പ്രേമിച്ച പെണ്ണിന് ക്യാൻസർ ആണെന്നറിഞ്ഞിട്ടും കൈവിടാതെ ചേർത്ത് പിടിച്ച സച്ചിനെ ഓർമ്മയുണ്ടോ?

രണ്ട് വർഷങ്ങൾക്ക് മുന്നേ ഒരു കല്യാണ വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. പ്രേമിച്ച പെണ്ണിന് കൻസർ ആണെന്ന് അറിഞ്ഞിട്ടും അവളെ കൈവിടാതെ നെഞ്ചോട് ചേർത്ത സച്ചിൻ എന്ന യുവാവിന്റെ വിവാഹം. രണ്ട് വർഷങ്ങൾക്കിപ്പുറം അവരുടെ വാർത്ത വീണ്ടും വൈറൽ ആകുകയാണ്. സച്ചിൻ തന്നെ ഒരു പ്രമുഖ ഫേസ് ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്.

വെറും ഒന്നരമാസത്തെ പ്രണയമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു. 5-6 മാസം നല്ല കൂട്ടുകാരുമായിരുന്നു.

പ്രണയം വിരിഞ്ഞുതുടങ്ങിയപ്പോഴേക്കും അവൾക്ക് കല്യാണാലോജനകൾ നിരന്തരം വന്നിരുന്നു. ഒടുവിൽ വീട്ടിൽ പറയേണ്ടിവന്നു. സ്വാഭാവികമായും വീട്ടിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഇവിടെയും ഉണ്ടായി നന്നായി വഴക്കു പറഞ്ഞു , തല്ലുകൾ, കുറ്റപ്പെടുത്തലുകൾ , ഒറ്റപ്പെടുത്തലുകൾ അങ്ങനെ അങ്ങനെ. അതിനിടയിൽ അവൾ കോപരേറ്റീവ് ബാങ്കിൽ ജോലിക്ക് പോയിരുന്നു. എല്ലാം കൊണ്ടും ആകെ സങ്കടവും, സമാധാനവും ഇല്ലാത്ത നാളുകൾ. വീട്ടുകാർ സമ്മതിക്കും എന്നുള്ള വിശ്വാസത്തിൽ ദിവസങ്ങൾ നീണ്ടുപോയി. പക്ഷെ ഓരോ ദിവസവും കുത്തുവാക്കുകളും, ഒറ്റപ്പെടുത്തലുകളും മാത്രമായി. ഒച്ചവെച്ചു കരയാതെ അവൾ മനസിൽ ഒരുപാട്കരഞ്ഞു.

ഗൾഫിൽ പോകണം കുറച്ചു കാശ് സമ്പാദിക്കണം, വീടു വെക്കണം എന്നുള്ള ഉദ്ദേശത്തിൽ അക്കൗണ്ടിംഗ് പഠിക്കാൻ ചെന്ന ഞാൻ അതെല്ലാം നിർത്തി ടൈൽസ് പണിക്കിറങ്ങി കൂലിപ്പണിയാലും ഒരുമിച്ചുള്ള ജീവിതം അതു മാത്രമായിരുന്നു ഞങ്ങളുടെ മനസിൽ. അവളുടെ വീട്ടിലെ പ്രശ്നങ്ങൾ കാരണം എന്നും സങ്കടങ്ങൾ മാത്രമായിരുന്നു പരസ്പരം സംസാരിക്കാൻ, എന്നിരുന്നാലും ഈ പ്രശ്നങ്ങൾകിടയിലും ഞങ്ങൾ സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരുന്നു.. യാത്രകൾ ആയിരുന്നു പ്രധാന ചർച്ചാ വിഷയം.. “താജ്മഹൽ കാണലും,മഞ്ഞുമലയിൽ പോയി മഞ്ഞുകൊണ്ടു എറിയലും ആയിരുന്നു പ്രധാന സ്വപ്നങ്ങൾ”. പല പല പ്രശ്നങ്ങൾക്കിടയിലും ഇങ്ങനത്തെ ഓരോ സമായമായയിരുന്നു മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചത്. വീട്ടിൽ ഒരിക്കലും സമ്മതിക്കില്ല എന്നു കണ്ടപ്പോൾ വിളിച്ചിറക്കി കൊണ്ടു വരാനും, ഒളിച്ചോടി വിവാഹം കഴിക്കാനും പ്ലാനിങ് ഇട്ടിരിന്നു. എന്നാൽ വീട്ടുകാരുടെ പിന്നീടുള്ള ജീവതം സംഘടകരമാവും എന്ന് കരുതി അതും ഒഴുവാക്കി വീണ്ടും കാത്തിരിപ്പാണ് .

ഒരു ദിവസം അവൾ പറഞ്ഞു “പുറം വേതനിക്കുന്നുണ്ട് ബസ്സിലുള്ള യാത്രയാകും, പിന്നെ ബാങ്കിൽ ഇരിക്കുകയാണ് അതിന്റെയാവും എന്ന്” ന്തായാലും അടുത്തുള്ള ഹോസ്പിറ്റലിൽ പോയി മറുന്നു വാങ്ങി.
പെട്ടന്നൊരു ദിവസം അവൾ പറഞ്ഞു പുറത്തു ഒരു മുഴയുണ്ട് നല്ല വേദനയും ഉണ്ട് എന്ന്. പിന്നെയങ്ങോട്ട് കെട്ടുകേൾവി പോലും ഇല്ലാത്ത ജീവിത സാഹചര്യം ആയിരുന്നു..

