
“12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരട്ട കൺമണികൾ , കണ്ട് കൊതിതീരും മുൻപേ ‘അമ്മ യാത്രയായി പിന്നാലെ ഇപ്പോഴിതാ അച്ഛനും” , തനിച്ചായി കുരുന്ന് കൺമണികൾ
നമ്മുടെ മനസ്സിനെ പോലും ആകുലപ്പെടുത്തുന്ന തരത്തിലുള്ള നിരവധി വാർത്തകൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. പലപ്പോഴും പല വാർത്തകളും വായിച്ചതിനുശേഷം ഇതു വായിക്കേണ്ടിയിരുന്നില്ല എന്ന നിലയിൽ പോലും നമ്മൾ എത്താറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വാർത്തയാണ് പത്തനംതിട്ടയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. 12 വർഷം കാത്തിരുന്നുണ്ടായ കുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മയും അതിന് പിന്നാലെ ഇപ്പോൾ അച്ഛനും യാത്രയായ വാർത്തയാണ് അത്. രണ്ടര വയസ്സിൽ തനിച്ചായത് ഹെർലിൻ, ഹെലെന എന്നീ ഇരട്ട കുട്ടികളാണ്. ഒന്നര വയസ്സുള്ളപ്പോഴാണ് ഇരുവരുടെയും അമ്മ ടീനയെ കാൻസർ കവർന്നെടുത്തത്.

അന്ന് മുതൽ അച്ഛൻ ജോബി ആയിരുന്നു രണ്ടു പെൺമക്കൾക്കും തണലായി നിന്നത്. എന്നാൽ ഇപ്പോൾ ജോബിയും മരണത്തിന് കീഴടങ്ങിയതോടെ ജീവിതം ആരംഭിക്കും മുമ്പ് ഒറ്റയ്ക്കായിരിക്കുകയാണ് രണ്ടു കുരുന്നു പൈതങ്ങൾ. കോന്നി ആനകുത്തി സ്വദേശികളായ ടീന- ജോബി ദമ്പതികൾക്ക് നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഇരട്ടക്കുട്ടികൾ ജനിച്ചിരുന്നത്. ഗർഭിണിയായിരുന്നപ്പോൾ തന്നെ ടീനയ്ക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും പരിശോധനയിൽ അത് സ്തനാർബുദം ആണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഏഴാം മാസത്തിൽ ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുക്കുക ആയിരുന്നു. അന്ന് അവർ താമസിച്ചിരുന്നത് ബോബൈയിൽ ആയിരുന്നു.

ക്യാൻസർ ബാധ തിരിച്ചറിഞ്ഞതോടെ നാട്ടിലെത്തിയ ടീന ഒരു വർഷം നീണ്ട ചികിത്സയ്ക്കിടയിൽ രോഗ വിമുക്തയായി. എന്നാൽ വളരെ പെട്ടെന്ന് ക്യാൻസർ ടീനയുടെ ശ്വാസകോശത്തെ ബാധിക്കുകയായിരുന്നു. മാസങ്ങൾ ചികിത്സ നടത്തിയെങ്കിലും 2022 ജനുവരി 19ന് ടീന മരണത്തിന് മുന്നിൽ കീഴടങ്ങി. തുടർന്ന് ജോബിയും മക്കളും കൊടുമണ്ണിൽ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറുകയും അവിടെ ഒരു കച്ചവട സ്ഥാപനം ആരംഭിച്ച് മക്കളുമൊത്ത് ജീവിതത്തിലേക്ക് തിരിച്ചുവരുവാൻ ഒരുങ്ങുകയും ആയിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ അപ്രത്യക്ഷമായി മറ്റൊരു ദുരന്തം സംഭവിച്ചത്. രോഗം സ്ഥിരീകരിച്ച നാൾ മുതൽ കുരുന്നുകളെ കൈപിടിച്ച് നടത്തിയ ജോബിയുടെ സഹോദരി ജിൻസിയുടെയും കുടുംബത്തിന്റെയും പരിചരണത്തിലാണ് ഇപ്പോൾ കുട്ടികൾ. ജോബിയുടെ മൃതദേഹം ആനകുത്തി ഇമ്മാനുവൽ മാർത്തോമാ പള്ളിയിൽ സംസ്കരിക്കുകയും ചെയ്തു.
