയും അഭിനയത്തിലൂടെയും തന്റേതായ സ്ഥാനം നേടിയെടുത്ത താരം കൂടിയാണ് പേർളി മാണി. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേർളി മാണി പ്രേക്ഷകർക്ക് സുപരിചിതയായത്. പിന്നീട് മലയാളത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ മത്സരാർത്ഥിയായും താരം എത്തിയിരുന്നു. ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥിയും നടനുമായ ശ്രീനിഷ് അരവിന്ദനെയാണ് താരം വിവാഹം കഴിച്ചത്.

ഇപ്പോഴിതാ താരത്തിനെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പേർളി തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കളർഫുൾ ഡ്രസ്സിൽ അതീവ സുന്ദരിയായി ശ്രീനിഷിനൊപ്പമുള്ള ചിത്രങ്ങളാണ് പങ്കു വെച്ചിരിക്കുന്നത്. കേക്ക് മുറിക്കുന്നതും സുഹൃത്തുക്കൾക്കുമൊത്തു ആഘോഷിക്കുന്നതിന്റെയും ചിത്രങ്ങൾ ആണ് പേർളി പങ്കു വെച്ചത്.

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറിയിട്ടുണ്ട്. നിരവധി ആരാധകർ ഇരുവർക്കും ആശംസകൾ നേർന്നും രംഗത്ത് എത്തുന്നുണ്ട്. വളരെ മനോഹരമായി അലങ്കരിച്ച സ്റ്റേജിൽ വെച്ചായിരുന്നു ബേബി ഷവർ ഫങ്ക്ഷന് നടത്തിയത്. കേക്കും ഡ്രെസ്സും എല്ലാം നിറങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുക ആയിരുന്നു. ബേബി ഷവർ ചടങ്ങിൽ ഇരുവരുടെയും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.

മലയാളത്തിലെ മികച്ച അവതാരകയായും , നടിയായും ഫാഷൻ ഡിസൈനർ ഒക്കെയായി ഒരേ പോലെ തിളങ്ങിയ താരമാണ് പേർളി. ബിഗ് ബോസ് എന്ന ബിഗ് റിയാലിറ്റി ഷോ യിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷുമായി പ്രണയത്തിലാവുകയും ഷോ കഴിഞ്ഞ ഉടനെ ഇരുവരും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം അഭിനയ ലോകത്തേക്ക് ശ്രീനിഷ് തിരിച്ചെത്തിയപ്പോൾ നല്ലൊരു കുടുംബിനിയായി ഭാര്യയായി പേർളി മാറുകയായിരുന്നു.

എന്തായാലും താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. നിമിഷ നേരങ്ങൾക്കുള്ളിലാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. താരത്തിന്റെ ഗർഭിണിയായ ശേഷം അനേകം ചിത്രങ്ങളും ഫോട്ടോഷൂട്ടും ഡാൻസും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു . ഇപ്പോഴിതാ ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായി മാറുകയാണ് .

KERALA FOX
x
error: Content is protected !!