അടുത്തുള്ള ഹോസ്പിറ്റലിൽ പോയി xray എടുക്കാൻ പറന്നു എടുത്തു, വീണ്ടും സ്കാനിങ് എടുക്കാൻ പറഞ്ഞു റിസൾട്ട് എനിക്ക് അയച്ചുതന്നു എനിക്ക് ഒന്നും മനസ്സിലായില്ല. dr വീണ്ടും സ്കാനിങ് എഴുതി തന്നു വേറെ dr കാണാൻ പറഞ്ഞു. എനിക്ക് കിട്ടിയ സ്കാനിങ് റിസൾട്ട് എന്റെ കൂട്ടുകാരികൾക്ക് അയച്ചു കൊടുത്തു അവർ നേഴ്‌സിങ് തൊഴിൽ ആണ്. ഇത് കണ്ട ഉടനെ അവൾ എന്നെ തിരിച്ചു വിളിച്ചു ഇത് ആരുടെ ആണ്, അവൾ നിന്റെ ആരാണ് വീട് എവിടാണ് അങ്ങനെ അവൾക്കും ആകെ ടെൻഷൻ. എന്റെ കൂട്ടുകാരിയാണ് നി കാര്യം തെളിച്ചു പറയൂ എന്ന് ഞാനും. നിന്റെ ലെനിൻ ഒന്നും അല്ലല്ലോ ഉറപ്പല്ലേ എന്ന് അവൾ. ഉറപ്പാണ് എന്ന് ഞാനും. എന്ന ഒരു മിനിറ്റ് ഇപ്പൊ വിളിക്കാം ഞാൻ ഇത് അവരുടെ മാടത്തെ ഒന്ന് കാണിച്ചിട്ട് വരാം എന്ന് പറഞ്ഞു ഫോൺ കാട്ടാക്കി . ഞാനും എന്റെ കൂട്ടുകാരൻ ജംഷീദും അവളുടെ വിളിക്കായി കാത്തിരുന്നു. അവൾ വിളിച്ചു അവൾക്ക് സംസാരിക്കാൻ തന്നെ കഴിയാത്ത പോലെ. എടാ ഇത് ആരുടെയാ നി സത്യം പറ . എടി നി കാര്യം എന്താണു വെച്ചാൽ തെളിച്ചു പറ എന്റെ കൂട്ടുകാരിയാണ് ഉറപ്പ് പറഞ്ഞു. പിന്നെ കേട്ടതൊക്കെ ഒരു പരിചയവും ഇല്ലാത്ത അസുകത്തെപ്പറ്റിയാണ്. പിന്നെ അവൾക്ക് തെറ്റിയതാവും വേറെ പരിചയമുള്ള എല്ലാവർക്കും ആ റിസൾട്ട് അയച്ചുകൊടുത്തു. എല്ലാരും ഒരേ പോലെ മറുപടി തന്നു.. പിന്നെ എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ ഒരേ ഇരിപ്പായിരുന്നു .

ആസുഖമല്ലേ. അതൊക്കെ മാറും. നല്ല ചികിത്സ കിട്ടിയാൽ മതി എന്നുള്ള കാഴ്ച്ചപാടായി എനിക്ക്. പിന്നെയാണ് ക്ൻസർ എന്നുള്ള അസുകത്തെപ്പറ്റി കൂടുതൽ പഠിക്കുന്നത്, യൂട്യൂബിൽ നോക്കി, ഗൂഗിൾ നോക്കി, ഓരോരോ വീഡിയോസ് കണ്ടു, പല പല ഡോക്ടർമാർ പറയുന്നത് കണ്ടു. ഏത് മരുന്ന് ഉപയോഗിച്ചാലും രോഗിക്ക് സന്തോഷവും,സമാധാനവും ഉണ്ടെങ്കിൽ മാത്രമേ മരുന്നുകൾ ശരീരത്തിൽ പിടിക്കുകയോള്ളൂ.. അവർക്ക് ഉന്മേഷവും, ആഹ്ലാദവും കിട്ടുന്ന കാര്യങ്ങൾ മാത്രമേ അവരോട് പറയാനും, ചെയ്യാനും പറ്റുകയുള്ളു. അന്നു മുതൽ എന്റെ ജീവിതത്തിന്റെ ശൈലിയും, സ്വഭാവവും മാറ്റാൻ തീരുമാനിച്ചു. ഒരുമിച്ചുള്ള നാൾ സന്തോഷത്തോടെ ജീവിക്കാൻ തീരുമാനിച്ചു..

പിന്നെയും ഒരുപാട് പ്രശ്നങ്ങൾ മുന്നിലുണ്ടായിരുന്നു. ദൈവത്തിന്റെ ദൂതൻമാരായി ഒരുപാട് കൈകൾ ഞങ്ങളുടെ ജീവിതത്തിൽ വന്നു. അവരുടെ സ്നേഹത്തിന്റെയും, വത്സല്യത്തിന്റെയും ഫലമായി സാമ്പത്തികമായുള്ള ,ശാരീരികമായുള്ള പല പ്രശ്നങ്ങളും ഇല്ലാതെയായി. ജീവിതത്തിൽ നല്ല കാലവും മോശംകാലവും ഉണ്ടാവും.. ഏത് അവസ്ഥയിലും ഒരുമിച്ചു മുന്നോട്ടു പോവാനുള്ള ധൈര്യവും കരുത്തും നമുക്കുണ്ടായാൽ മതി ബാക്കിയുള്ളതെല്ലാം നമ്മളെത്തേടി വരും..

ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 2 വർഷം പിന്നിട്ടു.. 2 വർഷം 20 വർഷം അനുഭവിക്കേണ്ട കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയി.
ഏത് പ്രതിസന്ധിയിലും കൂടെ കട്ടക്ക് നിൽക്കാൻ കഴിഞ്ഞാൽ തന്നെ അത് നമ്മുടെ വിജയമാണ്.

KERALA FOX
x
error: Content is protected !!