വ്യജ അശ്ളീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു , മകളെപോലും വെറുതെവിടുന്നില്ല , വേദന തുറന്ന് പറഞ്ഞ് നടി പ്രവീണ

മലയാള ചലച്ചിത്രരംഗത്തും സീരിയൽ രംഗത്തും ഒരുപോലെ സജീവമായി ഇടപെടുന്ന താരമാണ് പ്രവീണ. 1992 ഗൗരി എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് തന്റെ കരിയർ ആരംഭിച്ച താരം 1997 കളിയൂഞ്ഞാൽ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മലയാള സിനിമ രംഗത്ത് സജീവമാവുകയായിരുന്നു. തുടർന്ന് 50ലധികം ചിത്രങ്ങളിൽ താരം അഭിനയിക്കുകയും ചെയ്തു. ഒരാൾ മാത്രം, ഒരു പെണ്ണും രണ്ടാണും, അഗ്നിസാക്ഷി, വാസന്തി ലക്ഷ്മി പിന്നെ ഞാനും, മനസ്സിൽ ഒരു മഞ്ഞുതുള്ളി എന്നി ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രങ്ങൾ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നവയാണ്. ഇതിൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്ര ഒറ്റ ചിത്രം മതി പ്രവീണ എന്ന താരത്തിന്റെ അഭിനയ വൈഭവം എത്രത്തോളം ഉണ്ടെന്ന് അളന്ന് എടുക്കുവാൻ.

1998 അഗ്നിസാക്ഷി, 2008 ഒരു പെണ്ണും രണ്ട് ആണും എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരം കരസ്ഥമാക്കി. ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ താരം മലയാള സിനിമയിലെ പല നായികമാർക്കും ശബ്ദം നൽകിയിട്ടും ഉണ്ട്. 2019 ഇലക്ട്ര, 2018 ഇവൻ മേഘരൂപൻ എന്നീ ചിത്രങ്ങളിലെ ഡബ്ബിങ്ങിലൂടെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള അവാർഡ് താരം നേടി. 25 സിനിമകളിലായി വിവിധ നടിമാർക്ക് ശബ്ദം പകർന്ന താരം 2002ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഗംഗ എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തും സജീവമാകുവാൻ തുടങ്ങി. സ്വപ്നം, മേഘം, സ്വാമി അയ്യപ്പൻ, ദേവി മഹാത്മ്യം എന്നിവ ഉൾപ്പെടെ വിരലിലെണ്ണാൻ കഴിയുന്നതിലും അധികം മിനിസ്ക്രീൻ പരമ്പരകളിൽ താരം പ്രത്യക്ഷപ്പെട്ടു. ചുരുക്കം ചില തമിഴ് സീരിയലുകളിലും അഭിനയിച്ച താരം ടെലിവിഷൻ പരിപാടികളുടെ അവതാരികയായും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. പല ബ്രാൻഡുകളുടെയും പരസ്യത്തിൽ മോഡലായും ആൽബം സോങ്ങുകളിലും താരം അഭിനയിച്ചിട്ടുണ്ട്. നല്ല ഒരു നർത്തകി കൂടിയായ പ്രവീണ നിരവധി സ്റ്റേജ് ഷോകളിലും ടെലിവിഷൻ റിയാലിറ്റി ഷോകളിലും മിന്നും പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന കസ്തൂരിമാൻ എന്ന പരമ്പരയിൽ ആയിരുന്നു താരം ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ താരം താൻ നേരിട്ട് ചില ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മൂന്ന് വർഷമായി തന്നെയും മകളെയും ഒരാൾ ഉപദ്രവിക്കുന്നുണ്ടെന്നാണ് പ്രവീണ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… മൂന്നുവർഷമായി എന്നെയും മകളെയും ഒരാൾ ഉപദ്രവിച്ചിരുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഒരുപാട് ഫേക്ക് അക്കൗണ്ട് ഉണ്ടെന്ന് പലരും എന്നോട് വിളിച്ചു പറയാൻ തുടങ്ങി. ആദ്യമൊക്കെ ഇത് സ്ഥിരം സംഭവമാണല്ലോ എന്ന് കരുതി വിട്ടുകളയുകയായിരുന്നു. എന്നാൽ പിന്നീട് ഒരുപാട് ഫേക്ക് ഐഡികളിലൂടെ എൻറെ സുഹൃത്തുക്കളെ അവനിലേക്ക് എത്തിക്കുകയായിരുന്നു. ഒരുതരം ഹരം പോലെയാണ് അയാൾ ഇത് ചെയ്തിരുന്നത്. എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് എനിക്കറിയില്ല. ഞാൻ ഒരിക്കൽ പോലും അയാളെ കണ്ടിട്ടുമില്ല. എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അവനെ പിടിച്ചപ്പോഴാണ് അവൻ ആരാണെന്ന് പോലും ഞാൻ അറിയുന്നത്. എന്റെ ഫോട്ടോ മോർഫ് ചെയ്ത് ഇങ്ങനെ ചെയ്യുമ്പോൾ എന്തോ ഒരു സുഖം അയാൾക്ക് കിട്ടുന്നുണ്ടായിരുന്നു.

 

 

എൻറെ കഷ്ടകാലം എന്ന് മാത്രം പറഞ്ഞാൽ മതി. വേറെ ആർക്കെങ്കിലും ഉപദ്രവം ഉണ്ടായോ എന്ന് അറിയില്ല. പക്ഷേ ഞാൻ ഇത് വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവൻറെ ഫോൺ പിടിച്ചെടുത്തപ്പോൾ അത് നിറയെ എൻറെ ചിത്രങ്ങൾ ആയിരുന്നു. അവൻ മോർഫ് ചെയ്ത് രസിക്കുകയായിരുന്നു. എന്തോ ഒരു അംഗവൈകല്യം ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എന്തെങ്കിലും ശാരീരിക അപാകതകൾ ഉള്ള എല്ലാവരെയും കൂടി ഞാൻ പറയുന്നതല്ല. പക്ഷേ എൻറെ അനുഭവത്തിൽ നിന്ന് പറയുകയാണ്. ഒരുതരം വാശിയോടെയാണ് അയാൾ എൻറെ ചിത്രങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ കുറച്ചുകാലമായി എൻറെ മകളെയും ഇയാൾ വേട്ടയാടുവാൻ തുടങ്ങി. മകൾ ഫോളോ ചെയ്യുന്ന ആളുകളെ തേടിപ്പിടിച്ചുകൊണ്ട് അവർക്കും വളരെ മോശം തരത്തിലുള്ള ചിത്രങ്ങൾ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു കൊടുക്കുന്നതാണ് ഇപ്പോൾ അയാളുടെ രീതി. പരാതി പലതും നൽകിയിട്ടും ഇപ്പോൾ അതിനെതിരെ വലിയ നടപടി ഒന്നുമില്ല. ആദ്യം പരാതി നൽകിയപ്പോൾ അയാളെ ശിക്ഷിച്ചിരുന്നു. എങ്കിലും ഒരു മാസം തികയും മുമ്പ് അയാൾ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും എന്നോട് ഇത് ആവർത്തിക്കുകയാണ്.

KERALA FOX
x